ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരനെ സൈന്യം വധിച്ചു. ആക്രമണത്തില്‍ ഒരു യുവതിക്ക് പരുക്കേറ്റു. കശ്മീരിലെ ബുദ്ഗാം ജില്ലയിലെ അരിസാളില്‍ അര്‍ധരാത്രിയോടെയാണ് ഏറ്റുമുട്ടലുണ്ടായത്.
ജമ്മു കശ്മീര്‍ പോലീസും, 53 രാഷ്‌ട്രീയ റൈഫിള്‍സും, സിആര്‍പിഎഫും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്. ഭീകരന്‍ ഒരു വീട്ടില്‍നിന്നും പുറത്തുകടക്കാന്‍ ശ്രമിക്കുമ്പോൾ സുരക്ഷാസേനയ്‌ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
തൊട്ടു പിന്നാലെ സൈന്യം നടത്തിയ തിരിച്ചടിയിലാണ് ഭീകരന്‍ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
















