Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശ്രീജിത്തിനെതിരെ തെളിവില്ലെന്ന് അന്വേഷണ സംഘം; വരാപ്പുഴയിൽ പോലീസ് കൊന്നത് നിരപരാധിയെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2018, 04:45 am IST
in Kerala

കൊച്ചി: വരാപ്പുഴയില്‍ വീടു കയറി ആക്രമിച്ചതിനെത്തുടര്‍ന്ന് ഗൃഹനാഥന്‍ വാസുദേവന്‍ ആത്മഹത്യ ചെയ്ത കേസില്‍ പിടികൂടിയത് നിരപരാധികളെയെന്ന് അന്വേഷണ സംഘം കണ്ടെത്തി. കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്ത് ഉള്‍പ്പെടെയുള്ള എട്ടു പേര്‍ യഥാര്‍ത്ഥ പ്രതികളായിരുന്നില്ലെന്ന് അന്വേഷണ സംഘം പറവൂര്‍ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചു. തെളിവില്ലാത്തതിനാല്‍ ആത്മഹത്യാപ്രേരണക്കുറ്റം റദ്ദാക്കുകയാണെന്നും സംഘം വ്യക്തമാക്കി.

കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വരാപ്പുഴ എസ്‌ഐ ജി.എസ്. ദീപക്, റൂറല്‍ ടൈഗര്‍ ഫോഴ്‌സിലെ  പോലീസുകാരായ സന്തോഷ്‌കുമാര്‍, ജിതിന്‍രാജ്, സുമേഷ് എന്നിവര്‍ക്ക് തലയൂരാനാവാത്തവിധം കുരുക്ക് മുറുക്കിയാണ് റിപ്പോര്‍ട്ട്. നിരപരാധികളെ കസ്റ്റഡിയിലെടുക്കാന്‍ സിപിഎം നേതൃത്വം ഇടപെട്ടിട്ടുണ്ടെന്ന പാര്‍ട്ടി പ്രാദേശിക നേതാവിന്റെ മകന്റെ വെളിപ്പെടുത്തലിനെ കേന്ദ്രീകരിച്ചായിരിക്കും ഇനിഅന്വേഷണം.

വീടാക്രമണക്കേസില്‍ അറസ്റ്റിലായ നിഥിന്‍, ഗോപിന്‍, സിദ്ദിക്, എസ്.ജി. വിനു, വിനു (ധാണ്‍ഡി), ശ്രീക്കുട്ടന്‍, സജിത്ത് എന്നിവര്‍ക്ക് കേസുമായി ബന്ധമില്ല. ശരത്ത്, വിനു (ധാരാവി) എന്നിവര്‍ക്ക് മാത്രമേ ബന്ധമുള്ളൂ. ആത്മഹത്യാപ്രേരണക്കുറ്റം നിലനില്‍ക്കില്ലെന്നും പോലീസ് കോടതിയില്‍ വ്യക്തമാക്കി. ആത്മഹത്യയ്‌ക്ക് പ്രേരണയുമായി ബന്ധപ്പെട്ട് എടുത്ത കേസാണ് റദ്ദാക്കിയത്. ഇനി വീട് കയറി ആക്രമിച്ച കേസ് മാത്രമാണ് നിലനില്‍ക്കുക. കേസിലെ ഏഴു പ്രതികള്‍ക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്. 

അതിനിടെ സന്തോഷ്‌കുമാര്‍, ജിതിന്‍രാജ്, സുമേഷ് എന്നിവരുടെ ജാമ്യാപേക്ഷ പറവൂര്‍ കോടതി തള്ളി. റൂറല്‍ എസ്പി എ.വി. ജോര്‍ജ്ജിന്റെ നിയന്ത്രണത്തിലുള്ള റൂറല്‍ ടൈഗര്‍ഫോഴ്‌സിലെ അംഗങ്ങളായ ഇവര്‍, കേസില്‍ മനഃപൂര്‍വം കുടുക്കുകയായിരുന്നുവെന്നും പോലീസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും വെളിപ്പെടുത്തിയിരുന്നു. ഇവരുടെ വിവാദ വെളിപ്പെടുത്തലിനെക്കുറിച്ചും അന്വേഷണമുണ്ടാകും. കൊലക്കുറ്റം ചുമത്തി അന്വേഷണ സംഘം അറസ്റ്റു ചെയ്ത വരാപ്പുഴ എസ്‌ഐ ജി.എസ്. ദീപക്കിനെ കോടതി ഇന്നലെ റിമാന്‍ഡ് ചെയ്തു.

എ.വി ജോർജ്ജിനെ മാറ്റി

കൊച്ചി: ആരോപണവിധേയനായ റൂറല്‍ എസ്പി എ.വി. ജോര്‍ജ്ജിനെ തൃശൂര്‍ പോലീസ് അക്കാദമിയിലേക്ക്  മാറ്റി. കസ്റ്റഡി കൊലപാതക കേസില്‍ റൂറല്‍ എസ്പിയുടെ റൂറല്‍ ടൈഗര്‍ ഫോഴ്‌സിലെ മൂന്ന് പോലീസുകാര്‍ അറസ്റ്റിലായിരുന്നു. നിരപരാധിയായ ശ്രീജിത്തിനെ ഉള്‍പ്പെടെ കസ്റ്റഡിയിലെടുത്തതില്‍ റൂറല്‍ എസ്പിയുടെ പങ്ക് തെളിഞ്ഞതിനെ തുടര്‍ന്നാണ് മാറ്റമെന്നാണ് സൂചന. രാഹുല്‍ ആര്‍.നായരാണ്  പുതിയ  എസ്പി.

ശ്രീജിത്ത് ഉള്‍പ്പെടെയുള്ളവരെ പ്രതിയാക്കാന്‍ സിപിഎം നേതൃത്വം ജോര്‍ജ്ജിന് നിര്‍ദ്ദേശം നല്‍കിയിരുന്നെന്നും ഇത് എസ്പി നടപ്പാക്കുകയായിരുന്നുവെന്നും ആരോപണമുയര്‍ന്നിരുന്നു. ഇത് ശരിവെയ്‌ക്കുന്ന തരത്തില്‍ സിപിഎം പ്രാദേശിക നേതാവായ പരമേശ്വരന്റെ മകന്‍ ശരത് രംഗത്ത് വന്നിരുന്നു. ശ്രീജിത്തും കൂട്ടരും ചേര്‍ന്നാണ് വീടാക്രമിച്ചതെന്ന് പരമേശ്വരനെക്കൊണ്ട് പറയിപ്പിച്ചത് സിപിഎം പ്രാദേശിക നേതാക്കളായിരുന്നുവെന്നായിരുന്നു ശരത്തിന്റെ വെളിപ്പെടുത്തല്‍. ശരത് പരാമര്‍ശിച്ച സിപിഎം പ്രാദേശിക നേതാവായ ഇ.വി. ഡെന്നിയെ കഴിഞ്ഞ ദിവസം അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

35,000 കോടിയുടെ നിക്ഷേപം; 21,000 തൊഴിലവസരം ; രാജ്യത്ത് നാലാമത്തെ വാഹന പ്ലാന്റ് ഒരുക്കി സുസുക്കി ; പ്രതിവർഷം 40 ലക്ഷം വാഹനങ്ങൾ പുറത്തിറക്കും

Kerala

തമ്പാനൂരിൽ റെയിൽവേ ട്രാക്കിന് മുകളിലേക്ക് പൈലിങ് യന്ത്രം മറിഞ്ഞു; ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഗതാഗതം നിർത്തിവച്ചു

Kerala

പൊട്ടും കുറിയും കണ്ട് ഒരാളെയും സംഘപരിവാര്‍ എന്ന് ചാപ്പ കുത്തരുത് ; ശേഷാദ്രിനാഥ് സംഘപരിവാര്‍ അനുകൂലിയണെങ്കില്‍, പി എം നിയാസ് അത് തെളിയിക്കണം

Article

കാലത്തെ ജയിച്ച അക്ഷരപ്രവാചകൻ : ഒ വി വിജയൻ

Kerala

പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരൂന്ന സ്വർണം കാണാതായ സംഭവം; കരിപ്പൂർ മുൻ എസ്എച്ച്ഒ അബ്ബാസ് അലിക്ക് സസ്പെൻഷൻ

പുതിയ വാര്‍ത്തകള്‍

എടുത്ത് വളര്‍ത്തിയ മകന്‍ കണ്ടതാണിതൊക്കെ’;കാന്‍സര്‍ ബാധിതയായ രേണു സുധിയെ കാണാന്‍ പോകാത്തതിനെക്കുറിച്ച് കിച്ചു സുധി

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം; അറസ്റ്റ് നീട്ടണമെന്ന ഹമ്മദ് ഫർമാന്റെ ആവശ്യം തള്ളി ഹൈക്കോടതി

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക്

സ്റ്റുട്ട്ഗാർട്ട് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ, ബൈഫാൻ ഫെസ്റ്റിവൽ എന്നിവയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ലോക – ചാപ്റ്റർ 1 ചന്ദ്ര”

അക്ഷയ് അജിത്തിന്റെ ‘ദില്‍’ഒരുങ്ങി, ചിത്രീകരണം ബാംഗ്ലൂരില്‍ 6 ന് ആരംഭിക്കും.

വാട്‌സ് ആപ്പിൽ പുതിയ മാറ്റങ്ങൾ വരുത്തുമ്പോൾ സംഭവിക്കുന്നത് എന്താണെന്നോ?

‘ഡുകോങ്’ചാലിശ്ശേരിയിലും വിളയും; നാട്ടില്‍ ആദ്യമായി വിളഞ്ഞ വിദേശപ്പഴം രുചിക്കാൻ മൊയ്തുണ്ണിയുടെ വീട്ടിൽ സന്ദർശകരുടെ തിരക്ക്

അവര്‍ അഭയാര്‍ത്ഥികളല്ല, സ്വരാഷ്‌ട്രം തെരഞ്ഞെടുത്തവര്‍: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

വടകര കാഫിര്‍ സ്‌ക്രീൻഷോട്ട് കേസ്:എംഎസ്‌എഫ് നേതാവ് മുഹമ്മദ് കാസിമിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി

പരാതി നൽകിയെങ്കിലും കേസെടുക്കാതെ പോലീസ്; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ, ഹർജിയിൽ റിപ്പോർട്ട് തേടി കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.