Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കൂറ്റന്‍ കരിങ്കല്‍ പാറ ഇളകിവീണ് ബാരാപ്പോളിലെ സോളാര്‍ പാനലുകള്‍ തകര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2018, 11:28 pm IST
in Kannur

ഇരിട്ടി: സോളാര്‍ വൈദ്യുതി ഉത്പാദനത്തിനായി ബാരാപ്പോള്‍ ജലവൈദ്യുത പദ്ധതിയുടെ കനാല്‍ ടോപ്പില്‍ സ്ഥാപിച്ച സോളാര്‍ പാനലുകള്‍ സമീപത്തെ മലയിലെ കൂറ്റന്‍ കരിങ്കല്‍ പാറ വീണ് തകര്‍ന്നു. ലക്ഷങ്ങളുടെ നാശത്തിനൊപ്പം ഇതില്‍ നിന്നുമുള്ള വൈദ്യുതി ഉത്പാദനവും നിലച്ചു. ഇന്നലെ പുലര്‍ച്ചെയാണ് സോളാര്‍ പാനലുകള്‍ സ്ഥാപിച്ച കനാലിന് സമീപത്തെ വലിയ കുന്നില്‍ നിന്നും കൂറ്റന്‍ കരിങ്കല്‍ പാറ താഴേക്ക് പതിച്ചത്. കുത്തനെയുള്ള കുന്നില്‍ നിന്നും വീണ പാറ തെറിച്ച് കനാലിന് മുകളില്‍ സ്ഥാപിച്ച സോളാര്‍ പാനലുകള്‍ക്കു മുകളില്‍ പതിക്കുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ ഇരുപത്തഞ്ചിലേറെ പാനലുകള്‍ തകരുകയും, ഇത് സ്ഥാപിച്ച കൂറ്റന്‍ ഇരുമ്പ് ബീമുകള്‍ ഒടിയുകയും ചെയ്തു. വൈദ്യുതി പ്രവഹിച്ചിരുന്നതിനാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം പാനലുകള്‍ തമ്മില്‍ ബന്ധിപ്പിച്ച വയറുകളും ഇരുമ്പു പൈപ്പുകളും മറ്റും കത്തി ഉരുകിയ നിലയിലായി. പല പാനലുകളും കനാലിലെ വെള്ളത്തില്‍ വീണു നശിച്ചു. 

 കേരളത്തില്‍ ആദ്യമായി ട്രഞ്ച് വിയര്‍ സംവിധാനത്തില്‍ പ്രവര്‍ത്തനക്ഷമമാക്കിയ 15 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള ബാരാപ്പോള്‍ മിനി വൈദ്യുത പദ്ധതിക്കൊപ്പം ഇതിന്റെ നാല് കിലോമീറ്ററോളം വരുന്ന കനാലിന്റെ മുകളിലില്‍ ആയിരത്തിലേറെ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചാണ് സോളാര്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. നാല് മെഗാവാട്ട് ശേഷിയാണ് ഇതിനുള്ളത്. ഇതിന്റെ ഉദ്ഘാടനം കഴിഞ്ഞില്ലെങ്കിലും ഒരു വര്‍ഷത്തോളമായി വൈദ്യുതി ഉത്പാദനം നടക്കുന്നുണ്ട്. പദ്ധതിയുടെ കനാലിനു സമീപത്തെ കുന്നിനു മുകളിലൂടെ പോകുന്ന റോഡിന്റെ പണിക്കിടെയാണ് കരിങ്കല്‍ പാറ ഇളകി താഴേക്കു വീണതെന്നാണ് പറയുന്നത്. പദ്ധതി പ്രവര്‍ത്തനത്തിന് തടസ്സമാവുന്ന ഇത്തരം പ്രവര്‍ത്തികള്‍ അനുവദിക്കാന്‍ പാടില്ലെന്നും അഭിപ്രായം ഉയരുന്നുണ്ട്. താഴേക്ക് പതിച്ച കരിങ്കല്‍ പാറ സോളാര്‍ പാനലുകള്‍ക്കു മുകളില്‍ തന്നെ താങ്ങി നില്‍ക്കുന്ന അവസ്ഥയിലാണുള്ളത്.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

വോട്ട് ബാങ്കിനായി വഴിമാറുന്ന നീതി: സാവരിയയുടെ കൊലപാതകവും പ്രബുദ്ധ കേരളത്തിന്റെ ഇരട്ടത്താപ്പും

Editorial

ഹരിത സാങ്കേതിക വിദ്യയുടെ റെയില്‍വേ വിജയഗാഥ

Article

രാമായണം: ദേശഭാഷകളെയും ദേശീയതയെയും സമ്പന്നമാക്കിയ ഇതിഹാസം

Kerala

ഫുട്‌ബോൾ ലോകകപ്പ് ഫൈനൽ: കുട്ടികൾക്ക് അവധി നൽകി കോഴിക്കോട്ടെ ഭവൻസ് സ്‌കൂളുകളും കൊച്ചിയിലെ ഗ്രിഗേറിയൻ പബ്ലിക് സ്കൂളും

Astrology

നിയമ നടപടികളും സാമ്പത്തിക അച്ചടക്കവും: സമ്പൂർണ്ണ രാശിഫലം (18 ജൂലൈ 2026) – AI ജ്യോതിഷം

പുതിയ വാര്‍ത്തകള്‍

നിതി ആയോഗ് നിക്ഷേപ സൗഹൃദ സൂചിക; കേരളം പിന്നില്‍

ഭാരത് ടെക്സ് 2026: ടെക്സ്റ്റൈല്‍ മേഖലയില്‍ 14,300 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം; വിവിധ സംസ്ഥാനങ്ങള്‍ ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു

വിശാല്‍ അനുസ്മരണം ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ സംസ്ഥാന സെക്രട്ടറി അഡ്വ. യദുകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

വിശാല്‍കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തിന്റെ ഭരണകൂട ഒത്താശയുടെ നേര്‍ക്കാഴ്ച: എബിവിപി

നമോ ഗ്രീനില്‍ 2600 പേര്‍ക്ക് യാത്ര ചെയ്യാം; ടിക്കറ്റ് നിരക്ക് അഞ്ച് മുതല്‍ 25 രൂപ വരെ

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം: പിണറായി വിരട്ടി; വിശ്വം പത്തിമടക്കി

പിഎം റാഹത്ത് പദ്ധതി കേരളത്തിലും തുടങ്ങി;വാഹനാപകടത്തില്‍പ്പെടുന്നവര്‍ക്ക് 1.5 ലക്ഷം വരെ ചികിത്സാ സഹായം

പവര്‍കട്ട് നീട്ടാന്‍ നീക്കം; സംസ്ഥാനം ഗുരുതര വൈദ്യുതി പ്രതിസന്ധിയില്‍, കെഎസ്ഇബിയുടെ കൃത്യമായ ആസൂത്രണമില്ലായ്‌മ

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

ചിത്രരാമായണം- 2

നമാമി രാമം-2: കാലംകടന്നുള്ള കാഴ്ചകള്‍

രാമ സ്പര്‍ശം-2: വാക്കിന്റെ വില

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.