Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

വ്യത്യസ്തത തേടുന്ന ഇനിയ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2018, 02:33 am IST
inEntertainment

തിരുവനന്തപുരം സ്വദേശിയായ സലാഹുദ്ദീന്റെയും സാവിത്രിയുടെയും ഇളയ മകളായ ശ്രുതി (ഇനിയ) നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അഭിനയരംഗത്തെത്തുന്നത്.  സീരിയല്‍ താരമായ ചേച്ചി സ്വാതിയായിരുന്നു പ്രേരണ. ‘കൂട്ടിലേക്ക്’ എന്ന ടെലിഫിലിമിലായിരുന്നു തുടക്കം. തിരുവനന്തപുരം അമൃത വിദ്യാലയത്തില്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ മോഡലിങ് രംഗത്തെത്തി. 2005ല്‍ മിസ് ട്രിവാന്‍ഡ്രം പട്ടം സ്വന്തമാക്കിയ ശ്രുതി ‘ഓര്‍മ്മ’, ‘ശ്രീ ഗുരുവായൂരപ്പന്‍’ തുടങ്ങിയ സീരിയലുകളിലൂടെ പ്രിയങ്കരിയായി. ഒമ്പതില്‍ പഠിക്കുമ്പോള്‍ ഡോ. ബിജു സംവിധാനം ചെയ്ത ‘സൈറ’യില്‍ അവതരിപ്പിച്ച അലീനയെന്ന കഥാപാത്രം ശ്രദ്ധനേടി. ‘സീക്രട്ട് ഫെയ്‌സ്’ എന്ന ഷോര്‍ട്ട് ഫിലിമും ശ്രദ്ധിക്കപ്പെട്ടു. മിസ് ട്രിവാന്‍ഡ്രം പട്ടം ലഭിച്ചതോടെ ശ്രുതിയെ തേടി നിരവധി പരസ്യചിത്രങ്ങളുമെത്തി. അപ്പോഴാണ് ബോളിവുഡില്‍നിന്നും ആ ക്ഷണം. അനില്‍ കപൂറിന്റെ കൂടെ അഭിനയിക്കാനുള്ള അവസരം. പഠനത്തെ ബാധിക്കുമെന്ന കാരണത്താല്‍ അവസരം നിരസിച്ചതില്‍ ഇപ്പോഴുമുണ്ട് നഷ്ടബോധം.

മണക്കാട് കാര്‍ത്തിക തിരുനാള്‍ ഗേള്‍സ് ഹൈസ്‌കൂളിലെ പ്ലസ്ടു പഠനക്കാലത്ത് സംവിധായകന്‍ വിജയകൃഷ്ണന്റെ ‘ദലമര്‍മ്മരങ്ങള്‍’, ‘ഉമ്മ’ എന്നീ ചിത്രങ്ങളിലൂടെ ശ്രുതി മലയാള സിനിമയില്‍ ചുവടുറപ്പിച്ചു. തമിഴിലും മലയാളത്തിലും ഒരുപാട് ശ്രുതിമാരുള്ളതിനാല്‍ നിര്‍മ്മിഷയെന്ന പേര് സ്വീകരിച്ചു. 2010 ലാണ് തമിഴകത്ത് ചുവടുറപ്പിക്കുന്നത്. ‘പാഠകശാലൈ’, ‘യുദ്ധം ശെയ്യ്’ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ വേഷം ലഭിച്ച ശ്രുതിയെ തമിഴകത്തിന്റെ സ്വന്തം ഇനിയയാക്കി മാറ്റുന്നത് സര്‍ഗുണം സംവിധാനം ചെയ്ത ‘വാഗൈ സൂഡ വാ’ എന്ന ചിത്രമാണ്. ചിത്രത്തിലെ ‘മതി’ എന്ന കഥാപാത്രം ഇനിയയെ ദേശീയതലത്തിലും ശ്രദ്ധേയയാക്കി. തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഇനിയ ദേശീയ അവാര്‍ഡ് നിര്‍ണ്ണയത്തില്‍ അവസാന റൗണ്ടില്‍ വിദ്യാ ബാലനൊപ്പമെത്തി.

‘വാഗൈ സൂഡ വാ’യുടെ അര്‍ത്ഥം ‘വിജയം വരിച്ചു വാ’ എന്നാണ്. തന്റെ ജീവിതത്തിലും സിനിമയുടെ ആ പേര് അര്‍ത്ഥവത്തായെന്ന് ഇനിയ പറയുന്നു. ”ഇനിയ എന്ന പേര് തന്നതും സംവിധായകന്‍ സര്‍ഗുണമാണ്. ‘കലാവാണി’ എന്ന ചിത്രത്തിനുശേഷം അദ്ദേഹത്തിന്റെ മാനേജറാണ് എന്റെ ചില ഫോട്ടോകള്‍ കണ്ട് അമ്മയെ ഫോണില്‍ ബന്ധപ്പെടുന്നത്. ഓഡിഷന് ചെല്ലാന്‍ പറഞ്ഞു. എനിക്ക് ഓഡിഷനിലൊന്നും വലിയ വിശ്വാസമില്ലായിരുന്നു. അന്ന് തമിഴും കാര്യമായി അറിയില്ല. എങ്കിലും പോയി. മേക്കപ്പ് ഒക്കെ ഇട്ട് തനി ഒരു ഉള്‍നാടന്‍ ഗ്രാമത്തിലെ പെണ്‍കുട്ടിയുടെ ലുക്ക് ആയി. വൈകിട്ട് പറയാമെന്നു പറഞ്ഞു. ഒരു പ്രതീക്ഷയുമില്ലാതെയാണ് മടങ്ങിയത്. എന്നാല്‍ അന്ന് വൈകിട്ട് അമ്മയെ വിളിച്ച് എന്നെ തെരഞ്ഞെടുത്തുവെന്നു പറഞ്ഞു. ‘വാഗൈ സൂഡ വാ’ നേടിത്തന്ന അംഗീകാരം അപ്രതീക്ഷിതമായിരുന്നു. ഭാരതിരാജ സാറടക്കമുള്ളവര്‍ അഭിനന്ദിച്ചത് മറക്കാനാവില്ല.”- ഇനിയ പറയുന്നു. 

‘സ്വര്‍ണകടുവ’, ‘ആകാശ മിഠായി’, ‘പുത്തന്‍പണം’ എന്നീ മലയാള സിനിമകളില്‍ ശ്രദ്ധിക്കപ്പെട്ടതോടെയാണ് ‘പരോളി’ലേക്ക് വിളിയെത്തുന്നത്. ”പുത്തന്‍പണത്തില്‍ അഭിനയിച്ചുവെങ്കിലും മമ്മൂട്ടിയുടെ ജോടി അല്ലായിരുന്നു. പ്രൊഡക്ഷനില്‍ നിന്നാണ് ‘പരോളില്‍’ മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കണമെന്നു പറഞ്ഞ് വിളിക്കുന്നത്. ആരോ പറ്റിക്കാന്‍ വിളിക്കുകയാണെന്ന് കരുതി ഞാനാദ്യം കോള്‍ കട്ട് ചെയ്തു. വീട്ടിലെത്തി അമ്മയോട് കാര്യം പറഞ്ഞു. വന്ന നമ്പരില്‍ ഒന്നുകൂടി വിളിച്ചു വിശദവിവരങ്ങള്‍ തിരക്കി. അപ്പോഴും സംശയം മാറിയിരുന്നില്ല. ഇതിനിടെ മമ്മൂക്കയുടെ മാനേജര്‍ ജോര്‍ജേട്ടന്‍ വിളിച്ചു.  തുടര്‍ന്ന് സംവിധായകന്‍ ശരതും വിളിച്ചു.

ചിത്രത്തില്‍ മമ്മൂട്ടിയുടെ ഭാര്യ ആനി എന്ന അച്ചായത്തി പെണ്‍കുട്ടിയാണ്. ഒരു കുട്ടിയുടെ അമ്മയായുള്ള, പിടിവാശിയൊക്കെയുള്ള ഒരു നല്ല കഥാപാത്രം.”

അമ്മ വേഷം പോലുള്ള കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ മടിയൊന്നുമില്ലെന്ന് ഇനിയ പറയുന്നു. ”എവര്‍ഗ്രീന്‍ ഹീറോയിനാവണമെന്നോ സ്റ്റൈലിഷ് കഥാപാത്രങ്ങള്‍ അവതരിപ്പിക്കണമെന്നോ ഒന്നും ആഗഹമില്ല. ഒരു അഭിനേത്രിക്ക് വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയണം. അതുകൊണ്ടാണ് മലയാളത്തില്‍ വളരെക്കുറച്ച് സിനിമകളില്‍ മാത്രം അഭിനയിക്കുന്നത്. സെലക്ടീവ് ആയാണ് സിനിമകള്‍ ചെയ്യുന്നത്.” 

തമിഴിലും മലയാളത്തിലും അഭിനയിക്കുമ്പോഴും മലയാളത്തോടുതന്നെയാണ് ആത്മബന്ധമെന്ന് ഇനിയ പറയുന്നു. ”മലയാളത്തില്‍ ഒരു സിനിമയുടെ ഷൂട്ടിംഗിന് വന്നാല്‍ വേര്‍പിരിഞ്ഞു പോകുമ്പോള്‍ വല്ലാത്ത വിഷമമാണ്. ഒരൊറ്റ ഷെഡ്യൂളില്‍ ഒരു കുടുംബാന്തരീക്ഷത്തിലാണ് മലയാള സിനിമകള്‍ എടുക്കുന്നത്. എല്ലാവര്‍ക്കും തമ്മില്‍ വല്ലാത്ത ഒരു അടുപ്പം സിനിമ കഴിയുമ്പോള്‍ ഉണ്ടാവും.”

നടിയായില്ലെങ്കില്‍ നര്‍ത്തകിയാവുമായിരുന്നുവെന്നാണ് ഇനിയയുടെ പക്ഷം. ”ഭരതനാട്യത്തില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. സിനിമാറ്റിക് ഡാന്‍സും അഭ്യസിച്ചിട്ടുണ്ട്. സ്റ്റേജ് ഷോകള്‍ക്ക് അത് അനിവാര്യമാണ്. ബാഡ്മിന്റണും ഡ്രൈവിങ്ങുമാണ് മറ്റ് വിനോദങ്ങള്‍. സെലിബ്രിറ്റി ബാഡ്മിന്റണ്‍ ലീഗില്‍ ചെന്നൈ റോക്കേഴ്‌സിനുവേണ്ടി പങ്കെടുത്തിരുന്നു.”

മലയാളത്തില്‍ ഈ വര്‍ഷം ഇനിയ സജീവമായുണ്ടാകും. മൂന്നു ചിത്രങ്ങള്‍ ഉറപ്പായികഴിഞ്ഞു. തമിഴില്‍ നടന്‍ ഭരത് നായകനായ ‘പൊട്ട്’ ഉടന്‍ പുറത്തിറങ്ങും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.