Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലേഷ്യന്‍ ജയിലില്‍ വധശിക്ഷയുടെ നിഴലില്‍ നാല് യുവാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2018, 02:07 am IST
in Kerala

പത്തനാപുരം: മലേഷ്യയില്‍ ജോലിതേടിയെത്തി ഒടുവില്‍ മയക്കുമരുന്നു മാഫിയയുടെ ചതിയില്‍പ്പെട്ട് അഞ്ചുവര്‍ഷമായി ജയിലില്‍ വധശിക്ഷയുടെ നിഴലിലാണ് നാല് മലയാളി യുവാക്കള്‍.

പത്തനാപുരം രഞ്ജിത്ത് രവീന്ദ്രന്‍ (29), എരുമേലി സ്വദേശി എബി അലക്‌സ് (38), വര്‍ക്കല സ്വദേശി സുമേഷ് സുധാകരന്‍ (32), ചിറ്റാര്‍ സ്വദേശി സജിത്ത് സദാനന്ദന്‍ (31) എന്നിവരാണ് മോചനം പ്രതീക്ഷിച്ചു കഴിയുന്നത്. തങ്ങളുടെ പ്രിയപ്പെട്ടവരുടെ മോചനത്തിനായി മനസ്സുരുകി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് കുടുംബാംഗങ്ങള്‍. 

വെല്‍ഡിങ് ജോലിക്കായാണ് 2013 ജൂലൈ ഒന്‍പതിന് ഇവര്‍ ചെന്നൈയില്‍നിന്ന് മലേഷ്യക്ക് പോയത്. വിസയ്‌ക്ക് ഒരുലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. 50,000 രൂപവീതം ഏജന്റുമാരായ വര്‍ക്കല സ്വദേശി അനൂപ്, സഹോദരന്‍ ഷാജഹാന്‍ എന്നിവര്‍ക്ക് നല്‍കി. ബാക്കി തുക ശമ്പളത്തില്‍നിന്ന് നല്‍കണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ പറഞ്ഞ ജോലിയല്ല അവര്‍ക്ക് മലേഷ്യയില്‍ ലഭിച്ചത്. മെര്‍ക്കുറി’എന്ന പ്ലാസ്റ്റിക് നിര്‍മാണ കമ്പനിയില്‍ ശുചീകരണ ജോലിയാണ് കിട്ടിയത്. 2013 ജൂലൈ 26ന് ഇവര്‍ താമസിച്ചിരുന്ന മുറിയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ കമ്പനി ഡ്രൈവറും തമിഴ് വംശജനുമായ മലേഷ്യന്‍ സ്വദേശി നാഗരാജന്റെ ബാഗില്‍നിന്ന് ലഹരിമരുന്നു പിടികൂടി.

ചിറ്റാര്‍സ്വദേശി സിജോ തോമസ്, മാവേലിക്കര സ്വദേശി രതീഷ് രാജന്‍, വര്‍ക്കല സ്വദേശി മുഹമ്മദ് കബീര്‍ ഷാഫി, ചൈന്നെ സ്വദേശി ഷാജഹാന്‍ എന്നിവര്‍ അറസ്റ്റിലായി. തുടര്‍ന്ന് ഇവര്‍ ജോലി ചെയ്തിരുന്ന കമ്പനിയില്‍നിന്ന് ലഹരിമരുന്നു പിടിച്ചെടുത്തു. അവിടെ വച്ചാണ് പത്തനാപുരം സ്വദേശി രഞ്ജിത്ത് രവീന്ദ്രന്‍, ചിറ്റാര്‍ സ്വദേശി സജിത് സദാനന്ദന്‍, എരുമേലി ചാത്തന്‍തറ സ്വദേശി എബി അലക്‌സ്, വര്‍ക്കല സ്വദേശി സുമേഷ് സുധാകരന്‍, മലേഷ്യന്‍ പൗരന്‍ സര്‍ഗുണന്‍ എന്നിവര്‍ അറസ്റ്റിലാകുന്നത്.

ഇവരുടെ മോചനം ഉടനെ ഉണ്ടാവുമെന്നും മറ്റു ശ്രമങ്ങളുണ്ടായാല്‍ മോചനം ബുദ്ധിമുട്ടാകുമെന്നുമുള്ള കമ്പനി അധികൃതരുടെ വാക്കുകളില്‍ വിശ്വാസം അര്‍പ്പിച്ചിരിക്കുകയായിരുന്നു അറസ്റ്റിലായവരും ബന്ധുക്കളും. അതിനാല്‍ നാട്ടില്‍നിന്ന് ശ്രമങ്ങള്‍ നടത്താതിരുന്ന ബന്ധുക്കള്‍ പിന്നീടാണ് കമ്പനിയുടെ ചതി തിരിച്ചറിഞ്ഞത്. കഴിഞ്ഞമാസം ജയില്‍ മോചിതനായി നാട്ടില്‍ തിരിച്ചെത്തിയ സിജോ തോമസില്‍നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ ബന്ധുക്കളറിഞ്ഞത്. മലേഷ്യന്‍ കോടതി രഞ്ജിത്ത്, സുമേഷ്, എബി, സജിത്ത് എന്നിവര്‍ക്ക് കഴിഞ്ഞ ജനുവരിയില്‍ വധശിക്ഷ വിധിച്ചെന്ന ഞെട്ടിക്കുന്ന വിവരമാണ് സിജോ തോമസ് പറഞ്ഞത്. നിരപരാധികളായ യുവാക്കള്‍ കമ്പനിയൊരുക്കിയ ചതിക്കുഴിയില്‍ അകപ്പെടുകയായിരുന്നു. ഏജന്റുമാര്‍ ഇവരെ ലഹരിമരുന്നു മാഫിയയില്‍ കുടുക്കുകയായിരുെന്നന്നാണ് ബന്ധുക്കള്‍ പറയുന്നത്. 

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും വി. മുരളീധരന്‍ എംപിയും വഴി കേന്ദ്രസര്‍ക്കാരിനെ വിഷയം അറിയിക്കാനും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെ നേരില്‍ കാണാനുമുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.