കൊച്ചി: വരാപ്പുഴയിലെ കസ്റ്റഡി മരണത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ഡിവൈഎസ്പി ജോര്‍ജ് ചെറിയാന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ വരാപ്പുഴ ദേവസ്വം പാടത്തുള്ള വീട്ടിലെത്തി തെളിവെടുപ്പ് നടത്തി.
ശ്രീജിത്തിന്റെ ഭാര്യ, അമ്മ, സഹോദരന്‍ എന്നിവരുടെ മൊഴി രേഖപ്പെടുത്തി. അയല്‍വാസികളോടും അന്വേഷണസംഘം വിവരങ്ങള്‍ തേടി. തെളിവെടുപ്പ് ഒരു മണിക്കൂര്‍ നീണ്ടു. ഇന്‍ഫോപാര്‍ക്ക് സിഐ രാധാമണിയും അന്വേഷണ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
ആത്മഹത്യ ചെയ്ത വാസുദേവന്റെ വീട്ടിലും സംഘം തെളിവെടുപ്പിന് എത്തി. തുടര്‍ന്ന് സംഭവം നടന്ന വരാപ്പുഴ പോലീസ് സ്റ്റേഷനിലെത്തി തെളിവെടുത്തു. ഐജി ശ്രീജിത്താണ് കസ്റ്റഡി മരണത്തെക്കുറിച്ച് അന്വേഷിക്കുന്നത്.
















