Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെഎസ്ആര്‍ടിസി പുതിയ പാക്കേജ്: ധനമന്ത്രിയുടെ ഈ കണക്കിലും പിഴവുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2018, 05:20 pm IST
in Kerala

കൊച്ചി: കെഎസ്ആര്‍ടിസിയുടെ ധനകാര്യ പുനഃസംഘടനാ പദ്ധതി പൂര്‍ത്തിയാക്കിയതായി അറിയിച്ച ധനമന്ത്രി തോമസ് ഐസക്കിന്റെ കണക്കുകളില്‍ പിശക്. ധനമന്ത്രിയുടെ കണക്കുകൂട്ടലുകളും കണക്കും പിഴയ്‌ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വിമര്‍ശനം. മന്ത്രിപറയുന്നത്ര പലിശ കൊടുക്കേണ്ടിവരില്ല, അല്ലെങ്കില്‍ വായ്‌പാ തിരിച്ചടവിന് ഇത്ര കാലാവധി വേണ്ടിവരില്ല, തുടങ്ങിയ കണക്കിലെ കളികള്‍ അവതരിപ്പിച്ചുള്ള വിമര്‍ശനത്തിന് മണിക്കൂറുകള്‍ കഴിഞ്ഞും മന്ത്രിയുടെ വിശദീകരണം വന്നിട്ടില്ല. ഫേസ്ബുക്കില്‍ വിമര്‍ശനക്കുറിപ്പെഴുതിയ വിശ്വരാജ് വിശ്വപറയുന്നു: ഇത് തോമസ് ഐസക് സാര്‍ പോസ്റ്റില്‍ പറഞ്ഞ തുകയും പലിശയും വച്ച് മാത്രം ഉള്ള കണക്കാണ്.. തെറ്റുണ്ടെങ്കില്‍ പറയാം, തിരുത്താം…

പോസ്റ്റ് അവസാനിക്കുന്നതിങ്ങനെ: സിപിഎം പാര്‍ട്ടി സമ്മേളനത്തില്‍ വച്ചൊക്കെ ഡൊണാള്‍ഡ് ട്രമ്പിനെ താക്കീത് ചെയ്യാനുള്ള ആര്‍ജ്ജവം പാര്‍ട്ടിക്ക് എങ്ങനെ ഉണ്ടാവുന്നു എന്ന് ഇപ്പോള്‍ പിടികിട്ടി ..

ഫേസ്ബുക്ക് പോസ്റ്റ്: 

കേരളത്തിലെ അന്യം നിന്നു പോയിക്കൊണ്ടിരിക്കുന്ന സാമ്പത്തിക ശാസ്ത്രജ്ഞന്മാരില്‍ ഒരാളാണ് ധനമന്ത്രി തോമസ് ഐസക് സാര്‍. സാറ് രാവിലെ തന്നെ കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ എടുത്ത അതിധീരമായ ഒരു നടപടിയെ പുകഴ്‌ത്തി പോസ്റ്റ് ഇട്ടത് ശ്രദ്ധയില്‍ പെട്ടു. കണക്കുകള്‍ക്കിടയില്‍ ജോലി ചെയ്യുന്നത് കൊണ്ട് കണക്കില്‍ പിശകുണ്ടല്ലോ എന്ന് തോന്നിയപ്പോള്‍ വെറുതെ ഒന്ന് കൂട്ടിക്കിഴിച്ചു നോക്കിയതാണ്… ഇത് തോമസ് ഐസക് സാര്‍ പോസ്റ്റില്‍ പറഞ്ഞ തുകയും പലിശയും വച്ച് മാത്രം ഉള്ള കണക്കാണ്.. തെറ്റുണ്ടെങ്കില്‍ പറയാം, തിരുത്താം…

കേസ് 1

ധനമന്ത്രി ആദ്യം പറഞ്ഞത് ഇപ്പോള്‍ കെഎസ്ആര്‍ടിസിക്ക് വേണ്ടി എടുത്തിരിക്കുന്ന വായ്‌പക്ക് 3100 കോടി രൂപക്ക് 12% പലിശ വച്ച് 10 വര്‍ഷത്തെ വായ്‌പക്ക് മാസം തിരിച്ചടവ് 90 കോടി രൂപ ആണെന്നാണ്.. എന്നാല്‍ യഥാര്‍ത്ഥത്തില്‍ 3100 കോടി 10 വര്‍ഷത്തേക്ക് 12% പലിശ വച്ച് മാസ തിരിച്ചടവ് വരുന്നത് 44 കോടി രൂപയാണ്. ദിവസത്തെ ബാധ്യത എടുത്താല്‍ 1.46 കോടി രൂപയും. സാര്‍ പറഞ്ഞ 90 കോടി മാസ അടവിന്റെ നേരെ പകുതി മാത്രമാണ് ശരിക്കും മാസ അടവ് വരുന്നത്. 90 കോടി രൂപ വച്ച് മാസം അടക്കുന്നുണ്ട് എങ്കില്‍ 3.5 വര്‍ഷം കൊണ്ട് അതായത് 42 മാസം കൊണ്ട് ലോണ്‍ അടച്ചു തീരില്ലേ തോമസ് സാറേ. എന്തിനാ 10 കൊല്ലം ? അങ്ങനെ വരുമ്പോള്‍ 44 കോടി വച്ച് മാസം അടക്കുമ്പോള്‍ . മൊത്തം 10 വര്‍ഷത്തെ പലിശ വരുന്നത് 2237 കോടി രൂപയും..ഇനി 90 കോടി വച്ച് സാര്‍ അടക്കുന്നുണ്ട് എങ്കില്‍ 2016 ല്‍ ഇടത് സര്‍ക്കാര്‍ വന്ന ശേഷം എടുത്ത ലോണ്‍ ആണെങ്കില്‍ അടുത്ത വര്ഷം 2019 ല്‍, 3.5 കൊല്ലം കൊണ്ട് അത് തീരുമല്ലോ. പിന്നെ എന്തിനാ പുതിയ ലോണ്‍ 20 കൊല്ലത്തേക്ക് എടുക്കുന്നത് ??

കേസ് 2 

പോസ്റ്റില്‍ മന്ത്രി പറയുന്നത് പ്രതിദിനം കെഎസ്ആര്‍ടിസിക്ക് ഈ ലോണിമേല്‍ ഉള്ള ബാധ്യത മൂന്നു കോടി ആണ് എന്നാണ് . പുതുതായി എടുക്കുന്ന ലോണ്‍ വരുമ്പോള്‍ 96 ലക്ഷം പ്രതി ദിനം ആയി കുറയും എന്നാണ് മന്ത്രി വീണ്ടും പറയുന്നത് . ദിവസം മൂന്നു കോടി എന്നാല്‍ മാസം 90 കോടി രൂപ. 90 കോടി മാസം അടവ് എന്നത് പൊളിഞ്ഞ സ്ഥിതിക്ക് ശരിക്കുമുള്ള ദിവസ ബാധ്യത പറയാം, അത് 1.46 കോടി രൂപയാണ്. തോമസ് ഐസക് സാര്‍ പറഞ്ഞതിന്റെ നേരെ പകുതി വീണ്ടും. ബാക്കി പകുതി ഒന്നുകില്‍ തെറ്റ് അല്ലെങ്കില്‍ തള്ള്..

ഇനി കേസ് ഒന്നില്‍ മാസക്കണക്ക് പറഞ്ഞ മന്ത്രി കേസ് രണ്ടില്‍ വന്നപ്പോള്‍ ദിവസകണക്ക് ആയി. പക്ഷെ നമുക്ക് മാസക്കണക്ക് കൂടി നോക്കാം. പുതിയ ലോണ്‍ എടുക്കുന്നത് 3100 കോടി രൂപക്ക് 9.2 % പലിശ വച്ച് 20 വര്‍ഷത്തേക്ക് കണക്കാക്കിയാല്‍ മാസ അടവ് വരുന്നത് 28.29 കോടി രൂപയാണ്. ദിവസ ബാധ്യത എടുത്താല്‍ 94 ലക്ഷം രൂപ എന്ന് മന്ത്രി പറഞ്ഞത് ഏതാണ്ട് ശരിയാണ്. 10 വര്‍ഷത്തേക്ക് 2237 കോടി പലിശ ആണെങ്കില്‍ 20 കൊല്ലത്തേക്ക് പലിശ മാത്രം വരുന്നത് 3690 കോടി ആണ്. തോമസ് സാര്‍ പറഞ്ഞ ദിവസക്കണക്ക് എടുത്താല്‍ 146 ലക്ഷത്തിന്റെ ദിവസ ബാധ്യത 96 ലക്ഷം ആയി കുറഞ്ഞു, വെറും 50 ലക്ഷത്തിന്റെ കുറവ് . പക്ഷെ 1452 കോടി രൂപ പലിശ ഇനത്തില്‍ അധികമായി ബാങ്കിന്റെ പെട്ടിയില്‍ വീഴും. വീണ്ടും പറയട്ടെ 90 കോടി മാസം അടക്കുന്നുണ്ട് എങ്കില്‍ അടുത്ത വര്‍ഷം ലോണ്‍ തീരും കേട്ടോ..

ഈ 3100 കോടി രൂപ ഒരാഴ്ചക്കുള്ളില്‍ അടക്കാന്‍ മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് 1000 കോടി വീതം പെട്ടെന്ന് എടുത്തു വക മാറ്റുമ്പോള്‍ അത് മൂലം ആ സ്ഥാപനങ്ങളില്‍ ഉണ്ടാകുന്ന  ലിക്വിഡിറ്റി ക്രഞ്ച് സര്‍ക്കാര്‍ കണക്കാക്കിയിരുന്നോ ? അതായത് നിങ്ങള്‍ക്ക് മാസം 50000 രൂപ ശമ്പളം ഉണ്ട് എന്ന് കരുതുക. വീട്ടിലെ ചെലവുകള്‍, ലോണ്‍ അടവ് , കുട്ടികളുടെ പഠിത്തം, വണ്ടിയുടെ പെട്രോള്‍ എല്ലാം കൂടി അതിനൊത്ത ചെലവും ഉണ്ട്.. പെട്ടെന്ന് അവിചാരിതമായി ഒരു ആശുപത്രി കേസ് വന്നു. രൂപ 30000 അവിടെ കൊടുക്കേണ്ടി വരുമ്പോള്‍ നിങ്ങള്‍ അനുഭവിക്കുന്ന ഒരു സാമ്പത്തിക ഞെരുക്കം ഉണ്ടല്ലോ അതാണ് ലിക്വിഡിറ്റി ക്രഞ്ച്. അത് സ്ഥാപനങ്ങള്‍ക്കും ബാധകം ആണ്.

പക്ഷെ വരുന്ന 20 കൊല്ലത്തേക്ക് അധിക പലിശ ബാധ്യതയില്‍ ലോണ്‍ എടുത്തിട്ട് പെന്‍ഷന്‍ പോലും കൊടുക്കാന്‍ വക ഇല്ലാതെ കഷ്ടപ്പെടുന്ന കെഎസ്ആര്‍ടിസി, 2020  2021 ല്‍ എല്ലാ നഷ്ടവും നികത്തി നോ പ്രോഫിറ്റ്-നോ ലോസ ്എത്തും എന്ന താങ്കളുടെ ആ ശുഭാപ്തി വിശ്വാസം ഉണ്ടല്ലോ അത് അംഗീകരിക്കാത്ത വയ്യ. സിപിഎം പാര്‍ട്ടി സമ്മേളനത്തില്‍ വച്ചൊക്കെ ഡൊണാള്‍ഡ് ട്രമ്പിനെ താക്കീത് ചെയ്യാനുള്ള ആര്‍ജ്ജവം പാര്‍ട്ടിക്ക് എങ്ങനെ ഉണ്ടാവുന്നു എന്ന് ഇപ്പോള്‍ പിടികിട്ടി ..

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോഷ്യൽ മീഡിയലൈവിലൂടെ ലഹരി മരുന്ന് ഉപയോഗം! വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇ പോലീസിന്റെ പിടിയിൽ

India

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

Kerala

13 കാരിയുടെ പോക്സോ കേസിൽ വൻ വഴിത്തിരിവ്: പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

Kerala

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനം മാവേലിക്കര ഉമ്പര്‍നാട് നിരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമത്തിലെ സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍. പ്രസന്നകുമാര്‍, സിദ്ധി ഉണ്ണി, ബി.എസ്. ബിജു എന്നിവര്‍ സമീപം
Kerala

ഭാരതത്തിന്റെ ധര്‍മവ്യവസ്ഥ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

പുതിയ വാര്‍ത്തകള്‍

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

പിഎസ്‌സി ക്രമക്കേട്: ആഭ്യന്തര അന്വേഷണം അട്ടിമറിച്ചു

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

സംന്യാസിമാരും കാവിവസ്ത്രവും

മുതിര്‍ന്ന സിപിഎം നേതാക്കളായ കെ.രാധാകൃഷ്ണന്‍ എംപി, എ.സി. മൊയ്തീന്‍ എംഎല്‍എ, എം.എം. വര്‍ഗീസ് തുടങ്ങിയവര്‍ ഇന്നലെ എറണാകുളത്ത് പിഎംഎല്‍എ കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍

300 കോടിയുടെ കരുവന്നൂര്‍ തട്ടിപ്പ്; കോടതി കയറി സിപിഎം നേതാക്കള്‍, ഇനി വിചാരണ തൃശൂര്‍ ജില്ലാ സെക്രട്ടറി 21ന് ഹാജരാകണം

ദക്ഷിണ ഭാരതത്തില്‍ ആദ്യം; ഇനി റേഷനരിയും എടിഎം വഴി

എല്‍ നിനോ പ്രതിഭാസം: വെല്ലുവിളിയും ജലസംരക്ഷണത്തിന്റെ അനിവാര്യതയും

തൊഴിൽ വിജയം, സാമ്പത്തിക നേട്ടം : സമ്പൂർണ്ണ രാശിഫലം (05 ജൂലൈ 2026) – AI ജ്യോതിഷം

സിന്ധു നദീതട സംസ്‌കാരത്തില്‍ നിന്ന് ഐക്യരാഷ്‌ട്രസഭയുടെ വേദിയിലേക്ക്; മില്ലറ്റുകളുടെ 5000 വര്‍ഷത്തെ പ്രയാണം

വിപ്ലവം കവിതയിലേ ഉള്ളൂ തോഴീ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.