Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

എന്താണ് മലർഹോമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2018, 02:35 am IST
in Samskriti

അടുത്തതായി ലാജാഹോമമാണ് ചെയ്യുന്നത്. ‘ലാജാ’ എന്നാല്‍ മലര്‍ എന്നാണര്‍ഥം. വരന്‍ തന്റെ ഇരു കൈകളും ചേര്‍ത്ത് കുമ്പിളാക്കി നീട്ടിപ്പിടിക്കുന്നു. വധു തന്റെ കൈ കുമ്പിളാക്കി വരന്റെ കൈക്കുമ്പിളിനു മുകളില്‍ വെയ്‌ക്കുന്നു. വധുവിന്റെ സഹോദരന്‍ ആദ്യമായി വധൂവരന്മാരുടെ കൈക്കുമ്പിളില്‍ അല്‍പം നെയ്യൊഴിക്കുന്നു. തുടര്‍ന്ന് ഒരു മുറത്തില്‍ വെച്ചിട്ടുള്ള മലരും വഹ്നിമരത്തിന്റെ ഇലയും ചേര്‍ന്ന മിശ്രിതം വലതു കൈകൊണ്ട് രണ്ടു തവണയെടുത്ത് കൈക്കുമ്പിളില്‍ നിറയ്‌ക്കുന്നു. തുടര്‍ന്ന് അതിനു മുകളില്‍ വീണ്ടും നെയ്യൊഴിക്കുന്നു. മൂന്നു മന്ത്രം ചൊല്ലിക്കൊണ്ട് വധു മൂന്നു തവണയായി കൈക്കുമ്പിളിലുള്ള നെയ്യ് ചേര്‍ത്ത മലര്‍ യജ്ഞാഗ്‌നിയില്‍ ഹോമിക്കുന്നു. 

ഈ വൈദിക ക്രിയയുടെ അര്‍ഥതലങ്ങള്‍ നമ്മെ അതിശയിപ്പിക്കുന്നതാണ്. നെല്ല് അതിന്റെ ഫലപ്രാപ്തിയിലെത്തുന്നതിന് അത് വിതച്ച നിലത്തുനിന്നും മാറ്റി നടുകയാണു ചെയ്യുന്നത്. അപ്പോഴാണ് അത് അതിന്റെ പൂര്‍ണ വളര്‍ച്ചയിലെത്തുന്നത്. അതേപോലെതന്നെയാണ് ഒരു സ്ത്രീയും, അവളുടെ മാതാപിതാക്കളുടെ അടുത്തുനിന്നും തന്റെ പൂര്‍ണവികാസത്തിനും മാതൃത്വമെന്ന പരമധര്‍മത്തിന്റെ സ്വീകരണത്തിനുമായി പതിഗൃഹത്തിലേക്ക് മാറ്റി നടപ്പെടുന്നത്. ആ പുതിയ ജീവിതത്തില്‍ എന്തൊരു വിപത്ത് നേരിടേണ്ടി വന്നാലും അവള്‍ക്കും അവളുടെ കുടുംബത്തിനും സഹോദരന്റെ സഹായമുണ്ടാകും എന്നതാണ് സഹോദരന്‍ ‘ലാജാ’ കൈമാറുന്നതിലൂടെ പ്രതിനിധാനം ചെയ്യപ്പെടുന്നത്.

കൂടാതെ വരന്‍ തന്റെ കൈക്കുമ്പിളില്‍ നിറയുന്ന സമ്പത്തായാണ് വധുവിനെ കാണുന്നത്. കുടുംബത്തില്‍ ധനത്തിന്റെ അമിതവ്യയം തടഞ്ഞ് അന്നവും സമ്പത്തും സംരക്ഷിക്കുന്നവളായിരിക്കണം പത്‌നി എന്നതു കൂടിയാണ് ഇതിന്റെ സങ്കല്‍പം. കുടുംബജീവിതത്തിലെ എല്ലാ നന്മകള്‍ക്കുമായി തനിക്കു ലഭിച്ച ഈ സൗഭാഗ്യത്തെ വരന്‍ ഈശ്വരന് സമര്‍പ്പിക്കുന്നതാണ് ലാജാഹോമത്തിന്റെ പരമമായ യജ്ഞസങ്കല്‍പം.

ഏഴു പൊരുത്തവും സപ്തപദിയും എന്താണ്?

വൈദികവിവാഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങാണ് ‘സപ്തപദി.’ ഹിന്ദു വിവാഹനിയമപ്രകാരം (ടലരശേീി 7, ഒശിറൗ ങമൃൃശമഴല അരേ 1955) സപ്തപദി ഇല്ലാത്ത വിവാഹങ്ങള്‍ക്ക് അംഗീകാരമില്ല. എന്നാലിന്ന് കേരളത്തിലെ എത്ര ഹിന്ദുവിവാഹങ്ങളില്‍ ഈ സപ്തപദി നടക്കാറുണ്ട് എന്നത് ചിന്തിക്കേണ്ട വസ്തുതയാണ്. ഈ ചടങ്ങില്‍ ആദ്യം തന്നെ വധൂവരന്മാരുടെ ഉപവസ്ത്രങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നു. ദമ്പതികള്‍ ഇനി മുതല്‍ ഒന്നാണ് എന്നതാണ് ഈ ബന്ധിക്കലിന്റെ അര്‍ഥം. തന്റെ വലതുവശത്തു നില്‍ക്കുന്ന വധുവിന്റെ വലതു തോളില്‍ കൈവച്ചുകൊണ്ട് വരന്‍ ഈശാനകോണിനഭിമുഖമായി നില്‍ക്കുന്നു. പിന്നീട് ഏഴു മന്ത്രങ്ങള്‍ ചൊല്ലിക്കൊണ്ട് ഇരുവരും ഏഴു ചുവടുകള്‍ ഈശാന ദിശയിലേക്ക് വെയ്‌ക്കുന്നു. ഓരോ പദവും (ചുവടും) യഥാക്രമം അന്നം, ഊര്‍ജം, സാമ്പത്തികവും വൈജ്ഞാനികവുമായ സമ്പത്ത്, സന്തോഷം, സന്താന സൗഭാഗ്യം, ആരോഗ്യം, സഖ്യം എന്നിവയോടൊത്ത് പുത്രപൗത്രാദികളോടൊന്നിച്ച് ജരാനരകള്‍ ബാധിക്കും വരെ ജീവിക്കുന്നതിനുള്ള സമര്‍പ്പണമാണ്. ഈ ചുവടുെവപ്പ് അവരുടെ ജീവിതസഖ്യത്തെ ഊട്ടി ഉറപ്പിക്കുന്നു. ഇതാണ് വൈദികദൃഷ്ടിയില്‍ വിവാഹത്തിനുവേണ്ട ഏഴു പൊരുത്തങ്ങള്‍. 

അന്നത്തെക്കുറിച്ചുള്ള അവബോധം വധൂവരന്മാര്‍ക്കുണ്ടാവണം. ഇത് അന്നപ്പൊരുത്തമാണ്.  ഊര്‍ജം അഥവാ ബലപ്രാപ്തിയെക്കുറിച്ചുള്ള അവബോധം ഇരുവരിലും ഉണ്ടാകുമ്പോള്‍ ഊര്‍ജപ്പൊരുത്തവുമായി. മൂന്നാമത്തെ പൊരുത്തത്തിന്റെ പേര് ‘രായസ്‌പോഷം’ എന്നാണ്. ധനവും അറിവും ഉണ്ടാക്കിയെടുക്കുന്നതിനെക്കുറിച്ച് വധൂവരന്മാര്‍ക്ക് അറിവുവേണമെന്നാണ് ഇതു സൂചിപ്പിക്കുന്നത്. നാലാമത്തെ ‘മയോഭവ’ എന്ന പൊരുത്തം ഇരുവരിലും സന്തുഷ്ടമായ മനസ്സ് വേണമെന്നു പറയുന്നു. നല്ല പ്രജകളെ ഉണ്ടാക്കിയെടുക്കുന്നതിനുള്ള ഉത്തമമായ സങ്കല്പം ഇരുവരിലും ഉണ്ടെങ്കില്‍ അഞ്ചാമത്തെ പൊരുത്തവുമായി. ഋതുവിനെ കുറിച്ചുള്ള ജ്ഞാനം ആരോഗ്യപ്രാപ്തിക്ക് അനിവാര്യമാണ്. ഇതാണ് ആറാമതായി വേണ്ട പൊരുത്തം. എല്ലാറ്റിനും മീതെ ഭാര്യാഭര്‍തൃബന്ധത്തില്‍ ഉണ്ടാകേണ്ട ഏറ്റവും വലിയ കാഴ്ചപ്പാട് സൗഹൃദഭാവമാണ്. ഇത് ഇരുവരിലും ഉണ്ടെങ്കില്‍ ഏഴാമത്തെ പൊരുത്തവുമായി. ഈ ഏഴു പൊരുത്തങ്ങളുണ്ടെങ്കില്‍ ഏതു വിവാഹവും വിജയകരമായിരിക്കും എന്നാണ് വൈദികവീക്ഷണം.

ഹൃദയം നിറയ്‌ക്കുന്ന മാംഗല്യസങ്കല്പം

സപ്തപദിക്കു ശേഷം വരന്‍ തന്റെ വലതുകൈ വധുവിന്റെ വലതു ചുമലിലൂടെ അവളുടെ ഹൃദയത്തില്‍ സ്പര്‍ശിച്ചുകൊണ്ട് മന്ത്രം ചൊല്ലുന്നു.

‘ഓം മമ വ്രതേ തേ ഹൃദയം ദധാമി 

മമ ചിത്തമനു ചിത്തം തേ അസ്തു. 

മമ വാചമേകമനാ ജുഷസ്വ പ്രജാപതിഷ്ട്വാ 

നിയുനക്തു മഹ്യമ്. ‘ 

(പാരസ്‌കര ഗൃഹ്യസൂത്രം 1.8.8)

‘നിന്റെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുക എന്നത് എന്റെ ദൃഢവ്രതമായി ഞാന്‍ കരുതുന്നു. എന്റെ മനസ്സ് നിന്റെ മനസ്സിനോട് ചേര്‍ന്നിരിക്കുന്നു. എന്റെ ഭാഷണം ശ്രദ്ധയോടുകൂടി ശ്രവിച്ചാലും. പ്രജാപതിയായ ഈശ്വരന്‍ എല്ലായ്‌പ്പോഴും നിന്നെ എന്റെ കൂടെ ചേര്‍ത്തുവയ്‌ക്കട്ടെ.’

തുടര്‍ന്ന് വധുവും വരന്റെ ഹൃദയത്തില്‍ കൈവെച്ചുകൊണ്ട് ഇതേ മന്ത്രം ചൊല്ലുന്നു. അങ്ങനെ അവര്‍ ഇരുമെയ്യും ഒരു ഹൃദയവുമായിത്തീരുന്നതിനായി സങ്കല്പം ചെയ്യുന്നു. ശേഷം വരന്‍ വധുവിന്റെ ശിരസ്സില്‍ കൈവെച്ച് മന്ത്രം ചൊല്ലുന്നു.

‘ഓം സുമംഗലീരിയം വധൂരിമാം 

സമേത പശ്യത.

സൗഭാ ‘ഓം സുമംഗലീരിയം 

വധൂരിമാം സമേത പശ്യത.

സൗഭാഗ്യമസൈ ദത്വായാഥാസ്തം വി പരേതന.’ (ഋഗ്വേദം 10.85.33)33)

‘ഹേ ബന്ധുമിത്രാദികളേ, ശുഭോദര്‍ക്കമായ അനുഗ്രഹങ്ങളെ കൊണ്ടുവരുന്ന ഈ വധുവിനെ ദര്‍ശിച്ചാലും, ഈ ഗൃഹത്തില്‍നിന്നു യാത്രയാകുന്നതിനു മുന്‍പ് ഇവളുടെ നല്ല ഭാവിക്കായി ആശീര്‍വദിച്ചാലും.’ എന്നാണീ മന്ത്രത്തിന്റെ അര്‍ഥം. ഈ സമയം എല്ലാവരും ചേര്‍ന്ന് ‘ഓം സൗഭാഗ്യമസ്തു. ഓം ശുഭം ഭവതു.’ എന്നിങ്ങനെ പറഞ്ഞുകൊണ്ട് വധുവിനെ ആശീര്‍വദിക്കുന്നു. തുടര്‍ന്ന് വൈദിക വിവാഹയജ്ഞത്തിന്റെ പരിസമാപ്തിക്കുശേഷം വധുവിനെ വരന്റെ വീട്ടിലേക്ക് അയയ്‌ക്കുന്ന ചടങ്ങാണുള്ളത്. മാതാപിതാക്കളെ വിട്ടുവരുന്നതില്‍ സങ്കടപ്പെട്ടു നില്‍ക്കുന്ന വധുവിനെ വരന്‍ ആശ്വിപ്പിക്കുന്നു.

‘ഓം ജീവം രുദന്തി വി മയന്തേ അധ്വരേ 

ദീര്‍ഘാമനു പ്രസിതിം ദീധിയുര്‌നരഃ. 

വാമം പിതൃഭ്യോ യ ഇദം സമേരിരേമയഃ 

പതിഭ്യോ ജനയഃ പരിഷ്വജേ.  (ഋഗ്വേദം 10.40.10)

അര്‍ഥം: ‘ഈ വംശപരമ്പര അണമുറിയാതെ നിലനില്‍ക്കാനുള്ള മാതാപിതാക്കളുടെ പ്രാര്‍ഥനയുടെ പുറത്താണ് നാമിരുവരും ഈ പവിത്രകര്‍മത്തിലൂടെ ഗൃഹസ്ഥാശ്രമ ധര്‍മസ്വീകരണത്തിന് ദീക്ഷിതരായിരിക്കുന്നത്. ഈ പിതൃഋണം വീട്ടി മംഗളത്തെ പ്രാപിക്കാനായാണ് പത്‌നികള്‍ ദീര്‍ഘകാലം സ്‌നേഹബന്ധത്താല്‍ പതികളോടൊത്തൊന്നുചേര്‍ന്ന് ജീവിക്കുന്നതും.’

വധുവിന്റെ കുടിവെപ്പ് എങ്ങനെ വേണം?

വരന്റെ ഗൃഹത്തിലെത്തിയാല്‍ വരനോടൊപ്പമുള്ളവര്‍ ‘ഓം സുമംഗലീ പ്രതരണീ ഗൃഹാണാം സുശേവാ പത്യേ ശ്വശുരായ ശംഭൂഃ. സ്യോനാ ശ്വശ്രൈ  പ്ര ഗൃഹാന്വിശേമാന്‍. (അഥര്‍വവേദം 14.2.26) എന്ന മന്ത്രം ചൊല്ലിയാണ് വധുവിനെ പതിഗൃഹത്തിലേക്ക് സ്വാഗതം ചെയ്യുന്നത്. ‘ഹേ സുമംഗലീ, എത്ര വലിയ ദുഃഖത്തില്‍ നിന്നും ഈ കുടുംബത്തെ കരകയറ്റുവാന്‍ സാമര്‍ഥ്യമുള്ള നീ നിന്റെ പതിക്കും പതിയുടെ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും മറ്റു ബന്ധുക്കള്‍ക്കും സര്‍വ മംഗളങ്ങളുമേകുന്നതിനായി ഈ ഗൃഹത്തിലേക്കു പ്രവേശിച്ചാലും.’ എന്നാണ് ഈ അഥര്‍വ മന്ത്രത്തിന്റെ അര്‍ഥം. ക്ഷണിക്കപ്പെട്ടു വന്നവരെല്ലാം വധൂവരന്മാര്‍ക്ക് മംഗളങ്ങള്‍ ആശംസിച്ച് മടങ്ങിപ്പോകുന്നു.

അരുന്ധതിയും വസിഷ്ഠനുമാകണം!

സന്ധ്യമയങ്ങുന്നതോടുകൂടി ആകാശത്തില്‍ താരങ്ങളുദിക്കുന്നു. വധൂവരന്മാരിരുവരും ചേര്‍ന്ന് ധ്രുവ നക്ഷത്രത്തെ ദര്‍ശിക്കുന്നു. മറ്റെല്ലാ നക്ഷത്രങ്ങളും സ്ഥാനം മാറി സഞ്ചരിക്കുമ്പോഴും ധ്രുവനക്ഷത്രം മാത്രം ഭൂമിയെ അപേക്ഷിച്ച് സ്ഥിരമായി നില്‍ക്കുന്നു. ഇതുപോലെ പതീപത്‌നിമാര്‍ തങ്ങളുടെ കര്‍ത്തവ്യങ്ങളില്‍നിന്നും വ്യതിചലിക്കാതിരിക്കട്ടെ എന്നാണ് സങ്കല്പം. തുടര്‍ന്ന് വരന്‍ വധുവിന് അരുന്ധതീ നക്ഷത്രത്തെ കാട്ടിക്കൊടുക്കുന്നു. ഇരട്ടനക്ഷത്രമാണ് അരുന്ധതിയും വസിഷ്ഠനും. എപ്പോഴും ചേര്‍ന്നിരിക്കുന്നു. ഇവര്‍ പതീപത്‌നിമാരാണെന്നും പാതിവ്രത്യത്തിന്റെ പ്രതീകമാണ് അരുന്ധതിയെന്നുമുള്ള പുരാണകഥകള്‍ നാം കേട്ടിട്ടുണ്ട്. ഈ നക്ഷത്രങ്ങള്‍ക്ക്  ഒരു പ്രത്യേകത കൂടിയുണ്ട്.

ഇരട്ടനക്ഷത്രങ്ങളില്‍ ഒന്ന് മറ്റൊന്നിനെ പരിക്രമണം ചെയ്യുക എന്നതാണ് പതിവ്. എന്നാല്‍ അരുന്ധതീവസിഷ്ഠന്മാര്‍ പരസ്പരം ചുറ്റിക്കൊണ്ടിരിക്കുന്നു. ഇത് നഗ്നനേത്രങ്ങള്‍ക്ക് ദൃശ്യമാകില്ല എന്നുമാത്രം. ദാമ്പത്യത്തില്‍ പതിക്കും പത്‌നിക്കുമുള്ള തുല്യപ്രാധാന്യത്തെ എത്രത്തോളം ഉള്‍ക്കാഴ്ചയോടെയാണ് നമ്മുടെ പൂര്‍വികര്‍ ഈ ചടങ്ങിലൂടെ അവതരിപ്പിച്ചിരിക്കുന്നതെന്നു നോക്കുക.

വിവാഹം അര്‍ഥപൂര്‍ണമാകണം

വിവാഹം കേവലമൊരു ചടങ്ങോ, ചിലപ്പോള്‍ പ്രഹസനങ്ങള്‍ക്കുള്ള വേദിയോ ആയി മാറുന്ന ഇന്ന് വൈദിക വിവാഹ സംസ്‌കാര വിധിയുടെ പ്രസക്തി വളരെ വലുതാണ്. വിവാഹത്തിന്റെയും കുടുംബജീവിതത്തിന്റെയും വൈദികസങ്കല്പങ്ങള്‍ എത്രത്തോളം പവിത്രവും ഉദാത്തവുമാണെന്നു നാം മനസ്സിലാക്കേണ്ടതുണ്ട്. അന്യസംസ്‌കാരങ്ങളിലെ അര്‍ഥശൂന്യമായ രീതികള്‍ അനുകരിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ നമുക്ക് നഷ്ടപ്പെടുന്നത് ശ്രേഷ്ഠമായ കാഴ്ചപ്പാടുകളാണെന്നത് നാം തിരിച്ചറിയണം. സമൂഹം പാശ്ചാത്യവത്കരണത്തിനു വഴിമാറുമ്പോള്‍, നമുക്കുവേണ്ടത് പാശ്ചാത്യവത്കരണമല്ല, മറിച്ച് വൈദിക സംസ്‌കൃതിയില്‍ അധിഷ്ഠിതമായ ആധുനികവത്കരണമാണ്. അത് തിരിച്ചറിയണം. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)
India

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

Kerala

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

Kerala

ട്രെയിനില്‍ യാത്ര ചെയ്യവെ കല്ലേറ് കൊണ്ട് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

Local News

ജലസംഭരണിയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയിൽ സെയിൽസ്, മാർക്കറ്റിംഗ് തൊഴിൽ പദവികളിൽ പുതുക്കിയ സ്വദേശിവത്കരണം നിലവിൽ വന്നു

ദുബായ് ഗ്ലോബൽ വില്ലേജ് ഏപ്രിൽ 20-ന് തുറക്കും

അപകടത്തില്‍പ്പെട്ട യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികോദ്ദേശ്യത്തോടെ സ്പര്‍ശിച്ചെന്ന പരാതി; വനിതാ ഉദ്യോഗസ്ഥ അന്വേഷിക്കണമെന്ന് ഡി ജി പി

കാർത്തി ചിദംബരത്തിന്റെ ഓഫീസിൽ നിന്ന് 13.40 ലക്ഷം രൂപ പിടിച്ചെടുത്ത് തിരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് ; തട്ടിയെടുത്തോടിയത് കോൺഗ്രസ് അനുയായികളെന്ന് സൂചന

ജഡ്ജിയെ മാറ്റണമെന്ന ഹർജി ദൽഹി ഹൈക്കോടതി തള്ളി ; അരവിന്ദ് കെജ്‌രിവാളിന് കനത്ത തിരിച്ചടി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏപ്രില്‍ മാസത്തെ ഭണ്ഡാരം വരവ് 5.17 കോടി രൂപ, 1.32 കിലോ സ്വര്‍ണവും ഭക്തര്‍ സമര്‍പ്പിച്ചു

വിശ്വാസങ്ങളെ മുറുകെ പിടിച്ച ഉണ്ണിമുകുന്ദൻ ; ശബരിമല വിഷയത്തിൽ ഭക്തർക്കൊപ്പമാണെന്ന് പറഞ്ഞ രജനികാന്ത് ; നട്ടെല്ലുള്ള സിനിമാക്കാരുണ്ടെന്ന് കമന്റ്

പ്രായപൂർത്തിയാകാത്ത മകളെ അച്ഛൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കി : മൃതദേഹം കനാലിലേക്ക് ഒഴുക്കി

സദാചാര പൊലീസ് ചമഞ്ഞ് യുവതീ യുവാക്കളെ മര്‍ദ്ദിച്ച കേസില്‍ ജാമ്യത്തിലിറങ്ങി എംഡിഎ കച്ചവടം: കുപ്രസിദ്ധ കുറ്റവാളി തമ്പുരു വിഷ്ണു പിടിയില്‍

സാമ്പത്തിക, തന്ത്രപരമായ ബന്ധങ്ങൾ മെച്ചപ്പെടുത്തുക പ്രധാന ലക്ഷ്യം : ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെയ് മ്യുങ്ങുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.