ഹൈദരാബാദ്: എന്‍ഐഎ പ്രത്യേക കോടതി ജഡ്ജി ജസ്റ്റിസ് രവീന്ദര്‍ റെഡ്ഡി നല്‍കിയ രാജി തെലങ്കാന ഹൈക്കോടതി തള്ളി. ജോലിയില്‍ ഉടന്‍ തിരികെ പ്രവേശിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. മൂന്നു മാസത്തെ നോട്ടീസ് കാലാവധി പാലിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. വ്യക്തിപരമായ കാരണങ്ങളാല്‍ രാജിവയ്‌ക്കുന്നുവെന്നായിരുന്നു ജസ്റ്റിസ് രവീന്ദര്‍ റെഡ്ഡി ചീഫ് ജസ്റ്റിസിന് അയച്ച കത്തില്‍ പറഞ്ഞത്.
2007ല്‍ നടന്ന മക്ക മസ്‌ജിദ് സ്ഫോടന കേസില്‍ വിധി പറഞ്ഞതിന്പിന്നാലെയാണ്നാടകീയമായി ജഡ്ജി രാജിവച്ചത്. അസീമാനന്ദ ഉള്‍പ്പടെ അഞ്ച്പ്രതികളെ കുറ്റവിമുക്തരാക്കിയായിരുന്നു ജഡ്ജിയുടെ സുപ്രധാന വിധി. പ്രതികള്‍ക്കെതിരായ കുറ്റങ്ങള്‍ തെളിയിക്കുന്നതിന് മതിയായ രേഖകള്‍ സമര്‍പ്പിക്കുന്നതില്‍ എന്ഐഎ പരാജയപ്പെട്ടുവെന്ന്ചൂണ്ടിക്കാട്ടിയാണ്പ്രതികളെ വെറുതെ വിട്ടത്.
കേസില്‍ പ്രതികളെ വെറുതെ വിട്ടതിന്പിന്നാലെയുള്ള ജഡ്ജിയുടെ രാജിയില്‍ ദൂരുഹതയുണ്ടെന്ന്പ്രതിപക്ഷം അഭിപ്രായപ്പെട്ടിരുന്നു.
















