തിരുവനന്തപുരം: കീഴാറ്റൂരിലെ ബൈപ്പാസിനെതിരെ സമരം ചെയ്യുന്നവര്‍ വയല്‍ കിളികളല്ല വയല്‍ കഴുകന്മാരാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്. വികസനവിരുദ്ധര്‍ മാരീച വേഷം പൂണ്ട് രംഗത്ത് വന്നിരിക്കുകയാണെന്നും ജീവിതത്തില്‍ ഒരിക്കല്‍ പോലും പാടത്ത് പോകാത്തവരും സമരത്തിനുണ്ടെന്ന് മന്ത്രി ആരോപിച്ചു.
ദേശീയ പാത വികസനത്തിന്റെ ഭാഗമായ കീഴാറ്റൂര്‍ വയിലൂടെയുള്ള ബൈപ്പാസിനെതിരെ സമരം ചെയ്യുന്നവര്‍ക്കെതിരെ മന്ത്രി നേരത്തേയും രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: