Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

താക്കീതാണ് ഈ കോടതിവിധി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2018, 02:55 am IST
inEditorial

ഒടുവില്‍ ബിജെപി-മോദി വിരോധികളുടെ മുഖംമൂടി പരമോന്നത നീതിപീഠം തന്നെ വലിച്ചുകീറിയിരിക്കുന്നു. സൊറാബുദ്ദീന്‍ ഏറ്റുമുട്ടല്‍ കൊലക്കേസില്‍ വാദം കേട്ടിരുന്ന ജഡ്ജി ബി.എസ്. ലോയയുടെ മരണം പുനരന്വേഷിക്കണമെന്ന ആവശ്യം തള്ളിയ സുപ്രീംകോടതി, ഹര്‍ജിക്കാരെ അതിനിശിതമായി വിമര്‍ശിക്കുകയും ചെയ്തു.

ലോയയുടേത് സ്വാഭാവിക മരണമാണെന്നതില്‍ സംശയമില്ലെന്നും, ലോയയ്‌ക്കൊപ്പം നാഗ്പൂരിലേക്ക് പോയി ഒപ്പം താമസിച്ച നാല് ജഡ്ജിമാരുടെ മൊഴികള്‍ അവിശ്വസിക്കേണ്ടതില്ലെന്നുമാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കിയിരിക്കുന്നത്. സഹപ്രവര്‍ത്തകന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മുംബൈയില്‍ നിന്ന് നാഗ്പൂരില്‍ എത്തിയ ലോയ 2014 ഡിസംബര്‍ ഒന്നിന് മരണമടഞ്ഞത് ഹൃദയാഘാതം മൂലമാണെന്ന് ശ്രീകാന്ത് കുല്‍ക്കര്‍ണി, ശ്രീരാം മോദക്, ആര്‍.റാഠി, വിജയകുമാര്‍ ബര്‍ദെ എന്നീ ജഡ്ജിമാര്‍ മൊഴി നല്‍കിയിരുന്നു.

ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായതാണ് സൊറാബുദ്ദീന്‍ കേസിന്റെ വാദംകേട്ട ലോയയുടെ മരണം വിവാദമാക്കാന്‍ സ്ഥാപിതശക്തികളെ പ്രേരിപ്പിച്ചത്. കോടതി ഷായെ കുറ്റവിമുക്തനാക്കിയിരുന്നു. ലോയ മരിച്ച് മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ ‘കാരവന്‍’ മാസിക പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടാണ് വിവാദത്തിന്റെ തുടക്കം. ലോയയുടെ മരണം സ്വാഭാവികമല്ലെന്നും, അതിനുപിന്നില്‍ ദുരൂഹതയുണ്ടെന്നുമുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഹര്‍ജികള്‍.

മുഖ്യമായും രണ്ട് പൊരുത്തക്കേടുകളാണ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് ‘കാരവന്‍’ നല്‍കിയ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. വിവാഹസല്‍ക്കാരത്തിനിടെ കുഴഞ്ഞുവീണ ലോയയെ ആശുപത്രിയിലെത്തിച്ചത് ഓട്ടോറിക്ഷയിലായിരുന്നുവെന്നാണ് ഇതിലൊന്ന്. ഇസിജി എടുത്തിരുന്നില്ല എന്നതാണ് മറ്റൊന്ന്. ഇത് രണ്ടും വെറും നുണകളാണെന്ന് വിധിന്യായം ചൂണ്ടിക്കാട്ടുന്നു. ഒരു പ്രാദേശിക ജഡ്ജിയുടെ കാറിലാണ് ലോയയെ ആശുപത്രിയിലെത്തിച്ചത്. ആദ്യം പ്രവേശിപ്പിച്ച ആശുപത്രിയില്‍ ഇസിജി എടുത്തെന്നു മാത്രമല്ല, പിന്നീട് പ്രവേശിപ്പിച്ച ആശുപത്രിയിലേക്ക് അത് റഫര്‍ ചെയ്യുകയുമുണ്ടായി.

ജഡ്ജി ലോയയുടെ മരണത്തില്‍ തങ്ങള്‍ക്ക് സംശയമൊന്നുമില്ലെന്ന് അദ്ദേഹത്തിന്റെ മകനും കുടുംബാംഗങ്ങളും വിവാദത്തിന്റെ തുടക്കത്തില്‍ത്തന്നെ വ്യക്തമാക്കിയിരുന്നു. ഇത് മുഖവിലയ്‌ക്കെടുക്കാതെ വിവാദം സജീവമാക്കി നിര്‍ത്തി നരേന്ദ്രമോദി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനാണ് ഹര്‍ജിക്കാര്‍ ശ്രമിച്ചത്. പരമോന്നത നീതിപീഠത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനും കോണ്‍ഗ്രസ്സ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിച്ചു. ഇക്കൂട്ടരുടെ ദുഷ്ടലാക്ക് കോടതി പൂര്‍ണമായും തുറന്നുകാട്ടിയിരിക്കുകയാണ്.

രാഷ്‌ട്രീയവൈരം തീര്‍ക്കാന്‍ കോടതിയെ ഉപയോഗിച്ച ഹര്‍ജിക്കാര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി എടുക്കേണ്ടതാണെന്ന് കുറ്റപ്പെടുത്തുന്ന വിധി, പാവപ്പെട്ടവന് നീതി നല്‍കാനുള്ള കോടതിയുടെ വിലപ്പെട്ട സമയമാണ് രാഷ്‌ട്രീയ പകപോക്കല്‍ ലക്ഷ്യംവച്ചുള്ള ഇത്തരം പൊതുതാല്‍പ്പര്യ ഹര്‍ജിക്കാര്‍ പാഴാക്കുന്നതെന്നും വിമര്‍ശിച്ചു. ലോയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിക്കുന്ന എല്ലാ നിയമനടപടികളും ഈ വിധിയോടെ അവസാനിച്ചിരിക്കുകയാണെന്നും കോടതി പ്രഖ്യാപിച്ചിട്ടുണ്ട്. രാഷ്‌ട്രീയ വിരോധത്തിന്റെ പേരില്‍ ഭരണഘടനാ സ്ഥാപനങ്ങളുടെ പവിത്രത നശിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പുകൂടിയാണ് ഈ വിധി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

FIR മുതൽ പോസ്റ്റ്‌മോർട്ടം വരെ അട്ടിമറിക്കപ്പെട്ട പരുമല കേസ്, സംഘപരിവാർ പുലർത്തിയ സംയമനമാണ് ചെയ്തവന്റെ വീട്ടിൽ ചോരയും കണ്ണീരും വീഴ്‌ത്താഞ്ഞത്

India

കോക്രോച്ച് സമരം: ഉന്നതാധികാര അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

പിറന്നാള്‍ ദിനത്തില്‍ വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും ചേര്‍ന്ന് കേക്ക് മുറിക്കുന്നു
Kerala

വെള്ളാപ്പള്ളി നടേശന്‍ നവതി നിറവില്‍

Kerala

റിപ്പോർട്ടർ ടി.വി ആസ്ഥാനത്തെ എസ്.ഐ.ടി റെയ്ഡ് നിയപ്രകാരം; മാധ്യമ സ്വാതന്ത്ര്യത്തെപ്പറ്റി സിപിഎം പഠിപ്പിക്കേണ്ട: മന്ത്രി രമേശ് ചെന്നിത്തല

Kerala

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

പുതിയ വാര്‍ത്തകള്‍

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

ഇന്ന് വിശ്വകര്‍മ്മ ദിനം-ദേശീയ തൊഴിലാളി ദിനം; ഭാരതീയ തൊഴില്‍ സംസ്‌കാരവും സമകാലിക വെല്ലുവിളികളും

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.