Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഭഗവാൻ പ്രകൃതിയെയും പുരുഷനെയും വിവരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2018, 02:45 am IST
inSamskriti

സകല ജീവാത്മക്കളും സ്വീകരിച്ചിട്ടുള്ള ശരീരങ്ങള്‍ പഞ്ചഭൂതമയങ്ങളും ജ്ഞാനേന്ദ്രിയങ്ങളും കര്‍മ്മേന്ദ്രിയങ്ങളും പ്രവര്‍ത്തിക്കുന്നതുമാണ്. ഈ ശരീരത്തില്‍ സ്ഥിതിചെയ്തുകൊണ്ട്, ഞാന്‍ ദേവനാണ്, മനുഷ്യനാണ്, ഞാന്‍ തടിച്ചവനാണ്, മെലിഞ്ഞവനാണ് എന്നിങ്ങനെ ഈ ദേഹം തന്നെയാണ് ഞാന്‍ എന്ന തെറ്റായ അവബോധത്തോടെ സുഖങ്ങളും ദുഃഖങ്ങളും അനുഭവിക്കുന്നു. പക്ഷേ ഈ ശരീരം കാലക്രമത്തില്‍ നശിച്ചുപോകാത്തതാണ്. ‘ശീര്യതേ’ നശിച്ചുപോകുന്നത്-എന്ന അര്‍ത്ഥമാണ്, ശരീരം എന്ന വാക്കിനുള്ളത്. ഈ ശരീരത്തെ ‘ക്ഷേത്രം’ എന്നാണ്, ശരീരത്തെ വേണ്ടതുപോലെ അറിയുന്നവര്‍ പറയുന്നത്. ക്ഷേത്രം എന്നത് സംസ്‌കൃതപദമാണ്. പാടം (വയല്‍)എന്നാണ് സാഹിത്യപരമായ അര്‍ത്ഥം. പാടത്തില്‍ വിത്ത് വിതയ്‌ക്കുന്ന കര്‍ഷകന്, വിത്തു മുളച്ച് സസ്യമായി വളര്‍ന്ന് ധാന്യം കൊയ്ത്, ഭക്ഷണമായി ഉപയോഗിക്കാന്‍ കഴിയുന്നു. അതുപോലെ ശുഭങ്ങളും അശുഭങ്ങളുമായ കര്‍മ്മങ്ങള്‍ കര്‍ത്താവായ ജീവന്‍ ഈ ശരീരംകൊണ്ട് ചെയ്യുന്നു. സുഖങ്ങളും ദുഃഖങ്ങളും അനുഭവിക്കുകയും ചെയ്യുന്നു. അതിനാല്‍ ക്ഷേത്രം എന്ന നാമം ശരീരത്തിന് യോജിച്ചതു തന്നെ എന്നുപറയാം.

‘ക്ഷേത്രം’- എന്ന പദത്തിന് മറ്റൊരര്‍ത്ഥം കൂടിയുണ്ട്. ”ക്ഷിണോതി ആത്മാനം അവിദ്യയാ” ജീവാത്മാവിനെ അജ്ഞതയില്‍ മൂടി, ഭൗതിക സുഖങ്ങള്‍ കിട്ടാന്‍വേണ്ടി ഓടിച്ച് ക്ഷീണിപ്പിക്കുന്നു എന്നും, ഭഗവതത്ത്വവിജ്ഞാനം നേടാനും സംസാരത്തില്‍ നിന്ന്  രക്ഷപ്പെടാനും സഹായിക്കുന്നത് എന്നും ‘ക്ഷേത്ര’ ശബ്ദത്തിന് അര്‍ത്ഥം നല്‍കിയിട്ടുണ്ട്. ‘ക്ഷതാത് ത്രായതേ’ എന്ന് വ്യുത്പത്തി.

ക്ഷേത്രം എന്ന പദത്തിന് വേറൊരു അര്‍ത്ഥം കൂടിപ്പറയുന്നുണ്ട്. അമ്പലം ദേവാലയം എന്ന് നമ്മള്‍ പറയുന്ന അര്‍ത്ഥം തന്നെയാണത്. ശില്‍പശാസ്ത്രവിധി പ്രകാരം ഒരു മാറ്റവും വരാതെ നിര്‍മിക്കുന്ന ക്ഷേത്രം. ശ്രീകോവിലില്‍ ഭഗവാന്റെ വിഗ്രഹം പ്രതിഷ്ഠിച്ചു കഴിഞ്ഞതിനുശേഷം മാത്രമേ, ആ പേരില്‍ അറിയപ്പെടാന്‍ പൂര്‍ണ്ണ യോഗ്യതയുള്ളൂ. അതുവരെ അത് ഒരു എടുപ്പ് മാത്രമാണ്. അതുപോലെ നമ്മുടെ ശരീരമാകുന്ന ക്ഷേത്രത്തിലെ ഹൃദയമാകുന്ന ശ്രീകോവിലില്‍ ഭഗവാന്റെ സച്ചിദാനന്ദ സ്വരൂപം ധ്യാനിക്കാനും ഭഗവാന്റെ കഥകളും നാമങ്ങളും അവതാരങ്ങളും കേള്‍ക്കാനും കീര്‍ത്തിക്കാനും ആരംഭിച്ചാല്‍ മാത്രമേ, നമ്മുടെ ശരീരത്തെ ക്ഷേത്രം എന്ന് പറയാന്‍ കഴിയൂ എന്ന കാര്യം മറക്കരുത്.

ക്ഷേത്രജ്ഞന്‍- മേല്‍വിവരിച്ച വസ്തുതകള്‍ അറിയുന്ന ജീവനെ ക്ഷേത്രജ്ഞന്‍ എന്ന് ക്ഷേത്രക്ഷേത്ര ജ്ഞാനതത്വം അറിയുന്ന വിദ്വാന്മാര്‍ പറയുന്നു. വസ്ത്രങ്ങള്‍, ആഭരണങ്ങള്‍ മുതലായ പല സാധനങ്ങളും നമ്മള്‍ ഉപയോഗിക്കുന്നുണ്ടല്ലോ. നാം ആ സാധനങ്ങളില്‍നിന്ന് വ്യത്യസ്തമാണല്ലോ. അതുപോലെ നമ്മുടെ ശരീരങ്ങളില്‍നിന്ന് നാം വ്യത്യസ്തരാണെന്ന് മനസ്സിലാക്കണം. പക്ഷേ, നമ്മള്‍ മനുഷ്യര്‍-ശരീരവും അതുമായി ബന്ധപ്പെട്ട സകലതുമായും അഭേദ്യമായ ബന്ധം തുടരുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

പുതിയ വാര്‍ത്തകള്‍

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.