Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഇതിലും നല്ലത് തീറെഴുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2018, 02:35 am IST
inEditorial

പാട്ടഭൂമി സംബന്ധിച്ച് ഒരു കേസില്‍ക്കൂടി സര്‍ക്കാറിന് തിരിച്ചടി നേരിട്ടിരിക്കുകയാണ്. ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ കൈവശമുള്ള ഭൂമിയും ഇവര്‍ വിറ്റ ഭൂമിയും തിരിച്ചെടുക്കാനുള്ള സ്‌പെഷ്യല്‍ ഓഫീസറുടെ ഉത്തരവുകളാണ് ഹൈക്കോടതി തള്ളിയത്. ഹൈക്കോടതിയില്‍ ഇതുസംബന്ധിച്ച് ഹാരിസണ്‍ മലയാളം ലിമിറ്റഡും, ഇവരില്‍ നിന്ന് ഭൂമി വാങ്ങിയവരും നല്‍കിയ ഹര്‍ജിയാണ് കോടതി അംഗീകരിച്ചത്. സര്‍ക്കാരിനുവേണ്ടി വാദിക്കാന്‍ ചുമതലപ്പെട്ടവരുടെ അലംഭാവമാണ് ഹാരിസണിന് അനുകൂലവിധി ഉണ്ടാക്കിയതെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നിരിക്കുകയാണ്. റവന്യൂ ഭൂമി സംബന്ധിച്ച കേസുകളില്‍ സത്യസന്ധമായി കേസ് വാദിച്ചിരുന്ന അഭിഭാഷകയെ ദുരൂഹമായി മാറ്റി പുതിയ സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഭരണകക്ഷിയില്‍ നിന്നുതന്നെ ഇതിനെക്കുറിച്ച് സംശയം ഉയര്‍ന്നു. സംശയം അസ്ഥാനത്തല്ലെന്നാണ് ഏറ്റവും ഒടുവിലുണ്ടായ വിധിയിലൂടെ വ്യക്തമായിരിക്കുന്നത്. 

കേസ് നടത്തിപ്പില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരവീഴ്ചയാണ് ഹാരിസണ്‍ കേസിലെ പ്രതികൂലവിധിയെന്ന് മുന്‍ ഗവണ്മെന്റ് പ്ലീഡര്‍ അഡ്വ. സുശീലാഭട്ടിന്റെ വാക്കുകള്‍ക്ക് അടിവരയിടേണ്ടതാണ്. ഹാരിസണിന്റേതടക്കം അഞ്ചുലക്ഷത്തിലധികം ഏക്കര്‍ ഭൂമിയാണ് സ്വകാര്യവ്യക്തികള്‍ കയ്യടക്കിവച്ചിരിക്കുന്നത്. പാട്ടക്കരാറുകള്‍ തീര്‍ന്ന ഭൂമി പിടിച്ചെടുക്കണമെന്ന പൊതു ആവശ്യം ദശാബ്ദങ്ങളായി ഉയരുന്നുണ്ട്. മാറിമാറിവരുന്ന സര്‍ക്കാരുകള്‍ ‘പിടിച്ചെടുക്കും’ എന്ന് ഉറപ്പുനല്‍കാറുമുണ്ട്. ഉറപ്പ് പാലിക്കാനെന്ന പേരില്‍ എഴുന്നള്ളിക്കപ്പെടുന്ന ഹര്‍ജികള്‍ക്ക് അംഗീകാരം വാങ്ങുന്നതിന് സര്‍ക്കാരുകള്‍ ദയനീയമായി പരാജയപ്പെടുകയാണ് പതിവ്. 

കാലങ്ങളായി തുടരുന്ന ഈ അവസ്ഥ എല്ലാം ശരിയാക്കാന്‍ അധികാരമേറ്റ സര്‍ക്കാര്‍ മാറ്റുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ, സര്‍ക്കാര്‍ കാര്യം മുറപോലെ എന്ന രീതി മാറ്റാന്‍ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തം. ഭൂരഹിതരായ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് വീതിച്ചുനല്‍കാന്‍ അനധികൃതമായി കൈവശം വയ്‌ക്കുന്ന വന്‍കിടക്കാരുടെ ഭൂമി ഏറ്റെടുക്കുമെന്ന ഭരണ നേതൃത്വങ്ങളുടെ വീമ്പടികള്‍ക്ക് കഴമ്പില്ലെന്നുകൂടിയാണ് ഈ വിധി വ്യക്തമാക്കിയിരിക്കുന്നത്. ഫലത്തില്‍ ഭൂമാഫിയകളുടെ ദല്ലാളന്മാരായി മുന്നണികള്‍ രണ്ടും മാറിയിട്ട് കാലങ്ങളായി. എന്നിട്ടും ഭൂപരിഷ്‌കരണത്തിന്റെ മേനി ഉരുവിട്ട് കാലം കഴിക്കുകയാണ്. 

കോര്‍പറേറ്റുകള്‍ക്കെതിരെ തൊണ്ടപൊട്ടുമാറുച്ചത്തില്‍ കൂവുന്നവര്‍ കേരളത്തില്‍ യഥാര്‍ത്ഥത്തില്‍ അവരുടെ കാവല്‍ക്കാരായി മാറി. ഹാരിസണിന്റേയും അനുബന്ധ കമ്പനികളുടേയും കൈവശം 70,000 ഏക്കര്‍ ഭൂമിയുണ്ട്. ഇതില്‍ 38,171 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നത്. കൂടാതെ ആര്‍ബിടിയുടെ 6,800 ഏക്കര്‍ ഭൂമിയും ഏറ്റെടുത്തിരുന്നു. ഹാരിസണ്‍ കൂടാതെ ഹോപ്‌സ് പ്ലാന്റേഷന്‍, കരുണ, പെരുവന്താനം, പാരിസണ്‍, പോബ്‌സണ്‍, ബ്രൈമൂര്‍ തുടങ്ങി നൂറോളം എസ്‌റ്റേറ്റുകള്‍ അനധികൃതമായി തോട്ടഭൂമി കൈവശം വച്ചിട്ടുണ്ട്. ഈ കേസുകളിലും തോട്ട ഉടമകള്‍ക്ക് ഹൈക്കോടതി വിധിയിലൂടെ ആഹ്ലാദം പകരുന്ന സാഹചര്യമാണുണ്ടായിരിക്കുന്നത്.

ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയതുമുതല്‍ ഹാരിസണ്‍ തോട്ടഭൂമി വിഷയങ്ങളില്‍ സ്വീകരിച്ച നിലപാടാണ് ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്. ബ്രിട്ടിഷുകാര്‍ ഉപേക്ഷിച്ചുപോയ തോട്ടഭൂമി സര്‍ക്കാരില്‍ നിഷ്പിതമാക്കുന്നതിനുവേണ്ടി ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് സര്‍ക്കാര്‍ ഇടപെട്ടത്. സ്‌പെഷ്യല്‍ ഓഫീസര്‍ സമഗ്ര നിയമനിര്‍മ്മാണം വേണമെന്ന് ശുപാര്‍ശയും നല്‍കി. നിയമനിര്‍മ്മാണത്തിനായി കരട് തയ്യാറാക്കാന്‍, സര്‍ക്കാര്‍ റിപ്പോര്‍ട്ട് നിയമവകുപ്പിന് കൈമാറി. എന്നാല്‍ കേരള ഭൂസംരക്ഷണ നടപടി പ്രകാരം ഭൂമി ഏറ്റെടുക്കാനുള്ള നടപടി തെറ്റാണെന്ന് ചൂണ്ടിക്കാട്ടി നിയമവകുപ്പ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പല കേസുകളിലും തോട്ടം ഉടമകള്‍ ഹൈക്കോടതിയില്‍നിന്ന് അനുകൂല വിധി സമ്പാദിച്ചത്. 

ഹാരിസണ്‍ ഭൂമിയിടപാട് കേസിന്റെ വിധിയിലും നിയമവകുപ്പിന്റെ റിപ്പോര്‍ട്ടാണ് ഹാരിസണിന്റെ അഭിഭാഷകര്‍ ഉന്നയിച്ചത്. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനെതിരെ നിയമവകുപ്പ് നല്‍കിയ റിപ്പോര്‍ട്ട് ഹാരിസണ്‍ കേസിലും നിര്‍ണ്ണായകമായി. കേസ് ആദ്യം പരിഗണിച്ച ഹൈക്കോടതി സിംഗിള്‍ ബഞ്ച് ജഡ്ജി, സ്‌പെഷ്യല്‍ ഓഫീസറുടെ ശുപാര്‍ശയെ സ്വാഗതം ചെയ്തതാണ്. പിന്നീടാണ് കേസ് ഡിവിഷന്‍ ബെഞ്ചിലെത്തിയത്. അവിടെയാണ് സര്‍ക്കാരിന്റെ കള്ളക്കളി നടക്കുന്നത്. കുത്തകകള്‍ക്കായി തുടരെ തുടരെ തോറ്റുകൊടുക്കുന്നതിനേക്കാള്‍ നല്ലത് കുത്തകകള്‍ക്ക് തീറെഴുതി കൊടുക്കുന്നതാണ്. ഇടതുഭരണത്തില്‍ അങ്ങനെ സംഭവിച്ചാലും അത്ഭുതപ്പെടാനില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

India

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

പുതിയ വാര്‍ത്തകള്‍

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.