Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സബര്‍മതിയും മൗണ്ട് അബുവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2018, 04:30 am IST
inVicharam

മഹാത്മജിയുടെ പ്രവര്‍ത്തനകേന്ദ്രമായിരുന്ന ഗുജറാത്തിലെ സബര്‍മതി ആശ്രമത്തിന്റെ ഇപ്പോഴത്തെ അവസ്ഥ തികച്ചും പരിതാപകരമാണെന്ന വാര്‍ത്ത കാണുകയുണ്ടായി. കുറച്ചുനാള്‍ മുന്‍പ് ഇതെഴുതുന്നയാള്‍ ഗുജറാത്ത്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ ഒരു ഓട്ടപ്രദക്ഷിണം നടത്തിയിരുന്നു. അന്നത്തെ രണ്ട് അനുഭവങ്ങള്‍ ഇപ്പോഴും മനസ്സില്‍ പച്ചപിടിച്ചുനില്‍ക്കുന്നു. രാഷ്‌ട്രപിതാവായ മഹാത്മാഗാന്ധിയുടെ പ്രവര്‍ത്തന കേന്ദ്രമായ സബര്‍മതി ആശ്രമവും മൗണ്ട് അബു ക്ഷേത്ര സമുച്ചയവുമാണ് അവ. വളരെ പ്രതീക്ഷകളോടെയാണ് സബര്‍മതി ആശ്രമത്തില്‍ പോയത്. പഴയ സമ്പ്രദായത്തിലുള്ള ഏതാനും കെട്ടിടങ്ങളാണ് ‘ആശ്രമം’ എന്നറിയപ്പെടുന്നത്. ഒരു കെട്ടിടത്തില്‍ ഗാന്ധിജി ഉപയോഗിച്ചിരുന്ന മേശ, കസേര, കട്ടില്‍ തുടങ്ങിയ ഉപകരണങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മറ്റൊരു ഭാഗത്ത് ഗാന്ധിജി വെടിയേറ്റ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളും പേന, കണ്ണട തുടങ്ങിയവയും സൂക്ഷിച്ചിരിക്കുന്നു. വേറൊരു കെട്ടിടത്തില്‍  സാമാന്യം ഭേദപ്പെട്ട ഒരു വായനശാലയും കണ്ടു. എന്നാല്‍ തദ്ദേശ വാസികള്‍ ആരുംതന്നെ ആശ്രമപരിസരത്തേക്ക് എത്തിനോക്കുകപോലും ചെയ്യുന്നില്ലെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ആശ്രമത്തില്‍ നിന്നുള്ള സബര്‍മതി പുഴയുടെ ദൃശ്യം അതീവ ചേതോഹരമാണ്.

രാജസ്ഥാന്‍ സംസ്ഥാനത്ത് ഉള്‍പ്പെട്ട മൗണ്ട് അബു, ക്ഷേത്രങ്ങളാല്‍ മാത്രമല്ല ഒരു വിനോദസഞ്ചാര കേന്ദ്രം എന്ന നിലയിലും പ്രശസ്തമാണ്. മാര്‍ബിളില്‍ നിര്‍മിച്ചിട്ടുള്ള ക്ഷേത്രങ്ങളുടെ കൊത്തുപണികള്‍ കണ്ടാല്‍ നാം അദ്ഭുതപ്പെട്ടുപോകും. മൗണ്ട് അബുവിലെ ചരിത്രാവശിഷ്ടങ്ങള്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റൊരു ഘടകമാണ്. ക്ഷേത്രങ്ങളും മറ്റു കാഴ്ചവസ്തുക്കളും എത്രയോ ശ്രദ്ധാപൂര്‍വമാണ് കാത്തുസൂക്ഷിച്ചിട്ടുള്ളതെന്ന് കണ്ടറിയേണ്ടതാണ്. മൗണ്ട് അബുവിലെ ക്ഷേത്രസമുച്ചയത്തിന്റെയും പരിസരപ്രദേശങ്ങളുടെയും മുഖമുദ്ര തന്നെ വൃത്തിയും വെടിപ്പുമാണ്. ബ്രഹ്മകുമാരീസ് എന്നറിയപ്പെടുന്ന ആത്മീയ-സാംസ്‌കാരിക പ്രസ്ഥാനത്തിന്റെ കേന്ദ്രം കൂടിയാണ് മൗണ്ട് അബു. ഏതായാലും സബര്‍മതി ആശ്രമം കാണുമ്പോള്‍ ഉണ്ടാകുന്ന വൈക്ലബ്യം, മൗണ്ട് അബു ക്ഷേത്രസമുച്ചയം കാണുമ്പോള്‍ തീരുന്നതാണ്.

വി.എസ്. ബാലകൃഷ്ണപിള്ള,

മണക്കാട്, തൊടുപുഴ

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

Kerala

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കൈവരിച്ച ഡോ. എസ്. ബിജോയ് നന്ദന്‍
Kerala

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തില്‍ എത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കുറിച്ച്‌ ഡോ. എസ്. ബിജോയ് നന്ദന്‍

Cricket

ഗ്രീന്‍ഫീല്‍ഡിന്റെ വര്‍ണക്കളം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് ആവേശത്തുടക്കം, ആദ്യ മത്സരം ഉച്ചയ്‌ക്ക് 2.30 ന്

India

പാര്‍ലമെന്റ് ആക്രമിക്കാന്‍ ആഹ്വാനം; കോക്രോച്ച് സമരത്തില്‍ നക്സല്‍ ഭീകരന്‍ അരുണ്‍ ഭേല്‍ക്കെയും

പുതിയ വാര്‍ത്തകള്‍

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ വിദേശത്തേക്കു പണം കടത്തുന്നു; വന്‍ ശൃംഖലയെന്ന് ആദായ നികുതി വകുപ്പ്, പണമെത്തിയത് ചില പ്രത്യേക സ്ഥാപനങ്ങളിലേക്കു മാത്രം

അന്വേഷണം റിയാസിലേക്കോ?… റിയാസിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും; സിപിഎം പ്രതിരോധത്തില്‍

മാസപ്പടിക്കേസ്: 20.5 കോടിയുടെ ഹവാല ഇടപാട് ഇ ഡി കണ്ടെത്തി; രേഖകള്‍ കണ്ടെത്തിയത് മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിലെ റെയ്ഡില്‍

ലോകകപ്പ് ഹോക്കി 2026: ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെ നിലംപരിശാക്കി ഭാരതം

ശ്രീലങ്കന്‍ പര്യടനം: ഭാരതത്തിന് 165 റണ്‍സ് വിജയം

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.