Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിസ്മയ ഗോപുരം തീര്‍ത്ത് ഇലഞ്ഞിത്തറ മേളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2018, 05:24 am IST
in Kerala

തൃശൂര്‍: മണ്ണിലെ മഹാപൂരത്തിനായി ഒഴുകിയെത്തിയ മേളപ്രേമികള്‍ക്ക് മുന്നില്‍ വടക്കുന്നാഥ ക്ഷേത്ര മതില്‍ക്കെട്ടിനകത്തെ ഇലഞ്ഞിത്തറയ്‌ക്ക് സമീപം ഉയര്‍ന്നത് വിസ്മയ മേള ഗോപുരം. പത്മശ്രീ പെരുവനം കുട്ടന്‍മാരാരുടെ മാന്ത്രിക കൈകള്‍ക്ക് തുടര്‍ച്ചയായ ഇരുപതാം വര്‍ഷത്തെ റെക്കോഡ് കൊട്ടിക്കയറ്റം. ആയിരങ്ങളെ സാക്ഷിയാക്കി ചെണ്ടകള്‍ മേളപ്പെരുക്കം നടത്തിയപ്പോള്‍ മണിക്കൂറുകള്‍ മേളപ്പെരുമഴയില്‍ അലിഞ്ഞില്ലാതായി.  

പാറമേക്കാവ് ക്ഷേത്രത്തില്‍ നിന്ന് ഉച്ചയ്‌ക്ക് 15 ആനപ്പുറത്ത് ആരംഭിക്കുന്ന പൂരം എഴുന്നെള്ളിപ്പ് മുതല്‍ തീരുകലാശം വരെ നാലര മണിക്കൂര്‍ നീളുന്നതാണ് പാറമേക്കാവിന്റെ മേളസഞ്ചാരം. പാറമേക്കാവില്‍ നിന്ന് ചെമ്പട താളത്തിലെത്തിയ ഭഗവതി, ഇലഞ്ഞിച്ചുവട്ടില്‍ പാണ്ടിമേളത്തിന്റെ നാദ പ്രപഞ്ചത്തിലേയ്‌ക്ക് ചുവടുമാറിയതോടെ പ്രസിദ്ധമായ ഇലഞ്ഞിത്തറ മേളത്തിന് തുടക്കമായി. കുട്ടന്‍മാരാര്‍ തീര്‍ക്കുന്ന മേളഗോപുരം കേട്ടും കണ്ടും ആസ്വദിക്കാന്‍ ഈസമയം വടക്കുന്നാഥ ക്ഷേത്ര മതില്‍ക്കെട്ടിനകത്ത് മണിക്കൂറുകള്‍ക്ക് മുമ്പേ ആയിരങ്ങള്‍ കാത്തുനിന്നിരുന്നു. ഉച്ചയ്‌ക്ക് 2.30ന് ഇലഞ്ഞിത്തറയ്‌ക്ക് സമീപം പ്രത്യേകം സജ്ജമാക്കിയ പന്തലില്‍ 300 കലാകാരന്മാര്‍ നിരന്നതോടെ മേളപ്പെരുമഴ ആരംഭിച്ചു. 

തുടക്കത്തില്‍ തുറന്നുപിടിച്ച കാലം. അടിച്ചുകലാശവും തകൃത തകൃതയും ഇടക്കാലവും മുട്ടിന്മേലേറ്റവും കടന്ന് രണ്ടാം തകൃതതകൃയും തീര്‍ത്ത് ഏകതാളത്തില്‍ മേളക്കലാശം. മേളപ്രേമികളുടെയും ആരാധകരുടെയും ദേവസ്വം ഭാരവാഹികളുടെയും അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുമ്പോള്‍ കുട്ടന്‍ മാരാരുടെ മുഖത്ത് തുടര്‍ച്ചയായി 20 വര്‍ഷം ഇലഞ്ഞിത്തറ മേളത്തിന് നായകനായി റെക്കോഡ് നേട്ടം സ്വന്തമാക്കാനായതിന്റെ തിളക്കം. തന്റെ ഗുരുപരമ്പരയില്‍പ്പെട്ട പരിയാരത്ത് കുഞ്ഞന്‍ മാരാര്‍ ഇലഞ്ഞിത്തറയ്‌ക്കല്‍ സ്ഥാപിച്ച 20 വര്‍ഷത്തെ റെക്കോഡിനൊപ്പമെത്തിയതിന്റെ ആത്മസംതൃപ്തിയിലായിരുന്നു ഇത്തവണ പെരുവനം. ഏഴുപത്തിയഞ്ച് വയസുള്ള കേളത്ത് അരവിന്ദാക്ഷനും പെരുവനം സതീശന്‍ മാരാരും ഇടത്തും വലത്തുമായി കുട്ടന്‍മാരാര്‍ക്ക് കൂട്ടായി.

ഓരോ ചെണ്ടക്കോല്‍ വീഴുമ്പോഴും മേളക്കമ്പക്കാര്‍ കൈമെയ് മറന്ന് അന്തരീക്ഷത്തില്‍ താളം പിടിച്ചു. പെരുവനത്തിന്റെ നേതൃത്വത്തിലുള്ള കലാകാരന്മാര്‍ കൈയ്യും മെയ്യും മറന്ന് ഒരുക്കിയ നാദവിസ്മയത്തില്‍ അലിഞ്ഞു ചേരാന്‍ മേട ചൂടിനെ വകവെക്കാതെ മേളപ്രേമികള്‍ ഒരേ മനസ്സായി. പതിഞ്ഞ താളത്തില്‍ ആരംഭിച്ച പാണ്ടിമേളത്തിന്റെ താളക്രമങ്ങള്‍ പതുക്കെ പതുക്കെ കൊട്ടിക്കയറിയപ്പോള്‍ മേളങ്ങളുടെ പൂരമെന്ന വിശേഷണം ഇലഞ്ഞിത്തറ മേളത്തിന് പൂര്‍ണമായി. 

സിരകളില്‍ സംഗീതത്തിന്റെ ലഹരി നെഞ്ചേറ്റുന്ന ആയിരങ്ങള്‍ നാദതാള പ്രപഞ്ചത്തില്‍ ഒന്നായ അപൂര്‍വ നിമിഷങ്ങള്‍ക്ക് പൂരനഗരി ഈ സമയം സാക്ഷ്യം വഹിച്ചു. ലോകത്തെ ഏറ്റവും മനോഹരമായ മ്യൂസിക്കല്‍ സിംഫണിയെന്ന വിശേഷണത്തിന് ഇലഞ്ഞിത്തറമേളം അര്‍ഹമാണെന്ന് ചെണ്ടയില്‍ പെയ്തിറങ്ങിയ നാദവിസ്മയത്തിന്റെ മാസ്മരികതയാല്‍ ഒരിക്കല്‍ കൂടി പെരുവനം തെളിയിച്ചു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

ഷെഡ്യൂള്‍ എച്ചില്‍ പെട്ട മരുന്നുകള്‍ കൊറിയര്‍ വഴി വരുത്തി വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍

India

എനര്‍ജി ഡ്രിങ്ക് എന്ന പേരില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് വില്‍പന: പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

India

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

Kerala

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Kerala

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

പുതിയ വാര്‍ത്തകള്‍

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.