പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുക. എല്ലാ സര്‍ക്കാരുകളും ആഗ്രഹിക്കുന്നത് കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കനാണ് ഹിന്ദുജ ഗ്രൂപ്പിന്റെ അശോക് ലെയ്ലാന്ഡിന്റെ ശ്രമം. പെട്രോളിലോ ഡീസലിലോ ഓടുന്ന വാഹനങ്ങള്ക്കായിരിക്കില്ല കമ്പനി കൂടുതല്‍ പ്രാധാന്യം നല്‍കുക. പരിസ്ഥിതി സൗഹൃദമായ ഇലക്ട്രിക് ബസ്സുകള്‍ക്കായിരിക്കും ഏറെ പ്രാമുഖ്യം നല്‍കുക. വര്‍ഷം 4800 ബസ്സുകള്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ള പ്ലാന്റ് തയ്യാറാക്കാനുള്ള നടപടികള്‍ ലെയ്ലാന്‍ഡ് തുടങ്ങിക്കഴിഞ്ഞു.
ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ മല്ലവല്ലി ഗ്രാമത്തിലുള്ള മോഡല്‍ വ്യവസായ കേന്ദ്രത്തിലാണ് പുതിയ പ്ലാന്റ് നിര്‍മിക്കുന്നത്. 75 ഏക്കറിലാണ് പുതിയ വാഹന നിര്‍മ്മാണശാല. അത്യാധുനിക സാങ്കേതിക വിദ്യകളാണ് പുതിയ വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്.
ഒരുവര്‍ഷം 4800 ബസ്സുകള്‍ നിര്‍മിക്കാനുള്ള സൗകര്യങ്ങളോടെ ഉള്ളതാണ് പുതിയ പ്ലാന്റ്. 5000 പേര്‍ക്ക് തൊഴിലവസരങ്ങള്‍ ഇതിലൂടെ ലഭിക്കും. കമ്പനിയുടെ എല്ലാ ബ്രാന്റിലും ഉള്ള ബസ്സുകള്‍ നിര്‍മിക്കാനുള്ള ശേഷി ഈ പ്ലാന്റിന് ഉണ്ട്. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ഡിമാന്‍ഡ് കണക്കിലെടുത്താണ് പുതിയ പ്ലാന്റ് നിര്‍മിക്കുന്നത്. ഇവിടെ ഇലക്ട്രിക് വാഹനങ്ങള്‍ ഉത്പാദിപ്പിക്കാനാണ് പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: