Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

അക്കാദമി നിരസിച്ചത്, തീയേറ്ററില്‍ വരാത്തത്; സിനിമാ അവാര്‍ഡുകള്‍ ‘ഭയാനക’മെന്ന് വിമര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2018, 08:25 pm IST
inSpecial Article

കൊച്ചി: ചലച്ചിത്ര അക്കാദമി നിരസിച്ച ചിത്രം സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര അവാര്‍ഡ് ജൂറിക്ക് മികച്ചത്. ദൃശ്യ വ്യക്തത ഇല്ലാത്തതിനാല്‍ കാണിക്കാന്‍ കൊള്ളില്ലെന്ന് പറഞ്ഞ് തീയേറ്ററ്റില്‍ പ്രദര്‍ശിപിക്കേണ്ടെന്ന് നിര്‍മ്മാതാവ് നിശ്ചയിച്ച, പ്രേക്ഷകര്‍ കാണാത്ത ചിത്രത്തിന്റേത് മികച്ച സംവിധായകന്‍. ആരും കേട്ടിട്ടില്ലാത്ത, പാട്ടിന് മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡ്… പതിവുപോലെ വിവാദം, പക്ഷേ ‘ഭയാനകം.’ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിമര്‍ശന വിധേയമാകുന്നു.  

കമല്‍ (കമാലുദ്ദീന്‍) അദ്ധ്യക്ഷനായ സംസ്ഥാന ചലച്ചിത്ര അക്കാദമി നടത്തിയ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളയില്‍ പ്രവേശനം നിരസിച്ച ചിത്രമാണ് ‘ഒറ്റമുറി വെളിച്ചം’. പക്ഷേ, ടി.വി. ചന്ദ്രന്‍ ജൂറിയായ അവാര്‍ഡ് സമിതിക്ക് ഒറ്റമുറി വെളിച്ചം മികച്ചത്. 

മികച്ച സംവിധായകനുള്ള അവാര്‍ഡ് ലിജോ ജോസ് പല്ലിശ്ശേരിക്ക് നേടിക്കൊടുത്ത ചിത്രം ‘ഈ.മ.യൗ’ പ്രഥമ പ്രദര്‍ശനത്തില്‍ കണ്ട നിര്‍മ്മാതാവ് പറഞ്ഞു, ‘സ്‌ക്രീനില്‍ ഒന്നും കാണാനില്ല, ചിത്രം വീണ്ടും എടുത്തിട്ട് പ്രദര്‍ശിപ്പിച്ചാല്‍ മതി’യെന്ന്. ആര്‍ട്ട് സിനിമയുടെ സംവിധായകനായ ജോസ് പക്ഷേ അതിനു തയ്യാറായില്ല. സിനിമ ഇതുവരെ പൊതുജനങ്ങള്‍ക്ക് കാണാന്‍ പ്രദര്‍ശിപ്പിച്ചിട്ടില്ല. പക്ഷേ മികച്ച സംവിധായകനുള്ള അവാര്‍ഡുണ്ട്. 

ഇന്ദ്രന്‍സിനെ മികച്ച നടനായി തിരഞ്ഞെടുത്തതിനെ അധികംപേരും അനുമോദിക്കുന്നു. മികച്ച നടിയായ പാര്‍വ്വതിക്ക് അവാര്‍ഡു നല്‍കുന്നതും അഭിനന്ദിക്കപ്പെടുന്നു. പക്ഷേ, ‘ടേക്കോഫി’ന് പകരം മികച്ച ജനപ്രിയ സിനിമ ‘രക്ഷാധികാരി ബിജു’വായതിനോട് വിയോജിപ്പാണ് ഏറെ. കളിക്കളങ്ങള്‍ ഇല്ലാതാകുന്നുവെന്നും കെട്ടിടങ്ങളും മാളുകളും അവിടം കയ്യേറുന്നുവെന്നും മറ്റുമുള്ള സന്ദേശം സാമൂഹ്യ പ്രസക്തിയുള്ള വിഷയം ആകാമെങ്കിലും ജനപ്രിയമാകേണ്ടിയിരുന്നത് ‘ടേക് ഓഫ്’ തന്നെയെന്ന പക്ഷമാണ് അധികം പേര്‍ക്കും.

അര്‍ജ്ജുനന്‍ മാഷിന് മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡ് കിട്ടി. പക്ഷേ, ‘ഭയാനകം’ സിനിമയിലെ പാട്ട് കേട്ടിട്ടുള്ളതാരാണ്. സിനിമ കാണാന്‍ കിട്ടിയിട്ടില്ല, യു ട്യൂബില്‍പോലും കേള്‍ക്കാനും കഴിഞ്ഞിട്ടില്ല. ‘അര്‍ജുനന്‍ മാഷിനെ ആദരിച്ചതുതന്നെയല്ലേ’ എന്ന് പലരും സംശയം കൂറുന്നു.

മികച്ച പാട്ടെഴുത്തുകാരന്‍ പ്രഭാവര്‍മ്മയാണ്. വര്‍മ്മ മികച്ച പാട്ടുകള്‍ എഴുതിയിട്ടുണ്ടെങ്കിലും ‘ക്ലിന്റ്’ എന്ന ചിത്രത്തിനെഴുതിയ ‘ഓളത്തിന്‍ മേളത്തില്‍’ എന്ന പാട്ട് അവാര്‍ഡിന് അയോഗ്യം എന്നാണ് വിമര്‍ശനം. മുഖ്യമന്ത്രിയുടെ സെക്രട്ടറി എന്ന പരിഗണനയാണ് അവാര്‍ഡിന് ആധാരം എന്നുവരെയാണ് പറച്ചില്‍. 

‘ടേക്ക് ഓഫി’ന് അവാര്‍ഡ് കൊടുക്കാഞ്ഞതും, ഏറെ ചര്‍ച്ചയായ ‘സെക്സി ദുര്‍ഗ’യുടെ പേരുമാറ്റിയ ‘എസ്. ദുര്‍ഗ്ഗ’യെക്കുറിച്ച് പരാമര്‍ശം ഒന്നും ജൂറി നടത്താഞ്ഞതും രാഷ്‌ട്രീയ ചര്‍ച്ചയായി മാറിക്കഴിഞ്ഞു.

‘ടേക് ഓഫ്’ സിനിമയുടെ പിന്നിലെ കഥയും സംഭവവും മുഴുവന്‍ നേട്ടമാകുന്നത് കേന്ദ്രത്തിലെ മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിനാണ്. ഇന്ത്യന്‍ നഴ്സുമാരെ അതി സാഹസികമായി സിറിയയില്‍നിന്ന് രക്ഷിച്ചത് ലോക രാഷ്‌ട്രങ്ങള്‍ അഭിനന്ദിച്ച കാര്യമാണ്. അത് ജനങ്ങള്‍ക്കിടയില്‍ സ്വാധീനം മോദിക്ക് അനുകൂലമാക്കിയേക്കുമെന്ന് ആരെങ്കിലും ഭയന്നോ? ഇന്ത്യന്‍ നഴ്സുമാരെ തട്ടിക്കൊണ്ടു പോയ മുസ്ലിം ഭീകരരെ ചിത്രീകരിക്കുന്ന സിനിമയ്‌ക്കുള്ള അവാര്‍ഡ് ആരെയെങ്കിലുമൊക്കെ പിണക്കിയേക്കുമെന്ന് കരുതിയിട്ടുണ്ടാവുമോ.? അതുകൊണ്ടാവുമോ ‘ടേക് ഓഫ്’ ജനപ്രിയ സിനിമ ആകാഞ്ഞത്? പലരും സംശയിക്കുകയാണ്.

‘എസ്. ദുര്‍ഗ്ഗ’ യെക്കുറിച്ച് പരാമര്‍ശിക്കുന്നതുവഴി ഇനിയും കൂടുതല്‍ ആരെയും പിണക്കേണ്ടെന്ന നിര്‍ദ്ദേശം ആരെങ്കിലും ജൂറിക്ക് നല്‍കിയിരിക്കുമോ? മതേതരത്വത്തിന്റെ വര്‍ഗ്ഗീയക്കളിയിലേക്ക് സര്‍ക്കാര്‍ കളംമാറിച്ചവിട്ടുന്നുവോ? 

ആകെക്കൂടി നോക്കുമ്പോള്‍ ഈ വര്‍ഷവും ചലച്ചിത്ര അവാര്‍ഡ് വിവാദ മുക്തമാകുന്നില്ല. സൂപ്പര്‍ താരങ്ങളുടെ ‘കുത്തിനു പിടിച്ച’ നടി പാര്‍വതിക്ക് ‘സമീറ’യുടെ പേരില്‍ കിട്ടിയ അവാര്‍ഡ്, ലോക വനിതാദിനത്തിലായത് തികച്ചും യാദൃശ്ചികമായിരിക്കാം. അതോ വനിതാ സിനിമാ പ്രവര്‍ത്തകരോടുള്ള ചിലരുടെ ഐക്യദാഢ്യമോ?

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

Kerala

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

Kerala

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

Education

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍
India

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

പുതിയ വാര്‍ത്തകള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

മുത്തങ്ങ കേസ് : വിചാരണ കോടതി വിധിയില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഹൈക്കോടതി

ഡോക്ടര്‍മാരുടെ പണിമുടക്ക് നിരോധിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

തൃശൂരില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് 2 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.