ബെംഗളൂരു : വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ വെറുപ്പിന്റെ രാഷ്‌ട്രീയത്തെ തള്ളിക്കളയാന്‍ തയാറായതും ഒരേ മനസോടെ ബിജെപിക്ക് വോട്ട് നല്‍കിയതുമാണ് വിജയത്തിനു കാരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
കര്‍ണാകടയിലെ തുമാകുരുവില്‍ നടന്ന യുവജന റാലിയെ വീഡിയോ കോണ്‍ഫറന്‍സിങിലൂടെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം രാജ്യത്ത് മുഴവന്‍ ഉത്സവാന്തരീക്ഷം സൃഷ്ടിച്ചു. ഇവിടങ്ങളില്‍ മാറി മാറി ഭരിച്ചിരുന്ന ഇടത്- കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ആ മേഖലയിലെ ജനങ്ങളെ മുഖ്യധാരയില്‍ നിന്ന് അകറ്റി നിര്‍ത്തുകയായിരുന്നു ഇത്രയും കാലം. അവരെ മുഖ്യധാരയിലേക്ക് എത്തിക്കാനുള്ള ചുമതല ഇനി ബിജെപിക്കാണ്.
ത്രിപുരയിലും മേഘാലയയിലും സംഭവിച്ചതിന്റെ പ്രതിഫലനം വരാനിരിക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
















