Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

മാതൃഭാഷാ സ്‌നേഹികളുടെ കണ്ണീര്‍ കാണണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2018, 03:02 am IST
inVicharam

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എന്നില്‍ തുടരുന്ന മനോദുഃഖമാണ് ഈ കത്തെഴുതുവാന്‍ പ്രേരണ നല്‍കിയത്. ആ പ്രേരണക്ക് ‘ജന്മഭൂമി’യും മുഖ്യപങ്ക് വഹിച്ചിരിക്കുന്നു.

എന്റെ അടുത്ത ബന്ധുവായ വനിതയും അവരുടെ ഭര്‍ത്താവും 16 വര്‍ഷമായി അമേരിക്കന്‍ഐക്യനാടുകളിലാണ്. അവര്‍ക്ക് വ്യത്യസ്ത കാലയളവില്‍ മൂന്നു ആണ്‍മക്കളുണ്ടായി. ഇപ്പോള്‍ ആ കുട്ടികള്‍ക്ക് 14, 10, 6 വയസ്സാണ്. മൂന്നോ നാലോ വര്‍ഷം കൂടുമ്പോള്‍ നാട്ടിലെത്തുന്ന ആ കുടുംബാംഗങ്ങള്‍ തങ്ങളുടെ ബന്ധുക്കളോട് ആശയവിനിമയം നടത്തുമ്പോള്‍ ബന്ധുക്കള്‍ ആശ്ചര്യഭരിതരായിത്തീരുന്നു. അതിനുള്ള കാരണം വേറൊന്നുമല്ല, ജനനം മുതല്‍ അമേരിക്കയില്‍ വളരുകയും ഇംഗ്ലീഷ് ഭാഷയില്‍ വിദ്യാഭ്യാസം നടത്തുകയും ചെയ്യുന്ന ആ കുട്ടികള്‍ മാതൃഭാഷയില്‍ സരളമായി സംസാരിക്കുന്നത് കേട്ടുനില്‍ക്കുമ്പോഴാണ് ഇവിടത്തെ അവരുടെ ബന്ധുക്കള്‍ക്കും അയല്‍വാസികള്‍ക്കും ആശ്ചര്യമുണ്ടാകുന്നത്. മാതൃഭാഷ അനായാസമായി ഉപയോഗിക്കുവാന്‍ ആ കുട്ടികളെ സജ്ജമാക്കിയത് അവരുടെ മാതാപിതാക്കളാണെന്ന് നിസ്സംശയം അനുമാനിക്കാവുന്നതാണ്.

എന്നാല്‍ കേരളത്തില്‍ ജനിച്ച്, വിദ്യാഭ്യാസം ചെയ്ത കുട്ടികള്‍, സംഭാഷണത്തിനിടയില്‍ ഇംഗ്ലീഷ് ഭാഷാ പദങ്ങളാണ് ഉപയോഗിക്കുന്നത്. കുട്ടികള്‍ സ്വമാതൃഭാഷയോടു കാണിക്കുന്ന ഈ അവഗണനയ്‌ക്ക് കാരണക്കാര്‍ അവരുടെ മാതാപിതാക്കളും വിദ്യാലയങ്ങളിലെ അവരുടെ അധ്യാപകരും ആണെന്ന് ഉറപ്പിച്ചു പറയേണ്ടിയിരിക്കുന്നു. ‘ഞായര്‍, തിങ്കള്‍…ശനി’ എന്നതിനു പകരം, ‘സണ്‍ഡേ, മണ്‍ഡേ…സാറ്റര്‍ഡേ’ എന്നും, ‘പത്തുമണി, പതിനൊന്നു മണി’ എന്നതിനു പകരം ‘ടെന്‍ ഒ ക്ലോക്ക്’, ‘ഇലവന്‍ ഒ ക്ലോക്ക്’ എന്നുമാണ് കുട്ടികള്‍ സംസാരത്തിനിടയില്‍ ഉച്ചരിക്കുന്നത്. മാതാപിതാക്കളും ഇതേ രീതിയാണ് അനുകരിച്ചുവരുന്നത്. ‘ഭാര്യ, ഭര്‍ത്താവ്’ എന്നീ പദങ്ങള്‍ ദുര്‍ലഭമാകുകയും ‘വൈഫ്, ഹസ്‌ബെന്‍ഡ്’ എന്നിവ സുലഭമാകുകയും ചെയ്തിരിക്കുന്നു.

സ്വന്തം മാതൃഭാഷയെ ഒരിക്കലും അവഗണിക്കരുതെന്നും, സ്വമാതൃഭാഷക്കാരോടു മാതൃഭാഷയില്‍ മാത്രമേ സംസാരിക്കാവൂവെന്നും സ്‌നേഹത്തോടെ കുട്ടികളെ പറഞ്ഞു മനസ്സിലാക്കുക മാത്രമല്ല , മാതാപിതാക്കളും അധ്യാപകരും മാതൃഭാഷാ പദങ്ങള്‍ തന്നെ ഉപയോഗിക്കുകയും ചെയ്താലേ, കേരളത്തില്‍ത്തന്നെ മലയാളഭാഷയ്‌ക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന ഉന്നതസ്ഥാനം പുനഃസ്ഥാപിക്കുവാന്‍ സാധിക്കൂ.

മുകളില്‍ കുറിച്ച കാര്യങ്ങള്‍ എഴുതുവാനുള്ള പ്രേരണ ജന്മഭൂമിയില്‍ മാര്‍ച്ച് 20 ന് പ്രസിദ്ധീകരിച്ച ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പ്രസ്താവനയും  അതിനു പിറ്റേ ദിവസം പ്രസിദ്ധീകരിച്ച മുഖപ്രസംഗവും ആണ്. 

മലയാളഭാഷയ്‌ക്ക് പ്രാമുഖ്യം നല്‍കാനുള്ള വേറൊരു ശ്രമവും നടത്തേണ്ടതുണ്ട്. നമ്മുടെ വീട്, വിദ്യാലയ-വ്യാപാര സ്ഥാപനങ്ങള്‍, ക്ഷേത്രങ്ങള്‍ എന്നിവയ്‌ക്കു മുന്‍പില്‍ എഴുതിവയ്‌ക്കുന്ന നാമഫലകങ്ങളില്‍ (നെയിംബോര്‍ഡുകള്‍) മലയാള ഭാഷയ്‌ക്ക് പ്രാമുഖ്യം നല്‍കാനുള്ള ശ്രമമാണ് ഇവിടെ ലക്ഷ്യമിടുന്നത്. സ്വമാതൃഭാഷാസ്‌നേഹികളുടെ കണ്ണീര്‍ സ്ഥായിയായി ഇല്ലാതാക്കാന്‍ ജന്മനാ മലയാളികള്‍ മാത്രമല്ല, മലയാളഭാഷ കൈകാര്യം ചെയ്യാനറിയാവുന്ന കേരളീയരായ ‘അമലയാളികളും’ ഏറെ പരിശ്രമിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

വാ. ലക്ഷ്മണപ്രഭു, 

എറണാകുളം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനധികൃത സ്വത്ത് സമ്പാദനം; മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരൻ, വിധി പറഞ്ഞത് കോട്ടയം വിജിലൻസ് കോടതി

India

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

Kerala

സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു; കക്കാട് സ്വദേശി അരുണ്‍ ഗുരുതരാവസ്ഥയിൽ

Kerala

ഓപ്പറേഷൻ തൂഫാൻ വലയിൽ കോൺഗ്രസ് നേതാവും; രാസലഹരി ഉപയോഗത്തിനിടെ പിടിയിലായത് തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോർജ്

Sports

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

പുതിയ വാര്‍ത്തകള്‍

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

ഒന്നാം ലോകമഹായുദ്ധത്തില്‍ വീരമൃത്യു വരിച്ചവരെ സംസ്‌കരിച്ച ഹൈഫ സെമിത്തേരി

ഒന്നാം ലോകമഹായുദ്ധം: ഹൈഫ നഗരം മോചിപ്പിച്ച ഭാരത സൈനികരെ അനുസ്മരിച്ചു

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

‘ജീവിതത്തിൽ ഇന്നുവരെ മദ്യം തൊട്ടിട്ടില്ല, വീട്ടിൽ കണ്ടെടുത്ത മദ്യശേഖരത്തെക്കുറിച്ച് യാതൊരു അറിവുമില്ല’ – വിചിത്ര വാദവുമായി ആന്റോ അഗസ്റ്റിൻ

ഇന്ധന ക്ഷാമം; പാകിസ്ഥാന്‍ ലോക്ഡൗണിലേക്ക്

‘ഇഡി വിരലടയാളം ബലം പ്രയോഗിച്ച് പതിപ്പിച്ചു, ക്രൂരമായി പെരുമാറി’ – ആരോപണങ്ങളുമായി ശശിധരൻ കർത്തയുടെ മൊഴി പിൻവലിക്കൽ സത്യവാങ്മൂലം

FIR മുതൽ പോസ്റ്റ്‌മോർട്ടം വരെ അട്ടിമറിക്കപ്പെട്ട പരുമല കേസ്, സംഘപരിവാർ പുലർത്തിയ സംയമനമാണ് ചെയ്തവന്റെ വീട്ടിൽ ചോരയും കണ്ണീരും വീഴ്‌ത്താഞ്ഞത്

കോക്രോച്ച് സമരം: ഉന്നതാധികാര അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

പിറന്നാള്‍ ദിനത്തില്‍ വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും ചേര്‍ന്ന് കേക്ക് മുറിക്കുന്നു

വെള്ളാപ്പള്ളി നടേശന്‍ നവതി നിറവില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.