കൊച്ചി: അട്ടപ്പാടിയില്‍ ആദിവാസി ക്ഷേമ പദ്ധതികളുടെ സോഷ്യല്‍ ഓഡിറ്റിങ് നടത്തണമെന്ന് ഹൈക്കോടതി. വനവാസി യുവാവ് മധുവിന്റെ മരണത്തില്‍ സ്വമേധയ എടുത്ത കേസിലാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ നടപടി.
പാലക്കാട് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍മാനോടും സെക്രട്ടറിയോടുമാണ് ഓഡിറ്റിങ് നടത്താന്‍ നിര്‍ദേശം നല്‍കിയത്. സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമപദ്ധതികള്‍ ആദിവാസികള്‍ ഉള്‍പ്പടെ ഉള്ള ഗുണഭോക്താക്കള്‍ക്ക് ഗുണകാരമായോ എന്ന് പരിശോധിക്കണമെന്നും കോടതി ഉത്തരവിട്ടു. അട്ടപ്പാടി സന്ദര്‍ശിച്ച് മെയ് 21നകം ഓഡിറ്റിങ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ക്ഷേമ പദ്ധതികളില്‍ സോഷ്യല്‍ ഓഡിറ്റ് നടത്തണമെന്നായിരുന്നു ഡിവിഷന് ബെഞ്ച് നിയോഗിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: