Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അന്ന് ഉയിര് തിരിച്ചുകിട്ടി, പക്ഷെ, ജീവിതത്തിന് ടേക്ക്ഓഫായില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2018, 03:50 am IST
in Kerala

കോട്ടയം: ഐഎസ് ഭീകരരുടെ പിടിയില്‍ നിന്ന് മലയാളികള്‍ ഉള്‍പ്പെട്ട 46 നഴ്‌സുമാര്‍ ഉയിരോടെ തിരിച്ചുവന്നെങ്കിലും പിന്നീട് ജീവിതം തിരിച്ച് പിടിക്കാന്‍ പലരും മണലാരണ്യത്തിലേക്ക് വീണ്ടും പറന്നു. ഏറെ ഉദ്വേഗജനകമായ സംഭവങ്ങള്‍ക്ക് ഒടുവിലാണ് ഭീകരരുടെ തടവറയില്‍ നിന്ന് 2014ല്‍ അവരെ മോചിപ്പിച്ചത്. 

കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് മുന്‍െൈകയെടുത്ത് നടത്തിയ നീക്കത്തിനൊടുവില്‍ നഴ്‌സുമാര്‍ വിമാനമിറങ്ങിയപ്പോള്‍ അത്യന്തം ആഹ്ലാദിച്ചത് കോട്ടയം ജില്ലയായിരുന്നു. നഴ്‌സുമാരില്‍ 16 പേര്‍ കോട്ടയം ജില്ലക്കാരായിരുന്നു. ഇറാഖില്‍ നഴ്‌സുമാര്‍ അനുഭവിച്ച നരകയാതനകള്‍ അനാവരണം ചെയ്ത ടേക്ക് ഓഫ് എന്ന സിനിമയില്‍ കോട്ടയംകാരി മറീന ജോസിന്റെ ജീവിതാനുഭവങ്ങളും ഉപയോഗിച്ചിട്ടുണ്ട്. 

ജീവന്‍ മാത്രം കൈയില്‍ പിടിച്ചായിരുന്നു 46 നഴ്‌സുമാര്‍ വിമാനമിറങ്ങിയത്. അന്ന് അവരെ നേരിട്ട് സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി നാട്ടിലെ ആശുപത്രികളില്‍ തന്നെ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. സര്‍ക്കാര്‍ നേരിട്ട് ജോലി ഏര്‍പ്പാടാക്കുമെന്ന് വിശ്വസിച്ചവര്‍ക്ക് ഒടുവില്‍ ജീവിതത്തിന് ടേക്ക് ഓഫ് ഉണ്ടാക്കാന്‍ ഇതര ദേശങ്ങളിലേക്ക് പറക്കേണ്ടി വന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. നാട്ടില്‍ തന്നെ ജോലി എന്ന വാഗ്ദാനമാണ് അവരെ പലരെയും കുറച്ച് നാള്‍ പിടിച്ചുനിര്‍ത്തിയത്. എന്നാല്‍ സകലതും ഉപേക്ഷിച്ച് എത്തിയവര്‍ക്ക് പിടിച്ച് നില്‍ക്കാന്‍ കഴിയാതെ ജീവിത പ്രാരാബ്ധങ്ങളില്‍ നിന്ന് രക്ഷതേടി വീണ്ടും പറക്കേണ്ടി വന്നു. ചിലര്‍ ദല്‍ഹിയിലും കൊല്‍ക്കത്തയിലും ആശുപത്രികളില്‍ ജോലിക്ക് കയറി. നാട്ടിലെ സ്വകാര്യ ആശുപത്രികളില്‍ ചിലര്‍ ജോലിക്ക് കയറിയെങ്കിലും അധികനാള്‍ തുടരാനാകാതെ മറ്റിടങ്ങളിലേക്ക് പറന്നു. 

2014ല്‍ ഐഎസ് ഭീകരരുടെ തടവറയില്‍ കഴിഞ്ഞവരില്‍ പലരും ഇന്ന് നാട്ടിലില്ല. ഗള്‍ഫിലെ സംഘര്‍ഷ മേഖലകളിലെ ആശുപത്രികളിലേക്ക് ഇപ്പോഴും നൂറുകണക്കിന് നഴ്‌സുമാരാണ് ജോലി തേടി വിമാനം കയറുന്നത്. ആഭ്യന്തര സംഘര്‍ഷങ്ങള്‍ തുടരുന്ന ഇറാഖ്, ലിബിയ തുടങ്ങിയ രാജ്യങ്ങളിലേക്കും നഴ്‌സുമാര്‍ റിക്രൂട്ട് ചെയ്യപ്പെടുന്നുണ്ട്. 

സര്‍ക്കാരിന്റെ മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് ഈ യാത്ര. നാട്ടില്‍ നഴ്‌സിങ് മേഖലയിലെ തൊഴില്‍ സുരക്ഷയില്ലായ്‌മയും തുച്ഛമായ ശമ്പളവുമാണ് അവരെ ഇതിന് പ്രേരിപ്പിക്കുന്നത്. ബാങ്ക് വായ്‌പയെടുത്ത് പഠിച്ച് തിരിച്ചടയ്‌ക്കാന്‍ നിവൃത്തിയില്ലാതെ വരുമ്പോഴാണ് ഇത്തരം കടുത്ത തീരുമാനം എടുക്കാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് നഴ്‌സിങ് മേഖലയിലുള്ളവര്‍ പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

World

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

Kerala

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

India

നുഴഞ്ഞുകയറ്റക്കാരെയും കള്ളപ്രമാണങ്ങള്‍ ചമയ്‌ക്കുന്നവരെയും പിടിക്കാന്‍ ഡിജിപിമാരുടെ യോഗം വിളിച്ച് അമിത് ഷാ, ഇന്ത്യയിലെ ചൈനക്കാരെയും പൂട്ടും

India

ചത്ത സമ്പദ്‍വ്യവസ്ഥയെന്ന് പറഞ്ഞപ്പോൾ മോദിയെ പുച്ഛിച്ചു : ഇന്ത്യയെപ്പോലെ വളരണമെന്ന് പറഞ്ഞത് കേട്ടതുമില്ല : രാഹുലും ,കൂട്ടരും വെറുക്കുന്നത് ഇന്ത്യയെയോ ?

പുതിയ വാര്‍ത്തകള്‍

രാജന്‍ കേസിലെ ഏക സാക്ഷി പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാര്‍ നിര്യാതനായി

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ കീഴ്‌പ്പെടുത്തി, ആക്രമണത്തില്‍ എസ് എച്ച് ഒയ്‌ക്ക് പരിക്ക്

13 വയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

സോണിയ ഗാന്ധിയ്‌ക്ക് നന്ദി പറഞ്ഞ് , രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം : ജനങ്ങളോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.