Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മനം നിറഞ്ഞ് പൂരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2018, 05:30 am IST
in Kerala

തൃശൂര്‍: മാനത്ത് വര്‍ണ്ണപ്പെരുമഴ. മനം നിറഞ്ഞ് താളപ്പെരുമഴ. പൂരത്തിലലിഞ്ഞ് പുരുഷാരം. സാംസ്‌കാരിക നഗരിയെ ധന്യമാക്കി ഒരു പൂരം കൂടി പെയ്തിറങ്ങി. വെയിലും മഞ്ഞും കൊള്ളാതെ കണിമംഗലം ശാസ്താവാണ് ഇന്നലെ പുലര്‍ച്ചെ ആദ്യം എഴുന്നള്ളിയെത്തിയത്. രാവിലെ ഏഴരയോടെ ഒന്‍പതാനകളുടെ അകമ്പടിയോടെയായിരുന്നു ശാസ്താവിന്റെ എഴുന്നള്ളത്ത്. വടക്കുന്നാഥനെ വണങ്ങി ശാസ്താവ് മടങ്ങിയതോടെ ലാലൂര്‍, അയ്യന്തോള്‍, ചെമ്പുക്കാവ്, ചൂരക്കോട്ട്കാവ്, നെയ്തലക്കാവ്, കാരമുക്ക്, പനമുക്കംപിള്ളി ഘടക പൂരങ്ങളും ഒന്നിനു പിന്നാലെ മറ്റൊന്നായി വടക്കുന്നാഥ ക്ഷേത്ര നടയിലെത്തി. 

ബ്രഹ്മസ്വം മഠത്തിലേക്കുള്ള തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളത്തിന് രാവിലെ എട്ടിന് നടപ്പാണ്ടിയോടെ തുടക്കമായി. മഠത്തിലെത്തി ഇറക്കി പൂജയ്‌ക്ക് ശേഷം പതിനൊന്നരയോടെ മൂന്നാനപ്പുറത്ത് ഭഗവതിയുടെ മഠത്തില്‍ വരവ് ആരംഭിച്ചു. കോങ്ങാട് മധുവിന്റെ പ്രമാണത്തില്‍ പഞ്ചവാദ്യം അകമ്പടിയായി. സ്വരാജ് റൗണ്ടിലേക്ക് കടന്നതോടെ ആനകളുടെ എണ്ണം ഏഴായും പിന്നീട് പതിനഞ്ചായും ഉയര്‍ന്നു. തിരുവമ്പാടി ചന്ദ്രശേഖരന്‍ ഭഗവതിയുടെ തിടമ്പേറ്റി. നായ്‌ക്കനാലില്‍ പഞ്ചവാദ്യം കലാശിച്ച് രണ്ടരയോടെ കിഴക്കൂട്ട് അനിയന്‍ മാരാരുടെ നേതൃത്വത്തില്‍ പാണ്ടിമേളം ആരംഭിച്ചു.

പന്ത്രണ്ട് മണിയോടെ പാറമേക്കാവിന്റെ പൂരം പുറപ്പാടായി. ഗുരുവായൂര്‍ നന്ദന്‍ ഭഗവതിയുടെ തിടമ്പേറ്റി. ചെമ്പട മേളത്തിന്റെ അകമ്പടിയോടെ പതിനഞ്ചാനകളുമായി പാറമേക്കാവിലമ്മയുടെ എഴുന്നള്ളത്ത് രണ്ടരയോടെ വടക്കുന്നാഥ ക്ഷേത്രമതില്‍ക്കകത്തെ ഇലഞ്ഞിച്ചുവട്ടിലെത്തി. ക്ഷേത്രമതില്‍ക്കകം ഇതിനകം പതിനായിരങ്ങളെക്കൊണ്ട് തിങ്ങി നിറഞ്ഞു. 

രണ്ടരയോടെ പെരുവനം കുട്ടന്‍ മാരാരുടെ നേതൃത്വത്തിലുള്ള ഇലഞ്ഞിത്തറമേളത്തിന് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇലഞ്ഞിത്തറമേളം ആസ്വദിക്കാനെത്തി. നാലരയോടെ ഇരുവിഭാഗവും മേളം കലാശിച്ച് തെക്കോട്ടിറക്കം ആരംഭിച്ചു. തെക്കേഗോപുരനടയില്‍ ഇരുവിഭാഗവും അഭിമുഖമായി നിരന്നതോടെ ജനസാഗരത്തെ ആവേശക്കൊടുമുടിയിലാക്കി കുടമാറ്റത്തിന് തുടക്കമായി.

കുടമാറ്റം സമാപിച്ചതോടെ പൂരങ്ങളുടെ തനിയാവര്‍ത്തനത്തിന് തുടക്കമായി. രാത്രി പൂരം ആസ്വദിക്കാനും പതിനായിരങ്ങളാണ് പൂരനഗരിയിലെത്തിയത്. തിരുവമ്പാടി-പാറമേക്കാവ് ഭഗവതിമാര്‍ വടക്കുന്നാഥന് മുന്നിലെത്തി ഇന്ന് ഉപചാരം ചൊല്ലിപ്പിരിയുന്നതോടെ തൃശൂര്‍ പൂരത്തിന്റെ ഈ വര്‍ഷത്തെ ചടങ്ങുകള്‍ക്ക് പരിസമാപ്തിയാകും. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

Kerala

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

Kerala

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh
Mollywood

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

Kerala

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

പുതിയ വാര്‍ത്തകള്‍

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

അമ്മ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക്,ശ്വേത മേനോന്റെ കമ്മിറ്റിക്ക് പ്രവര്‍ത്തനം തുടരാമെന്ന് കോടതി

ബുർഖ അണിഞ്ഞ് മാത്രമേ പാടാവൂവെന്ന നിബന്ധനയുമായി പിതാവ് : ഒടുവിൽ നിബന്ധനകൾ വലിച്ചെറിഞ്ഞ് പത്മഭൂഷൺ ഷംഷാദ് ബീഗം വിവാഹം കഴിച്ചത് ഹിന്ദു അഭിഭാഷകനെ

രാഹുൽ അന്ധനാണ് , സംസ്ഥാന അധ്യക്ഷനാകട്ടെ ഒന്നാന്തരം അഴിമതിക്കാരനും ; മധ്യപ്രദേശ് കോൺഗ്രസിനെ നാണം കെടുത്തി പാർട്ടി വിട്ട് മുതിർന്ന നേതാവ് രാകേഷ് യാദവ്

ഷെഡ്യൂള്‍ എച്ചില്‍ പെട്ട മരുന്നുകള്‍ കൊറിയര്‍ വഴി വരുത്തി വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍

എനര്‍ജി ഡ്രിങ്ക് എന്ന പേരില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് വില്‍പന: പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.