Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ചെറുപുഴയില്‍ അനധികൃത നിര്‍മ്മാണം ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2018, 10:52 pm IST
inKannur

ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് ഉേദ്യാഗസ്ഥരുടെമേല്‍ കടുത്ത രാഷ്‌ട്രീയ സമ്മര്‍ദ്ദം ചെലുത്തുന്നതായി ആരോപണം. ചെറുപുഴ പഞ്ചായത്തിലെ പ്രധാന ജലസ്രോതസായ തേജസ്വിനി പുഴയൂടെ ഉദ്ഭവസ്ഥാനത്ത് രാജഗിരിയില്‍ വന്‍കിട കമ്പനിയുടെ ക്വാറി ആരംഭിക്കുന്നതിനും പുഴയെ മലിനമാക്കുന്ന രീതിയില്‍ ചെറുപുഴ പുതിയ പാലത്തിന് സമീപം വന്‍കിട വാഹനങ്ങള്‍ക്കായി നിര്‍മ്മിക്കുന്ന സര്‍വ്വീസ് സ്‌റ്റേഷന്‍ അനുമതി നല്‍കുന്നതും നിയമവിധേയമല്ലാത്ത മാര്‍ഗത്തിലൂടെ അനുമതി നല്‍കുന്നതിനാണ് ശ്രമം നടക്കുന്നത്. 

രാജഗിരിയിലെ നൂറ് ഏക്കറോളം വരുന്ന സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന സര്‍ക്കാര്‍ ഭൂമിയിലെ പൈതൃകസ്വത്തായ കമ്മാളിക്കല്ല് സാറ്റലൈറ്റ് സര്‍വേയിലൂടെ കണ്ടെത്തി ക്വാറിയും ക്രഷറും തുടങ്ങാനുള്ള ശ്രമം വര്‍ഷങ്ങള്‍ക്കു മുന്‍പേ ആരംഭിച്ചിരുന്നു. ഭാഗീകമായി പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തതാണ്. എന്നാല്‍ രാജഗിരി കുന്നുകള്‍ക്കു മുകളില്‍ തൊപ്പി പോലെ നില്‍ക്കുന്ന പാറപ്പൊട്ടിച്ച് നീക്കം ചെയ്താല്‍ താഴ്ന്ന പ്രദേശങ്ങളില്‍ ജലസ്രോതസ്സുകളപ്പാടെ ഇല്ലാതാവുകയും കടുത്ത ജലക്ഷാമം ഉരുള്‍പ്പൊട്ടല്‍ ഉള്‍പ്പെടെയുള്ള പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തിലുള്ള പൈതൃക സംരക്ഷണ സമിതി പ്രക്ഷോഭവുമായി വന്നതോടെ കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി അനുമതി നിഷേധിച്ച് ക്വാറിയുടെ ലൈസന്‍സ് റദ്ദ് ചെയ്തു. എന്നാല്‍ പുതിയ ഭരണസമിതിയുടെ നേതൃത്വത്തില്‍ ക്വാറി പ്രവര്‍ത്തനം തുടങ്ങാനുള്ള ശ്രമം ആരംഭിച്ചിരിക്കയാണ്. കഴിഞ്ഞ ദിവസം സ്ഥലപരിശോധനയ്‌ക്ക് എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ പ്രതിഷേധം അറിയിക്കുകയും ചെയ്തു. 

അതുപോലെ തന്നെ ഏഴിമല നേവല്‍ അക്കാദമിക്കും പെരിങ്ങോം സിആര്‍പിഎഫ് ക്യാമ്പിനുമുള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ക്ക് ജലസ്രോതസായ തേജസ്വിനി പുഴയുടെ കരയില്‍ വന്‍കിട സര്‍വ്വീസ് സ്‌റ്റേഷന്‍ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ വരട്ട് കൊല്ലി തോട് മണ്ണിട്ട് നികത്തി കരി ഓയിലുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ പുഴയിലേക്ക് തള്ളുന്ന തരത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും പഞ്ചായത്ത് ലൈസന്‍സ് നല്‍കാനുള്ള ശ്രമം നടക്കുകയും ചെയ്തപ്പോള്‍ പരിസ്ഥിതി പ്രവര്‍ത്തകരും രാഷ്‌ട്രീയ പാര്‍ട്ടികളും രംഗത്തുവരുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് തത്ക്കാലം പ്രവര്‍ത്തനം നിര്‍ത്തിവച്ചുവെങ്കിലും വളഞ്ഞ വഴിയിലൂടെ കാര്യം നേടാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്. എന്നാല്‍ സര്‍വ്വീസ് സ്‌റ്റേഷനായി പണിത വലിയ കുഴിക്ക് മുകളില്‍ പലകയിട്ട് അതിനു മുകളില്‍ മണ്ണ് നിരത്തി മറ്റൊരു പേരില്‍ പെര്‍മിറ്റ് നല്‍കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിനെതിരെ പ്രതികരിച്ചതിന് പത്രപ്രവര്‍ത്തകനായ ഓസ്റ്റിന്‍ കുര്യന് മര്‍ദ്ദനമേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

പുഴയെയും പരിസ്ഥിതിയെയും തകര്‍ക്കുന്ന ഇത്തരം പ്രവര്‍ത്തികള്‍ക്ക് അനുമതി നല്‍കാനാവില്ലെന്ന ഉറച്ച നിലപാട് ഉദ്യോഗസ്ഥര്‍ എടുക്കുമ്പോള്‍, സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങളെ പോലും അട്ടിമറിച്ച് കൊണ്ട് ഏതുവിധേനയും അനുമതി ലഭിക്കാനുള്ള ശ്രമത്തിലാണ് ഉന്നത രാഷ്‌ട്രീയ നേതൃത്വങ്ങള്‍. ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചില്ലെങ്കില്‍ ഭാവി തലമുറയ്‌ക്ക് നഷ്ടമാകുന്നത് പൈതൃക സമ്പത്താണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

India

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

Entertainment

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

Kerala

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

പുതിയ വാര്‍ത്തകള്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.