Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Special Article

ഗുരുവായൂര്‍: പാവം ഹിന്ദുക്കളോട്…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2018, 04:02 pm IST
inSpecial Article
 
”ഗുരുവായൂര്‍ ഭഗവദ്‌ദര്‍ശനത്തിന് ടിക്കറ്റ് ഏര്‍പ്പെടുത്തുന്നുവെന്ന അഭ്യൂഹമോ തീരുമാനമോ എന്തൊക്കെയോ ഉണ്ടായിട്ടുള്ളത് ഭക്തരെ പൊതുവെ പ്രകോപിതരാക്കിയിരിക്കുന്നതായി കാണുന്നു. ആളൊന്നുക്കായിരംരൂപ എന്ന പരിപാടിയില്‍ നൊന്ത് അവര്‍ ദേവസ്വത്തെ വിമര്‍ശിക്കുകയും ചെയ്യുന്നു.
 
എന്തിനാണത്! അമ്പലത്തില്‍ നിത്യം പുരുഷാരമുള്ളപ്പോള്‍ മതില്‍ക്കക്കകത്തെ വിശ്വാസിഗതാഗതം ഭേദപ്പെടുത്താന്‍ നീക്കങ്ങള്‍ നടത്തേണ്ടേ ചുമതലപ്പെട്ടവര്‍? ഭരണസമിതിക്ക് എന്റെ കൂപ്പുകൈ.
 
ഇനി, നമ്മള്‍ പൊതുവെ പാവം ഹിന്ദുക്കളോട്:
 
ഇങ്ങനെ ഗുസ്തികൂടി നിര്‍വഹിക്കേണ്ടതാണോ ക്ഷേത്രദര്‍ശനം? കൊടുങ്ങല്ലൂരും കോഴഞ്ചേരിയിലും കൊയിലാണ്ടിയിലും ഒക്കെയുള്ള നിങ്ങളുടെ വീടിനടുത്ത് ഇല്ലാത്തതല്ലല്ലോ അമ്പലം? അതല്ലാ, ഗുരുവായുപുരത്തെ ഉണ്ണിക്കണ്ണനെത്തന്നെ തൊഴാനായി എത്രദൂരവും സഞ്ചരിച്ചെത്താന്‍ സന്തോഷമേയുള്ളൂവെങ്കില്‍ ആല്‍ത്തറ തുടങ്ങിയുള്ള ഒടുങ്ങാക്യൂവിലെ ഉന്തും പിച്ചും പുഴുക്കവും തടസതാമസങ്ങളും ഒക്കെ ഭഗവാന്റെ പ്രസാദമായി കണക്കാക്കിക്കൂടെ? കാശുള്ളവര്‍ വിഐപി പാസെടുത്ത് വേറെ ചാലിലൂടെ അനര്‍ഗളം മുന്നേറുന്നത് നമ്മളെ എന്തിനുബാധിക്കണം എന്നങ്ങു ചിന്തിച്ചുകൂടെ? അപ്പോള്‍ത്തീരുന്ന പ്രശ്‌നമല്ലേയുള്ളൂ?
 
ഗുരുവായൂര് ഞാന്‍ വല്ലപ്പോഴും പോവാറുണ്ട്: കല്യാണമുണ്ണാന്‍, ഉത്സവം കൂടാന്‍, കൃഷ്ണാട്ടം ചീട്ടാക്കാന്‍, ക്ലബ്ബുകഥകളി കാണാന്‍, സുഹൃത്തുക്കളുമായി സൊറയ്‌ക്കാന്‍, പടിഞ്ഞാറേനട ഹോട്ടലിലെ മസാലദോശ കഴിക്കാന്‍, പാട്ടുകാസറ്റ് വാങ്ങാന്‍, പെണ്‍കുട്ടികളെ നോക്കാന്‍…. ഉള്ളില്‍ക്കയറി തൊഴുതത് മുപ്പതുവര്‍ഷം മുമ്പാവണം: നീണ്ട തിരക്കില്‍ മണിക്കൂറുകളുടെ വിയര്‍പ്പില്‍ ശ്രീകോവിലിനു മുന്നിലെത്തിയതും മേല്‍മുണ്ടുയൂണിഫോമിട്ട വരിനോക്കിപ്രമാണി എന്നെ തള്ളിനീക്കി; ആകെ ദര്‍ശിക്കാനൊത്തത് ശാന്തിക്കാരന്റെ തറ്റിന്റെ പൃഷ്ഠഭാഗം. അകലെയല്ലാതെ, ചന്ദനമെറിയന്‍ ഇരിക്കുന്ന ദേഹത്തിന് ഞാന്‍ കൊടുത്ത ദക്ഷിണ ബോധിക്കാഞ്ഞത് മുഖത്തു സ്പഷ്ടമായി.
 
‘ഏയ്, പഴേ ബുദ്ധിമുട്ടൊന്നുംപ്പല്ല്യ കുട്ട്യേ. ഗുര്യാര് ഫ്ളൈയോവറൊക്കെ വന്നയ്‌ക്കുണു,’ എന്ന് പറഞ്ഞുത്സാഹിപ്പിച്ചു കുറച്ചുവര്‍ഷം മുമ്പൊരു വല്യമ്മ. ഇവിടെ ദല്‍ഹിയില്‍ നിത്യം വണ്ടിയോട്ടുന്നത് അപ്പറഞ്ഞ പേരുള്ള മേല്‍പ്പാലത്തിലൂടെയാകയാല്‍ കമ്പം തോന്നിയില്ല.
 
ഗുരുവായൂരമ്പലത്തിന്റെ കെട്ടിലുംമട്ടിലുമുള്ള കേരളീയതയെ വികൃതമാക്കുംവിധം വാര്‍ക്കപ്പുരകള്‍ ഏച്ചുകൂട്ടിയിട്ടു പതിറ്റാണ്ടു കുറച്ചായി. ഒരുതരം വൈദ്യുതാലംകൃത മാളില്‍ ചമഞ്ഞിങ്ങനെ നടക്കുന്ന അനുഭവംതരുന്ന കച്ചവടപ്പൊലിമ. അതുകൊണ്ടുകൂടിയാവണം ഇന്ത്യയിലെയും വിദേശത്തെയും മഹാനഗരങ്ങളില്‍ താമസിക്കുന്ന പലരും മലനാട്ടില്‍ അവധിക്കുവരുമ്പോള്‍ ഗുരുവായൂര് തൊഴാന്‍ പ്രത്യേകം ആവേശം കാട്ടുന്നത് — അവരുടെ തറവാടിനു തൊട്ടുചേര്‍ന്നുള്ള വിശ്രാന്തിയമ്പലത്തിലേക്ക് ഒന്നെത്തിനോക്കുകപോലും ചെയ്യാതെ.
 
എന്റെ കൗമാരത്തില്‍ കാണാണാനിടയിട്ടുണ്ടൊരിക്കല്‍ രണ്ടു മുതിര്‍ന്നവര്‍തമ്മിലുള്ള വാഗ്വാദം. തര്‍ക്കം ആറിത്തണുത്തപ്പോള്‍ അതിലൊരു കാരണവര്‍ പറഞ്ഞു: ‘എന്തൊക്കെയായാലും ഗുരുവായൂരപ്പനാണല്ലോ ഏറ്റവും വല്ല്യ ദൈവം. അതോണ്ട്….’
 
വാചകം മുഴുവനാക്കാന്‍ പഴുതുകൊടുത്തില്ല മറ്റെയാള്‍: ‘എനിക്കോ? അല്ല. എന്റെ ഉമ്മറപ്പടി കടന്നാലത്തെ മുളൂത്താവ് അയ്യപ്പസ്വാമി കഴിച്ചേ എനിക്കേതീശ്വരനുംള്ളൂ.’
 
ഇങ്ങനെ ഓരോ മലയാളിഹിന്ദുവിനും അഭിമാനമുണ്ടായാല്‍ ഇപ്പറയുന്ന ഗുരുവായൂരും രക്ഷപ്പെടും, മറ്റു ക്ഷേത്രങ്ങളും നന്നാവും. നമ്മുടെ മതവും കുറച്ചൊന്ന് നേരെയാവാനും മതി.
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

Kerala

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.