Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മലയാളികളെ മദ്യത്തില്‍ മുക്കുന്ന സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2018, 03:18 am IST
inEditorial

മലയാളികള്‍ ഏറെ മുന്നിലാണ്. സഭ്യതയില്‍, സംസ്‌കാരത്തില്‍, വിദ്യാഭ്യാസത്തില്‍, ആരോഗ്യമേഖലയില്‍ എന്നിങ്ങനെ പോകുന്നു അവകാശ വാദങ്ങള്‍. ഇതിനെക്കാള്‍ ശ്രദ്ധേയമാകുന്നത് മദ്യ ഉപഭോഗത്തിലാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ മദ്യംഉപയോഗിക്കുന്ന ജനത അധിവസിക്കുന്നത് കേരളത്തിലാണെന്നാണ് കണക്ക്. സന്തോഷമായാലും സങ്കടമായാലും ഉത്സവമായാലും കല്യാണമായാലും മദ്യം ഒഴിവാക്കാന്‍ പറ്റാത്ത സ്ഥിതി. മദ്യപാനം ആരോഗ്യത്തിന് ഹാനികരമെന്ന് കോടികള്‍ പരസ്യം നല്‍കുന്ന സര്‍ക്കാറുകള്‍ തന്നെ മദ്യത്തിന്റെ ലഭ്യത സര്‍വ്വ വ്യാപകമാക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിക്കൊടുക്കുന്നു. ഈ ഇരട്ടത്താപ്പ് കേരളത്തിന്റെ സര്‍വ്വമാന പുരോഗതികളെയും തകിടം മറിക്കുകയാണ്. സര്‍ക്കാറുകള്‍ ഇടതായാലും വലതായാലും മദ്യത്തിന്റെ ലഭ്യത ഉറപ്പാക്കുന്നതിലും മലയാളികളെ മയക്കിക്കിടത്തുന്നതിലും മടിയൊന്നും കാണിക്കാറില്ല. യുഡിഎഫ് സര്‍ക്കാര്‍ കോടതിവിധികളുടെ പശ്ചാത്തലത്തില്‍ ബാര്‍ഹോട്ടലുകള്‍ക്കുള്ള അനുമതിയില്‍ നിയന്ത്രണം വരുത്താന്‍ നിര്‍ബന്ധിതമായെങ്കിലും കോടതിവിധികളെ മറികടന്ന് മദ്യഷാപ്പുകള്‍ വ്യാപകമാക്കാനുള്ള തന്ത്രങ്ങളാണ് ഇടതുസര്‍ക്കാര്‍ മെനഞ്ഞത്.

ഇടത് സര്‍ക്കാര്‍ മദ്യ നയത്തില്‍ നിര്‍ലജ്ജം കള്ളക്കളികളാണ് നടത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മദ്യവ്യാപാരികളുടെ പിന്തുണ ഉറപ്പാക്കിയത് വന്‍ വാഗ്ദാനങ്ങള്‍ നല്‍കിയാണ്. പൂട്ടിയ ബാറുകള്‍ തുറക്കാനുള്ള സാഹചര്യങ്ങളുണ്ടാക്കാമെന്ന് ഉറപ്പുനല്‍കിയതായി ബാര്‍ ഉടമാ സംഘടനാനേതാക്കള്‍ തന്നെ അവകാശപ്പെട്ടിരുന്നു. ബാര്‍ ഉടമകള്‍ക്ക് നല്‍കിയ ഉറപ്പുപാലിക്കാന്‍ വാശിയോടെയാണ് ഇടത് സര്‍ക്കാര്‍ പരിശ്രമിക്കുന്നതെന്നാണ് സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ പ്രകടന പത്രികയിലൂടെ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുണ്ട്. മദ്യവര്‍ജ്ജനം എന്ന പ്രഖ്യാപിത നയം നടപ്പാക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കും എന്നതായിരുന്നു അത്. എന്നാല്‍ അത് പാടേ വിസ്മരിച്ചിരിക്കുന്നു. യുഡിഎഫ് സര്‍ക്കാര്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രമായി വിദേശമദ്യ വില്‍പ്പന പരിമിതപ്പെടുത്തിയതിനെ ഇടത് സര്‍ക്കാര്‍ കാറ്റില്‍ പറത്തുന്നു. പഞ്ചനക്ഷത്രമില്ലാതെയും മദ്യം വിളമ്പാനുള്ള സൗകര്യമാണ് ഇപ്പോള്‍ ഒരുക്കുന്നത്. രണ്ടും മൂന്നും നക്ഷത്രപദവിയുള്ള ഹോട്ടലുകള്‍ക്ക് പദവി ഉയര്‍ത്തിക്കിട്ടാന്‍ തട്ടിക്കൂട്ട് പദ്ധതികള്‍ക്ക് അനുമതി നല്‍കി. ദൂരപരിധിയും ലഘൂകരിച്ചു. എങ്ങിനെയൊക്കെ മദ്യംവര്‍ജ്ജിക്കാമെന്നല്ല, വില്‍പ്പന വ്യാപിപ്പിക്കാമെന്നാണ് സര്‍ക്കാര്‍ ചിന്തിച്ചത്. 

മദ്യപാനം സാമൂഹ്യവിപത്താണെന്ന് സര്‍വ്വരും സമ്മതിക്കുന്നു. അതിന്റെ നിരോധനം ഫലപ്രദമല്ലെന്ന് ഉദയഭാനു കമ്മീഷനടക്കം വിലയിരുത്തിയെങ്കിലും മദ്യവര്‍ജ്ജനം പ്രോത്സാഹിപ്പിക്കാനാണ് മുഖ്യമായും നിര്‍ദ്ദേശിച്ചത്. അതിനെ ഇടത് സര്‍ക്കാര്‍ പിന്തുണക്കുമെന്ന് പറയുമ്പോഴും മദ്യലഭ്യത ഉദാരമാക്കുന്നതോടെ ലക്ഷ്യം പാളുകയാണ്. പ്രായമോ സാമ്പത്തിക പരിമിതിയോ നോക്കാതെ മദ്യഉപയോഗം വ്യാപകമാകുമ്പോള്‍ കുടുംബം മാത്രമല്ല സാമൂഹ്യ ഭദ്രതപോലും അലങ്കോലമാകുന്നു. ആത്മഹത്യകളും അപകടങ്ങളും സംഘര്‍ഷങ്ങളും വര്‍ധിക്കുന്നതിന്റെ  പിന്നാമ്പുറം തേടിയാല്‍ മദ്യത്തിന്റെ സാന്നിധ്യം പകല്‍പോലെ വ്യക്തമാണ്. അതുകൊണ്ടുതന്നെയാണ് മത-സാമൂഹ്യസംഘടനകളും മദ്യലഭ്യത ഉദാരമാക്കാനുള്ള തീരുമാനത്തെ ശക്തമായി അപലപിക്കുന്നത്.

എന്നാല്‍ മദ്യവിപത്തിനെതിരെ ശബ്ദിക്കുന്ന ക്രൈസ്തവ സഭകള്‍ക്കെതിരെ ഭീഷണിയുമായി മന്ത്രിമാരും നേതാക്കളും മുന്നിട്ടിറങ്ങുമ്പോള്‍ ആശങ്കയാണ് ഉയര്‍ത്തുന്നത്. സര്‍ക്കാര്‍ ഖജനാവിനെ സമ്പന്നമാക്കാന്‍ മദ്യവില്‍പ്പനയെ ആശ്രയിക്കുമ്പോള്‍, ഇത് സാമൂഹ്യഭദ്രതയെയും കുടുംബബന്ധങ്ങളെയും തകിടും മറിക്കുമെന്ന യാഥാര്‍ത്ഥ്യം സര്‍ക്കാര്‍ വിസ്മരിക്കുന്നത് സങ്കടകരമാണ്. നഗരപരിധിയുടെ മാനദണ്ഡങ്ങള്‍ പോലും ലംഘിച്ച് മദ്യമൊഴുക്കാനുള്ള ഇടതുസര്‍ക്കാര്‍ തീരുമാനം മനുഷ്യസ്‌നേഹികള്‍ക്ക് അംഗീകരിക്കാനാവില്ല. മലയാളികളെ മദ്യത്തില്‍ മുക്കാനുള്ള നിലപാട് പിന്‍വലിക്കുകതന്നെ വേണം. അതിനായി ജനകീയ പ്രതിരോധം രൂപപ്പെടുകയും വേണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

Kerala

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കൈവരിച്ച ഡോ. എസ്. ബിജോയ് നന്ദന്‍
Kerala

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തില്‍ എത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കുറിച്ച്‌ ഡോ. എസ്. ബിജോയ് നന്ദന്‍

Cricket

ഗ്രീന്‍ഫീല്‍ഡിന്റെ വര്‍ണക്കളം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് ആവേശത്തുടക്കം, ആദ്യ മത്സരം ഉച്ചയ്‌ക്ക് 2.30 ന്

India

പാര്‍ലമെന്റ് ആക്രമിക്കാന്‍ ആഹ്വാനം; കോക്രോച്ച് സമരത്തില്‍ നക്സല്‍ ഭീകരന്‍ അരുണ്‍ ഭേല്‍ക്കെയും

പുതിയ വാര്‍ത്തകള്‍

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ വിദേശത്തേക്കു പണം കടത്തുന്നു; വന്‍ ശൃംഖലയെന്ന് ആദായ നികുതി വകുപ്പ്, പണമെത്തിയത് ചില പ്രത്യേക സ്ഥാപനങ്ങളിലേക്കു മാത്രം

അന്വേഷണം റിയാസിലേക്കോ?… റിയാസിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും; സിപിഎം പ്രതിരോധത്തില്‍

മാസപ്പടിക്കേസ്: 20.5 കോടിയുടെ ഹവാല ഇടപാട് ഇ ഡി കണ്ടെത്തി; രേഖകള്‍ കണ്ടെത്തിയത് മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിലെ റെയ്ഡില്‍

ലോകകപ്പ് ഹോക്കി 2026: ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെ നിലംപരിശാക്കി ഭാരതം

ശ്രീലങ്കന്‍ പര്യടനം: ഭാരതത്തിന് 165 റണ്‍സ് വിജയം

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.