ന്യൂദല്‍ഹി: മനുഷ്യക്കടത്ത് കേസില്‍ പഞ്ചാബി പോപ് ഗായകന്‍ ദേലര്‍ മെഹന്ദിക്ക് രണ്ടു വര്‍ഷം തടവ് ശിക്ഷ. ദേലര്‍ മെഹന്ദിയും സഹോദരന്‍ ഷംഷേര്‍ സിങ്ങും 1998-99 കാലഘട്ടത്തില്‍ പത്ത് പേരെ ഗായകസംഘത്തോടൊപ്പം യു.എസിലെത്തിക്കുകയും അവിടെ ഉപേക്ഷിച്ച് തിരിച്ചുപോരുകയും ചെയ്തുവെന്നാണ് കേസ്.
അമേരിക്കന്‍ പര്യടനത്തിനിടെ മൂന്ന് പെണ്‍കുട്ടികളെ സാന്‍ഫ്രാന്‍സിസ്കോയില്‍ ഇറക്കിയതിനെതിരെയും മെഹന്ദിക്കെതിരെ കേസുണ്ട്. 1999ല്‍ മറ്റൊരു പര്യടനത്തിനിടെ മൂന്ന് ആണ്‍കുട്ടികളെ ന്യൂജഴ്സിയില്‍ എത്തിച്ചതായും ആരോപണമുണ്ട്.
ദേലറിനും ഷംഷേറിനുമെതിരെ പട്യാല പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സമാനമായ 35 കേസുകളെങ്കിലും സഹോദരന്മാര്‍ക്കെതിരെ നിലവിലുണ്ട്. അമേരിക്കയിലേക്ക് കടത്താമെന്ന് വാഗ്ദാനംചെയ്ത് പലരില്‍ നിന്നും പണം വാങ്ങിയെങ്കിലും സഹോദരന്മാര്‍ ഇവരെ സഹായിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നാണ് പരാതിക്കാര്‍ പറയുന്നത്.
മെഹന്ദിയുടെ കൊണാട്ട് പ്ളേസിലെ ഓഫീസ് റെയ്ഡ് ചെയ്ത് കേസിനാധാരമായ രേഖകളും പോലീസ് പിടിച്ചെടുത്തിരുന്നു.
















