Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

അയല്‍ക്കാരനെ തിരിച്ചറിയുന്നതാണ് ഈസ്റ്റര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2018, 10:15 am IST
inSpecial Article

മൂന്നാംനാള്‍ ഉയിര്‍ത്തെഴുന്നേറ്റ ശാശ്വത സ്‌നേഹത്തിന്റെ ആഹ്‌ളാദമാണ് ഈസ്റ്റര്‍. മനുഷ്യനെ വീണ്ടുവിചാരം കൊണ്ടു പുതുക്കുന്ന  പരിഷ്‌ക്കരണത്തിന്റെ നന്മനാളാണിത്. യേശു പീഡാസഹനവും ത്യാഗവും കൊണ്ടു നേടിയ സമാധാനരാജ്യത്തിന്റെ താക്കോല്‍ ഭൂമിയില്‍ സന്‍മനസുള്ളവര്‍ക്ക് സമ്മാനിച്ചു പോകുന്നുവെന്ന് നാം ഓര്‍ക്കുന്നു. വയലിലെ പുഷ്പംപോലെ കൊഴിഞ്ഞുപോകുകയും നിഴലുപോലെ മാഞ്ഞുപോകുകയും ചെയ്യുന്ന മനുഷ്യായുസിന്റെ അസ്ഥിരതയ്‌ക്കിടയില്‍ മരിക്കുവോളം സന്തോഷിക്കാനുളള നല്ലപാഠമാണ് ഈസ്റ്റര്‍ ലോകത്തിനു നല്‍കുന്നത്.

തിരക്കിനിടയില്‍ ജീവിക്കാന്‍പോലും മറന്നുപോകുന്ന  മനുഷ്യന്റെ സ്വയം നഷ്ടപ്പെടലിന്റെ തിരിച്ചുവരവിനുള്ള പാത സ്‌നേഹത്തിലൂടെ ഒരുക്കുകയായിരുന്നു യേശു. സ്വാര്‍ഥതയും  അധികാരവും ആര്‍ത്തിയുംകൊണ്ട് പങ്കപ്പാടുപെടുന്ന മനുഷ്യനെ നല്ല മനസിലേക്കു നയിക്കാനാണ് ശത്രുവിനെപ്പോലും സ്‌നേഹിക്കണമെന്ന് യേശു പറഞ്ഞത്. അതിനുള്ള ഉത്തമദൃഷ്ടാന്തമായിരുന്നു ആ ജീവിതം. സത്യവും നീതിയും കരുണയും എപ്പോഴും പരീക്ഷിക്കപ്പെടുമെന്നതാണ് യേശുവിന്റെ അനുഭവം. അത്തരം നന്മകളെ പരിരക്ഷിക്കാന്‍ വേണ്ടിയാണ് രണ്ടു കള്ളന്‍മാര്‍ക്കിടയില്‍ അദ്ദേഹം ക്രൂശിതനായത്.

എന്നും സമാധാന പ്രേമിയായിരുന്നവെങ്കിലും അനീതി കണ്ടിടത്തെല്ലാം യേശു രോഷംകൊണ്ടു. ചുങ്കക്കാരേയും കള്ളക്കച്ചവടക്കാരേയും അദ്ദേഹം ദേവാലയത്തില്‍നിന്നും അടിച്ചോടിച്ചത് അതുകൊണ്ടാണ്. ആള്‍ക്കൂട്ടത്തെ കൂടെകൊണ്ടുനടക്കാനും അവരെ  സ്‌നേഹത്തിന്റെ ഭാഷ ബോധ്യപ്പെടുത്താനും അദ്ദേഹം ചിലപ്പോള്‍ അവരിലൊരാളായി. ചിലപ്പോഴൊക്കെ അവരെ അതിശയിപ്പിക്കുന്ന ദൈവവുമായി. മനുഷ്യനും ദൈവത്തിനുമിടയിലെ മറ്റൊരു ജീവിതമായിരുന്നു യേശുവിന്റേത്. എന്നിട്ടും ജനം യേശുവിനെ ഒടുവില്‍ തള്ളിപ്പറഞ്ഞു. എല്ലാം നേരത്തെ എഴുതപ്പെട്ടതുകൊണ്ട് യേശുവിന് അത് അറിയാമായിരുന്നു.

കസന്ത് സാക്കിസിന്റെ സെന്റ്.ഫ്രാന്‍സിസ് എന്ന നോവലില്‍ നായകനായ ഫ്രാന്‍സിസ് വഴിയോരത്തുവെച്ചുകണ്ട ഒരു കുഷ്ഠരോഗിയെ ആലിംഗനം ചെയ്യുമ്പോള്‍ അയാള്‍ യേശുവായി മാറുന്ന ഒരു മുഹൂര്‍ത്തമുണ്ട്. കാരുണ്യത്തിന്റെ ആഴംകൊണ്ടുണ്ടാകുന്ന മാറ്റമാണത്. ബുദ്ധനും പറഞ്ഞത് കാരുണ്യത്തെക്കുറിച്ചായിരുന്നു. ഇത്തരം കാരുണ്യവഴിയായിരുന്നു എന്നും യേശുവിന്റേത്.

മനസിന്റെ സ്വാസ്ഥ്യം. അതുവഴിനേടുന്ന എല്ലാറ്റിന്റേയും സുഖം. അതായിരുന്നു യേശുവിന്റെ സ്വര്‍ഗരാജ്യം. കുഞ്ഞുങ്ങളെപ്പോലെയാകുവിന്‍ എന്നാണ് യേശു ഉപദേശിച്ചത്. പക്ഷേ ജീവിതത്തിന്റെ ആദ്യഘട്ടത്തില്‍മാത്രം സ്വാഭാവികമായും കുഞ്ഞായിത്തീരുകയും പിന്നീടൊരിക്കലും ആ നൈര്‍മല്യത്തിലേക്കു മടങ്ങിപ്പോകാതിരിക്കുകയുമാണ് മനുഷ്യന്‍. വിനോദത്തിലും ആഡംബരത്തിലും ധൂര്‍ത്തിലും അര്‍മാദിക്കുന്ന മനുഷ്യന്‍ ഇന്ന് മൊബൈല്‍ കാഴ്ചയില്‍ ഇല്ലാതാകുന്നു.

വീട്ടിലും നാട്ടിലും അവന്‍ സ്വന്തം ദ്വീപില്‍ കഴിയുന്നു. അഴിമതിയും കൊള്ളയും കൊലയും പിടിച്ചുപറിയുംകൊണ്ട് ഇന്നത്തെ മനുഷ്യന് കുപ്രസിദ്ധനാകുന്നതില്‍ അഭിമാനമേയുള്ളൂവെന്നു തോന്നുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ പൊതുജനത്തെ ചൂഷണം ചെയ്യുന്നു. ജനപ്രതിനിധികള്‍ ജനത്തെ ആവര്‍ത്തിച്ചു വഞ്ചിച്ചുകൊണ്ടിരിക്കുന്നു.വിശന്ന് ഒരുനേരത്തെ ഭക്ഷണം മോഷ്ടിക്കുന്നവനെ തല്ലിക്കൊല്ലുന്ന സംസ്‌ക്കാരം. നിത്യവും പള്ളിയില്‍ പോകുന്നതുകൊണ്ടോ കുര്‍ബാനകൊള്ളുന്നതുകൊണ്ടോ കുമ്പസാരിക്കുന്നതുകൊണ്ടോ മാത്രം ഉണ്ടാകുന്നതല്ല ദൈവസ്‌നേഹം. അതൊരു വിശ്വാസമാണ്. ആ വിശ്വാസം നല്ല നടപ്പായി തീര്‍ന്ന് ജീവിതത്തില്‍ ഇടപെടണമെങ്കില്‍ മനുഷ്യനെ അറിയണം.  അയല്‍ക്കാരനെ തിരിച്ചറിയുന്നവന്റേതാണ് ഈസ്റ്റര്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് 2 മരണം

India

എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് ക്രീമിലെയര്‍ ബാധകമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

Kerala

കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ കൈകളില്‍ രക്തം പുരണ്ടിരുന്നതായി സാക്ഷി

Kerala

മകളെ പീഡിപ്പിച്ചതിന് പിതാവിനെതിരെയുള്ള കേസ് അമ്മയ്‌ക്ക് ഒത്തുതീര്‍പ്പാക്കാനാവില്ലെന്ന് ഹൈക്കോടതി

Kerala

ബഹിരാകാശത്ത് നടക്കുന്ന ആദ്യ മലയാളിയായി ചരിത്രമെഴുതി അനില്‍ മേനോന്‍

പുതിയ വാര്‍ത്തകള്‍

രാഷ്ട്രീയ നിരീക്ഷകനായ അഭിജിത് അയ്യര്‍ മിത്ര (ഇടത്ത്) പാറ്റ പാര്‍ട്ടി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ്, അഭിജിത് ദീപ്കെ എന്നിവര്‍ (വലത്ത്)

സിജെപിയുടെ അഞ്ച് നേതാക്കളുടെ അവിശുദ്ധ ബന്ധം തുറന്നുകാട്ടി രാഷ്‌ട്രീയനിരീക്ഷകന്‍ അഭിജിത് അയ്യർ-മിത്ര

‘തുടക്കം’ കുറിക്കുംമുന്‍പ് നാഗത്താന്‍മാരുടെ അനുഗ്രഹം തേടിയെത്തി വിസ്മയ മോഹന്‍ലാല്‍

എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാണാം: അര്‍ജുന്‍ ആയങ്കിയുടെ ഭീഷണിക്ക് മന്ത്രി ചെന്നിത്തലയുടെ മറുപടി

നെതന്യാഹു മോദിയെ വിളിച്ചു, പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഇന്ത്യയുടെ ‘അഗ്നി’ പരീക്ഷണം വിജയം

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

കേരള സര്‍വകലാശാലയില്‍ വിവിധ സെന്ററുകളിലെ ബോര്‍ഡുകളും ബാനറുകളും 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് വി സി

എന്റെ മുറിയിൽ ജീൻസും ജുബ്ബയുമിട്ട ഒരാൾ, അതൊരു ആത്മാവായിരുന്നു; ലെന

പ്രതിഷേധത്തിനിടെ പോലീസ് ഉദ്യോഗസ്ഥന്റെ കൈ കടിച്ച് മുറിച്ചു : ഇൽതിജ മുഫ്തിയ്‌ക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.