Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

ചക്കയെ മറക്കാതിരിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2018, 02:46 am IST
inEditorial

മലയാളി പാഴാക്കിക്കളയുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ഒന്നാം സ്ഥാനം ചക്കയ്‌ക്കാണ്. നമ്മുടെ പറമ്പുകളില്‍ ആരാലും നോക്കാനില്ലാതെ വെറുതെ കളയുന്ന ചക്കയെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണ വിഭവമാക്കാനുള്ള ശ്രമങ്ങള്‍ കുറച്ചുനാളായി നടന്നുവരികയാണ്. ചില വ്യക്തികളും ഏജന്‍സികളും ഒപ്പം സര്‍ക്കാരുകളും ചക്കയെ മുന്‍നിര ഭക്ഷണമാക്കാനുള്ള യജ്ഞത്തിനു പിന്നിലുണ്ട്. ഇപ്പോള്‍ ചക്ക മലയാളത്തിന്റെ ഔദ്യോഗിക ഫലമായിരിക്കുന്നു. അത്ര നിസ്സാരനല്ലെന്ന് തെളിഞ്ഞതിനാലാണ് നിയമസഭയില്‍ കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ ചക്കയെ കേരളത്തിന്റെ ഔദ്യോഗിക ഫലമാക്കി പ്രഖ്യാപിച്ചത്. കേരളത്തില്‍ ഏകദേശം രണ്ടുലക്ഷത്തി എണ്‍പതിനായിരത്തോളം പ്ലാവുകള്‍ ഉണ്ടെന്നാണ് കൃഷിവകുപ്പിന്റെ കണക്ക്. ഈ പ്ലാവുകളില്‍നിന്ന് ഒരു വര്‍ഷം ശരാശരി 350 ദശലക്ഷത്തോളം ചക്ക ലഭിക്കുന്നുണ്ട്.  ചക്കയുടെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളിലൂടെ ഒരു വര്‍ഷം 30,000 കോടിയുടെ വരുമാനം നേടാമെന്നാണ് പുതിയ കണ്ടെത്തല്‍. കീടനാശിനിയോ രാസവളമോ സ്പര്‍ശിക്കാത്ത പരിശുദ്ധവും ആരോഗ്യകരവുമായ ചക്കയെ നമ്മുടെ ഭക്ഷ്യസുരക്ഷ ഉറുപ്പുവരുത്തുന്നതില്‍ പ്രധാന പങ്കാളിയാക്കാം.

ചക്ക അച്ചാര്‍ മുതല്‍ ചക്ക ഐസ്‌ക്രീംവരെ. ചക്കസൂപ്പ് മുതല്‍ സിക്സ്റ്റിഫൈവും ചക്കമഞ്ചൂരിയും വരെ നീളുന്ന വൈവിധ്യമാര്‍ന്ന ചക്ക വിഭവങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. ചക്കത്തൊലിയിട്ട് തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതിനുപോലും ഔഷധമൂല്യമേറെയാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. പഴുത്ത ചുളകൊണ്ട് ചക്ക ഹല്‍വയും ചക്ക അടയും ജാമും ചക്കവരട്ടിയുമെല്ലാം ഉണ്ടാക്കുന്നുണ്ട്. സോസും ചട്ണിയും വൈനും വിനാഗിരിയും ചക്കച്ചുളയില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്നു. ചക്കക്കുരുവില്‍ നിന്ന് ബ്രഡ്ഡും ബിസ്‌ക്കറ്റും കുക്കൂസും ഉണ്ടാക്കുന്നു. ചക്കക്കുരു വടയും പായസവും ബര്‍ഫിയും പുട്ടുമൊക്കെയുണ്ട്. കറയുള്ള ചക്കച്ചവിണിയില്‍ നിന്ന് ഉണ്ടാക്കുന്ന ജെല്ലി വളരെ പ്രിയമാണ്. ചക്കക്കൂഞ്ഞില്‍ മസാലപുരട്ടി വറുത്തെടുക്കുന്നതും ചക്കച്ചുളയില്‍ മുളകുപൊതിഞ്ഞ് ഇലയില്‍ പൊള്ളിച്ചെടുക്കുന്നതും ചക്ക ബജ്ജിയും പുതിയ വിഭവങ്ങളാണ്. ചക്കക്കുരുവിലും ചുളയിലുമുള്ള ജാക്കലിന്‍, ലെയ്റ്റിന്‍ എന്നീ ഘടകങ്ങള്‍ക്ക് എയ്ഡ്‌സ് പ്രതിരോധശേഷിയുണ്ടെന്ന് കണ്ടെത്തിയത് ഫ്രാന്‍സില്‍ നിന്നുള്ള ശാസ്ത്ര സംഘമാണ്. ചക്കക്കുരുവിന്റെ തവിട്ടു നിറത്തിലുള്ള തൊലിയില്‍ ക്യാന്‍സറിനെ ചെറുക്കുന്ന ഘടകങ്ങള്‍ ഉണ്ടെന്ന് ശാസ്ത്രലോകം മുമ്പേ കണ്ടെത്തിയിരുന്നു. 

നല്ല പഴുത്ത പ്ലാവില കുമ്പിളുകുത്തിയാണ് പണ്ടൊക്കെ മലയാളി കഞ്ഞി കുടിച്ചിരുന്നത്. പ്ലാവിലയ്‌ക്ക് ചില ഔഷധഗുണങ്ങളുമുണ്ട്. പഴുത്ത പ്ലാവിലകൊണ്ട് കഞ്ഞി കുടിക്കുന്നത് വാതം വരാതിരിക്കാന്‍ നല്ലതാണത്രെ. വായുകോപവും എക്കിട്ടവും വയറുവേദനയും മഹോദരവും ഇല്ലാതാക്കാന്‍ പ്ലാവിലയിലെ ചില ഘടകങ്ങള്‍ക്ക് ശേഷിയുണ്ടെന്ന് ആയുര്‍വേദം പറയുന്നു. ചക്ക വിറ്റാമിന്‍ സിയുടെ പ്രധാന ഉറവിടമാണ്. ഇത് പ്രതിരോധ ശേഷി ശക്തിപ്പെടുത്തും. ചക്കയില്‍ ധാരാളം കാര്‍ബോ ഹൈഡ്രേറ്റുകളും കലോറിയും, ഫ്രക്ടോസ്, സുക്രോസ് പോലുള്ള ഷുഗറും അടങ്ങിയിട്ടുണ്ട്. ഇത് ഊര്‍ജം പ്രദാനം ചെയ്യും. ചക്കയില്‍ കൊളസ്‌ട്രോള്‍ ഘടകം അടങ്ങിയിട്ടില്ലാത്തതിനാല്‍ ആ പേടിയും വേണ്ട. ധാരാളമായി അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്‌ക്കാനും സ്‌ട്രോക്ക്, ഹൃദ്രോഗം എന്നിവ തടയാനും സഹായിക്കും. ചക്കയിലെ ഡയറ്ററി ഫൈബര്‍ ദഹനം എളുപ്പമാക്കും. ഡയറ്ററി ഫാറ്റ് കുടലിലെ ജൈവിക മാലിന്യങ്ങളെ ഇല്ലാതാക്കും. ഇതുവഴി കുടലിലെ ക്യാന്‍സര്‍ തടയും. ചക്കയിലുള്ള വിറ്റാമിന്‍ എ കാഴ്ചശക്തി വര്‍ധിപ്പിക്കും. ഇത്തരത്തിലുള്ള ചക്കയുടെ ഗുണങ്ങളെല്ലാം കണ്ടെത്തിയത് മലയാളികളല്ല. വിദേശികളായ ശാസ്ത്രസമൂഹമാണ്. 

ചക്കയെക്കുറിച്ചു പറയാന്‍ ഇത്രയേറെ കഥകളുണ്ടോ എന്ന് തോന്നേണ്ടതില്ല. ചക്കക്കാര്യം ഇതിലും കൂടുതലാണ്. മലയാളി ഇപ്പോള്‍ തീന്‍മേശയില്‍ നിന്ന് അകറ്റി നിര്‍ത്തിയിരിക്കുന്ന ചക്ക സര്‍വ്വരോഗ സംഹാരിയും, പട്ടിണിയകറ്റാനും പണം നേടിത്തരാനും പോന്നതരത്തില്‍ ഉപകാരിയുമാണെന്ന് തിരിച്ചറിയാന്‍ ‘കേരളത്തിന്റെ ഔദ്യോഗിക ഫലം’ എന്ന സ്ഥാനം ഉപകരിക്കും. ഇനിയെങ്കിലും ചക്ക പാഴാക്കാതിരിക്കാം. തീന്‍മേശയിലെ പ്രധാന വിഭവമാക്കാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

Kerala

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

Entertainment

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

New Release

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

Entertainment

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

പുതിയ വാര്‍ത്തകള്‍

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

ചിപ്പ് നിർമ്മാണത്തിനുള്ള പ്രിയപ്പെട്ട കേന്ദ്രമായി ഭാരതം മാറുന്നു: സെമികോൺ ഇന്ത്യ 2026-ൽ പ്രധാനമന്ത്രി മോദി

മാലാപാർവതി എന്താണ് ഇത്ര പേടിക്കുന്നത് ; മഞ്ജു വാരിയർ സംസാരിക്കരുതെന്ന് നിങ്ങൾ പറയുന്നത് എന്തുകൊണ്ടാണ് ?  സനൽകുമാർ

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

‘ സവിശേഷതകൾ നിറഞ്ഞ വി​ഗ്രഹമായൊന്നും എന്നെ ആരും കാണണ്ട ; പോകുന്നവരും വരുന്നവരും പറയുന്നതിന് ഉത്തരം പറയാനാണോ ഞാൻ ഇരിക്കുന്നത് ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.