Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഉള്‍ക്കണ്ണാല്‍ അവര്‍ ചിത്രം വരച്ചു; ലക്ഷ്മിപ്രിയയ്‌ക്ക് സ്‌നേഹവീടായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2018, 02:00 am IST
in Kottayam

കോട്ടയം: വര്‍ണങ്ങളുടെ ലോകം ഇവര്‍ക്ക് അന്യമല്ല, ഉള്‍ക്കണ്ണിലെ ചായം കൊണ്ടവര്‍ ക്യാന്‍വാസില്‍ തീര്‍ത്ത നൂറുകണക്കിന് ചിത്രങ്ങള്‍ വെറുമൊരു ചിത്രരചനാ മത്സരമായിരുന്നെന്ന് ആരും ധരിക്കേണ്ട. തങ്ങളുടെ സഹപാഠിക്ക് ഒരു സ്‌നേഹക്കൂടൊരുക്കാനുള്ള അവരുടെ എളിയ ശ്രമത്തിന് പ്രെഫഷണല്‍ ടച്ചുണ്ടെന്ന് ആര്‍ക്കും തോന്നിപ്പോകും. അത്ര മനോഹരമാണ് ആ ചിത്രങ്ങള്‍. ഇപ്പോള്‍ അവരുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമായിരിക്കുന്നു. ഇനി ഇവരാരാണെന്നും ഇവരുടെ സ്വപ്‌നമെന്താണെന്നും അറിയാം…

ഒരു പക്ഷേ ഈ സംഭവം കേട്ടാല്‍ പലര്‍ക്കും അവിശ്വസനീയമായ ഒന്നായിരിക്കും. നിറങ്ങള്‍ അന്യമായിരുന്നവര്‍ സൃഷ്ടിച്ച വര്‍ണ വിസ്മയം കണ്ണുള്ളവരെ പോലും അത്ഭുതപ്പെടുത്തും. ഒളശ്ശ സര്‍ക്കാര്‍ അന്ധവിദ്യാലയത്തിലെ കുട്ടികളാണ് സഹപാഠിയ്‌ക്ക് വീടൊരുക്കാനായി ചിത്രങ്ങള്‍ വരച്ചത്. സ്‌കൂളിലെ നാലാംക്ലാസ് വിദ്യാര്‍ത്ഥിനിയായ ലക്ഷ്മിപ്രിയയ്‌ക്കു വേണ്ടിയാണ് കൂട്ടുകാര്‍ ചിത്രങ്ങള്‍ വരച്ച് വില്‍പ്പന നടത്തിയത്. ലക്ഷ്മിപ്രിയയുടെ പിതാവ് ബിജുകുമാര്‍ രണ്ടുവര്‍ഷം മുമ്പ് വല്ലാര്‍പാടത്തുണ്ടായ അപകടത്തില്‍ മരിച്ചു. കുടുംബത്തിന്റെ ഏക ആശ്രയമായ അച്ഛന്‍ പോയതോടെ ലക്ഷ്മിപ്രിയയും അമ്മയും അനാഥരായി. പൂര്‍ണമായും കാഴ്ച നഷ്ടപ്പെട്ട ലക്ഷ്മിപ്രിയയുടെ പഠനാവശ്യത്തിനു വേണ്ടിയാണ് ആലപ്പുഴ പൂച്ചാക്കല്‍ സ്വദേശികളായ ഇവര്‍ കോട്ടയത്തെത്തിയത്. 

വാടക വീട്ടില്‍ താമസിച്ചിരുന്ന ഇവര്‍ക്ക് വീടുണ്ടാക്കുകയെന്ന ശ്രമം ഒരു ഗ്രാമത്തിന്റെ ആകെ സ്വപ്‌നമായി മാറി. ഓണ്‍ലൈനായി വില്‍പനയ്‌ക്കുവച്ച ചിത്രങ്ങള്‍ക്ക് ചെന്നൈ, ബെംഗളൂരു, പൂനെ,ദല്‍ഹി തുടങ്ങി വിദേശ രാജ്യങ്ങളില്‍ നിന്നു വരെ ആവശ്യക്കാരെത്തി. ആശംസാകാര്‍ഡുകള്‍, ഫ്രെയിം ചെയ്യാവുന്ന പെയിന്റിങുകള്‍,തോള്‍ സഞ്ചികളിലെ ചിത്രങ്ങള്‍,പല നിറങ്ങളില്‍ തീര്‍ത്ത പ്ലേറ്റുകള്‍ തുടങ്ങിയവ രണ്ടാഴ്ച കൊണ്ട് വിറ്റു തീര്‍ന്നു. എണ്‍പതിനായിരത്തിലധികം രൂപയാണ് ഇതുവഴി കുട്ടികള്‍ സമാഹരിച്ചത്. 

സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഇ.ജെ കുര്യന്റെ നേതൃത്വത്തിലാരംഭിച്ച ബിജുകുമാര്‍ കുടുംബ സഹായ നിധിയിലേക്ക് കാരുണ്യത്തിന്റെ കരുതലുമായി ഒട്ടേറെ പേരെത്തി. അയ്‌മനം ഗ്രാമപഞ്ചായത്തും ചങ്ങനാശ്ശേരി റേഡിയോ മീഡിയ വില്ലേജ്, പ്രത്യാശ, പീസ് മൂവ്‌മെന്റ് എന്നീ സംഘടനകളും കൈകോര്‍ത്തതോടെ ലക്ഷ്മിപ്രിയയുടെയും അമ്മയുടെയും പേരില്‍ സ്‌കൂളിനടുത്തു തന്നെ 4 സെന്റ് സ്ഥലം വാങ്ങി. സര്‍ക്കാര്‍ വകുപ്പില്‍ നിന്നും സഹായം ലഭിച്ചു.വീടു നിര്‍മാണത്തിനുള്ള സാധനങ്ങള്‍ പലരും സംഭാവന ചെയ്തതോടെ കാര്യങ്ങള്‍ വളരെ പെട്ടെന്നായി. 

ഒളശ്ശ പള്ളിക്കവലയിലെ സിഎംഎസ് എല്‍പി സ്‌കൂളിനു സമീപമാണ് പുതിയ വീട് നിര്‍മ്മിച്ചിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി ജലീല്‍ വീടിന്റെ താക്കോല്‍ദാനം നിര്‍വ്വഹിക്കും. കെ.സുരേഷ്‌കുറുപ്പ് എംഎല്‍എ അദ്ധ്യക്ഷനാകും. സഹപാഠിക്കൊരു സ്‌നേഹ വീടൊരുക്കി നല്‍കിയ സന്തോഷത്തില്‍ എല്ലാവരും അന്ന് ഒത്തുചേരും, ലക്ഷ്മിപ്രിയയുടെ സ്വന്തം സ്‌നേഹവീട്ടില്‍…

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴ മുന്നറിയിപ്പ്: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് 2 താലൂക്കുകളിലും അവധി

Kerala

ദഹിക്കാത്ത തീറ്റയ്‌ക്കുള്ള പണം കൊടുക്കാനാവില്ലെന്ന് കോഴിക്കച്ചവടക്കാര്‍, ചിക്കന്‍ സമരത്തിന്‌റെ പ്രധാന വിഷയം ഇതാണ്

Kerala

കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാടനച്ചടങ്ങ് നിര്‍വഹിച്ചു: എന്‍ എസ് എസ് കരയോഗം പിരിച്ചുവിട്ടു

Kerala

ചിക്കന്‍പ്രേമികള്‍ വിഷമിക്കും, ഇറച്ചിക്കോഴി വ്യാപാരി സമരം നാളെ മുതല്‍, തമിഴ്നാടിന് പിന്തുണയുമായി കേരളവും

India

ഇ 20 പെട്രോള്‍ സുരക്ഷിതം, അവതരിപ്പിച്ചത് ശാസ്ത്രീയമായ പഠനം നടത്തിയ ശേഷം- സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

ബ്രസീല്‍ ഫുട്ബോള്‍ ടീം കൊല്‍ക്കത്തയിലേക്ക്:ഇന്ത്യക്കെതിരായ മത്സരം ഒക്ടോബര്‍ 3ന്

മുന്‍ തീരുമാനത്തില്‍ മാറ്റമില്ല, 72ാമത് നെഹ്‌റു ട്രോഫി വള്ളംകളി ആഗസ്റ്റ് 22ന് തന്നെ

3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കനത്ത മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

അദ്ധ്യാപകന്‌റെ അടി വൈറലായി, ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചത് സഹപാഠികള്‍, പരാതി നല്‍കുമെന്ന് കുട്ടിയുടെ കുടുംബം

തുര്‍ക്കിയ്‌ക്ക് ട്രംപ് എഫ് 35 കൊടുക്കുന്നത് ഇന്ത്യയ്‌ക്ക് ഭീഷണിയാകും; ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന് എന്തുകൊടുക്കാനും തുര്‍ക്കി തയ്യാറാകും

നിനക്കുള്ള പിന്തുണ ഞങ്ങൾ അവസാനിപ്പിക്കുന്നു ; വിനായകനെതിരെ സിപിഎമ്മുകാരുടെ സൈബർ ആക്രമണം

ലൈഫ് മിഷന്‍ അഴിമതി : കുറ്റപത്രം സമര്‍പ്പിച്ചു, സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികള്‍, എം ശിവശങ്കര്‍ ആദ്യപട്ടികയിലില്ല

ജന്തർ മന്തറിൽ വച്ച് മോദിയെ അധിക്ഷേപിച്ച് പ്രസംഗം ; രുചിക സിംഗിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

നവകേരള യാത്രയ്‌ക്കിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച കേസ് അട്ടിമറി: 3 ഡിവൈഎസ്പിമാര്‍ക്കെതിരെ വകുപ്പ്തല അന്വേഷണം

‘വിനായകനില്‍ നിന്ന് തെറി സ്വീകരിക്കാന്‍ കഴിയുന്ന നിലയില്‍ നിലവാരം ഉയര്‍ത്താന്‍ സാധിച്ചല്ലോ, അഭിനന്ദനങ്ങള്‍!’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.