Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മതമുള്ള മാനഭംഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2018, 03:38 am IST
in Kerala

പൊന്നാനിയിലെ മതപാഠശാലയില്‍ നിന്ന് വിട്ടുമാറാത്ത ജലദോഷവുമായി താനൂരിലെ വീട്ടിലെത്തിയ വിദ്യാര്‍ത്ഥി അമീന്‍ (16) രോഗം ഭേദമാകാത്തതിനെ തുടര്‍ന്ന് മരിച്ചു. കാരണം തൊണ്ടമുള്ള് അഥവാ ഡിഫ്തീരിയ. പുളിക്കലിലെ ഒമ്പതാം ക്ലാസുകാരന്‍ അഹമ്മദ് അസഫ്‌സാബും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത് ഡിഫ്തീരിയ കാരണം. ഡിഫ്തീരിയ മൂലം മരിച്ച മലപ്പുറത്തെ 12നും 15നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ 99 ശതമാനവും പ്രതിരോധ കുത്തിവെയ്‌പ്പ് എടുത്തിരുന്നില്ല. രോഗബാധ കൂടിയ 2016ല്‍ ആരോഗ്യ വകുപ്പ് മലപ്പുറത്ത് കണക്കെടുക്കുമ്പോള്‍ 2,35,537 കുട്ടികള്‍ തുള്ളി മരുന്നോ കുത്തിവെയ്‌പ്പോ എടുക്കാത്തവരായി ഉണ്ടായിരുന്നു.

മുസ്ലിം മതവിഭാഗത്തില്‍പ്പെട്ടവരുടെ പ്രത്യുല്‍പ്പാദന ശേഷി നശിപ്പിക്കാനുള്ള അന്താരാഷ്‌ട്ര ഗൂഢാലോചനയാണ് പ്രതിരോധ കുത്തിവെയ്‌പ്പും തുള്ളിമരുന്നുമെന്നും പ്രചരിപ്പിക്കപ്പെട്ടതിന്റെ ഫലം!

തെറ്റായ പ്രചാരണങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ഒഴുകി. രോഗപ്രതിരോധ കുത്തിവെപ്പുകളില്‍ പോലും മതവികാരം കുത്തിവെയ്‌ക്കുന്നവര്‍ ആരാണ് എന്ന ചോദ്യത്തിനു മാത്രം കേരളം ഉത്തരം കണ്ടെത്തിയില്ല.

മുമ്പ് മലപ്പുറത്തെ സിനിമാ തിയേറ്ററുകള്‍ ഒന്നൊന്നായി കത്തിച്ചാമ്പലായി. ഇന്നത്തെ രീതിയിലുള്ള മള്‍ട്ടിപ്ലക്‌സുകളായിരുന്നില്ല അന്നത്തെ നാട്ടിന്‍പുറത്തെ തിയേറ്ററുകള്‍. ഓല മേഞ്ഞ ടാക്കീസുകള്‍ കത്തിയത് സിഗരറ്റ് ബോംബില്‍ നിന്ന് തീ പിടിച്ചാണെന്ന് കണ്ടെത്തി. കത്തിച്ചത് എന്തിനാണെന്നോ കത്തിച്ചത് ആരാണെന്നോ ആരും തിരക്കിയില്ല. ഗൗരവമായി അന്വേഷിച്ചില്ല. സംഭവങ്ങളുടെ ഉള്ളറകളിലേക്ക് അന്വേഷണം നീക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരുകള്‍ കാണിച്ചില്ല.

മതവിരുദ്ധമാണ് സിനിമയും പ്രതിരോധ കുത്തിവെപ്പുമെന്നും പഠിപ്പിക്കുന്ന മതവര്‍ഗീയശക്തികള്‍ നവ പരീക്ഷണങ്ങളുടെ ലബോറട്ടറികളിലായിരുന്നു. സമാധാന കാലങ്ങളിലെ യുദ്ധമുറകളായിരുന്നു ഇവയെന്ന് തിരിച്ചറിയാന്‍ തക്ക ബൗദ്ധിക സത്യസന്ധത കേരളത്തിലെ രഹസ്യാന്വേഷണ വിഭാഗങ്ങളുടെ തലപ്പത്തിരിക്കുന്നവര്‍ക്ക് എന്നേ നഷ്ടമായിരുന്നു. 

വാക്‌സിന്‍ വിരുദ്ധ പ്രചാരണവും ഗെയില്‍ പൈപ്പ് ലൈനിനും ദേശീയപാതാ വികസനത്തിനും എതിരായ സമരവും എല്ലാം മതഭീകര ശക്തികള്‍ക്ക് സംഘടനാ ബലം വര്‍ദ്ധിപ്പിക്കാനുള്ള പരിശീലനക്കളരികളായിരുന്നു. ജീവല്‍ പ്രശ്‌നങ്ങളെന്നു പ്രചരിപ്പിച്ച് നാട്ടുകാരെ തെരുവിലിറക്കാന്‍ കിട്ടിയ അവസരങ്ങളെല്ലാം മുതലെടുത്തു. എളുപ്പം തെറ്റിദ്ധരിപ്പിക്കാന്‍ തക്ക വിഷയങ്ങള്‍ എടുത്ത് ബുദ്ധിപൂര്‍വ്വമായി പ്രചാരണം നടത്താനുള്ള പരിശീലനം നേടിയവരായിരുന്നു ഇക്കൂട്ടര്‍.

 കാത്വയില്‍ പിടഞ്ഞു മരിച്ച പെണ്‍കുട്ടിയുടെ ദാരുണ മരണത്തെ പ്രചണ്ഡമായ വിദ്വേഷത്തീയായി ആളിക്കത്തിക്കാന്‍ ഇക്കൂട്ടര്‍ക്ക് എളുപ്പം കഴിഞ്ഞു. മതവിദ്വേഷത്തിന്റെ വിഷപ്പുക പടര്‍ത്തുന്നതായിരുന്നു ആ പ്രചാരണം. 1921ല്‍ മലപ്പുറം പള്ളി ബ്രിട്ടീഷുകാര്‍ തകര്‍ത്തുവെന്ന കുപ്രചാരണമാണ് 1921ലെ മാപ്പിള ലഹളക്ക് പെട്ടെന്ന് വഴിമരുന്നിട്ടത്. വിവരസാങ്കേതിക വിദ്യയും വാട്‌സാപ്പും ഇല്ലാതിരുന്ന ഒരുകാലഘട്ടത്തില്‍ കാട്ടുതീ പോലെ പടര്‍ന്ന ആ വാര്‍ത്തയാണ് കലാപത്തിന്റെ കെടുതികള്‍ വര്‍ദ്ധിപ്പിച്ചത്. 

കലാപത്തിനു 100 വര്‍ഷം തികയാനിരിക്കേ സാമൂഹ്യമാധ്യമങ്ങള്‍ വഴി പുതിയ കലാപത്തിന്റെ സാദ്ധ്യതകള്‍ പരീക്ഷിക്കുന്നതാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കേരളം കണ്ടത്. മനുഷ്യ മനഃസാക്ഷിയെ വേദനിപ്പിച്ച പെണ്‍കുട്ടിയുടെ ദാരുണാന്ത്യത്തില്‍ മനം നൊന്തവരില്‍ മതമുള്ളവരും മതമില്ലാത്തവരുമുണ്ടായിരുന്നു. എന്നാല്‍ ദാരുണ മരണത്തിലും മതവും മതവിദ്വേഷവും കലര്‍ത്തുന്നതിലായിരുന്നൂ മറ്റു ചിലര്‍. അതിന്റെ ദുരന്തമാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കേരളം കണ്ടത്.

നാളെ

കേരളം ഭീകരതയുടെ

സുരക്ഷിത താവളമായതെങ്ങനെ?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.