Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

മായാവാരത്തെ മയൂരനാഥസ്വാമി ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2018, 02:45 am IST
inSamskriti

തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍നിന്ന് ചിദംബരത്തേക്ക് പോകുന്നവഴിയിലുള്ള ഒരു വാണിജ്യനഗരമാണ് മായാവാരം. മുന്‍പ് മയിലാടുതുറൈ എന്ന് അറിയപ്പെട്ടിരുന്ന ഈ സ്ഥലം മായൂരം എന്നും അറിയപ്പെടുന്നു. താന്‍ നടത്തുന്ന വിപുലമായ യാഗത്തിന് ദക്ഷന്‍ സ്വന്തം മകള്‍ പാര്‍വ്വതിയേയും പുത്രീഭര്‍ത്താവായ ശിവനേയും ക്ഷണിച്ചില്ല. ഭാര്യാപിതാവിനാല്‍ അവഹേളിക്കപ്പെട്ടതായി മനസ്സിലാക്കിയ ശിവന്‍ യജ്ഞസ്ഥലം പങ്കിലമാക്കാന്‍ വീരഭദ്രനെ അയച്ചു.

കൂടാതെ യാഗത്തില്‍ പങ്കെടുക്കരുതെന്ന് പാര്‍വ്വതീദേവിയോട് പറഞ്ഞ് അവരെ വിലക്കുകയും ചെയ്തു. എത്രയൊക്കെയായാലും സ്വന്തം അച്ഛന്‍ നടത്തുന്ന മഹായാഗമല്ലേ, ദേവിക്ക് ഇരിപ്പ് ഉറച്ചില്ല. ഭര്‍ത്താവിന്റെ ശാസന വകവയ്‌ക്കാതെ ദേവി യാഗത്തില്‍ പങ്കെടുക്കുകതന്നെ  ചെയ്തു. വീരഭദ്രന്‍ യജ്ഞസ്ഥലം പങ്കിലമാക്കവെ ഒരു പെണ്‍മയിലിന് മുറിവേറ്റു. ഉടന്‍ അത് സ്ഥലത്തുണ്ടായിരുന്ന ദേവിയുടെ അടുത്ത് അഭയംപ്രാപിച്ചു. യാഗശേഷം ദേവിക്ക് വീണ്ടുവിചാരമുണ്ടായി-ഭര്‍ത്താവിന്റെ നിര്‍ദ്ദേശം നിരാകരിച്ച് യാഗത്തില്‍ പങ്കെടുത്തതില്‍ സങ്കടവും പശ്ചാത്താപവും തോന്നി. അഗ്നിയില്‍ ചാടി ജീവത്യാഗം ചെയ്യാന്‍ ദേവി തീരുമാനിച്ചു. ആ സമയത്ത് അഭയംതേടി തന്റെ അരികിലെത്തിയ മയില്‍പേടയെയാണ് ദേവി ഓര്‍ത്തത്. അടുത്ത ജന്മത്തില്‍ മയില്‍പേടയായി-മയൂരമായി- ഈ സ്ഥലത്തുതന്നെ വന്നു പിറന്നു.

ദീര്‍ഘകാലത്തെ കഠിനതപസ്സിനുശേഷം ദേവി ഭഗവാനുമായി കൂടിച്ചേര്‍ന്നു. അങ്ങനെയാണ് സ്ഥലത്തിന് മയൂരം എന്നും മായാവാരം എന്നും പേര് ലഭിച്ചത്. ക്ഷേത്രത്തിലെ മുഖ്യദേവന്‍  മയൂരനാഥനുമായി. ദേവി മയൂരത്തിന് അഭയം നല്‍കിയതുകൊണ്ട് അഭയപ്രദാംബിക, അഭയാംബിക, അഞ്ജല നായകി എന്ന പേരുകളിലും അറിപ്പെടുന്നു. ദക്ഷയാഗം നടന്ന തിരുപ്പരിയലൂര്‍ വീരാട്ടം ഇവിടെനിന്ന് എട്ടുകിലോമീറ്റര്‍ അകലെയാണ്.

മൂന്ന് വിനായക സന്നിധികളുണ്ട് ഇവിടെ-ഓരോ വിനായകനും വ്യത്യസ്ത പേരുകളില്‍ അറിയപ്പെടുന്നു. കൊടിമരത്തിന്റെ തെക്കുഭാഗത്തായുള്ള വലിയ വിനായകന്‍ സ്ഥലവിനായകന്‍ എന്നാണ് അറിയപ്പെടുന്നത്. അഗസ്ത്യമഹര്‍ഷി പ്രതിഷ്ഠ നടത്തി പൂജാവിധികള്‍ കല്‍പ്പിച്ച വിനായകന്‍ അഗസ്ത്യവിനായകന്‍ എന്ന് അറിയപ്പെടുന്നു. മൂന്നാമത്തെ വിനായകന്‍ കലഞ്ഞിയ പിള്ളൈയാര്‍ അഥവാ പത്തായ ഗണപതി എന്നറിയപ്പെടുന്നു. പത്തായം എപ്പോഴും നിറഞ്ഞിരിക്കാനും സംരക്ഷിക്കാനും സഹായിക്കുന്ന ഗണപതിയായതുകൊണ്ടാവും ഈ പേര്‍ കിട്ടിയത്. ക്ഷേത്ര കലവറയ്‌ക്കു സമീപത്തുതന്നെയാണ് ഈ ഗണപതിയുടെ സ്ഥാനവും.

പണ്ട് നാഥശര്‍മ്മ എന്നുപേരായ ഒരു ബ്രാഹ്മണന്‍ ഉണ്ടായിരുന്നു. അദ്ദേഹവും പത്‌നി അനവിടൈയും ശ്രീപരമശിവനില്‍ ലയിക്കണമെന്നാഗ്രഹിച്ചു. ഈ ആഗ്രഹവുമായി തീര്‍ത്ഥാടനത്തിനിറങ്ങിയ അവരിരുവരും നിരവധി ശിവക്ഷേത്രങ്ങളില്‍ തൊഴുത് മായാവാരത്ത് എത്തി. സ്വപ്നദര്‍ശനത്തില്‍ ഭഗവാന്‍ മയൂരനാഥന്‍ തന്നെ നിര്‍ദ്ദേശിച്ചതുപ്രകാരം നാഥശര്‍മ്മ ഭഗവാന്റെ ഇടതുവശത്തായി ഒരു ശിവലിംഗം പ്രതിഷ്ഠിച്ചു. ദേവിയുടെ വലതുവശത്ത് അനവിടൈയും ശിവലിംഗം പ്രതിഷ്ഠിച്ചു. വളരെക്കാലം നീണ്ട തപസ്സിനൊടുവില്‍ അവരുടെ ആഗ്രഹം സഫലമായി. അതിനുശേഷം, ക്ഷേത്രദര്‍ശനത്തിനെത്തുന്നവര്‍ ആദ്യം നാഥശര്‍മ്മ പ്രതിഷ്ഠിച്ച ശിവലിംഗവും അനവിടൈ പ്രതിഷ്ഠിച്ച ശിവലിംഗവും തൊഴുതശേഷം മാത്രം മുഖ്യദേവനെ തൊഴുക എന്ന പതിവ് നിലവില്‍ വന്നു. അനവിടൈയുടെ ഓര്‍മ്മയ്‌ക്കായി അവര്‍ പ്രതിഷ്ഠിച്ച ശിവലിംഗം ദേവിയെ അണിയിച്ചൊരുക്കുന്ന മട്ടില്‍ സാരി ഉടുപ്പിച്ചാണ് അലങ്കരിക്കുക.

വാരാണസിയിലെ ആറ് പ്രമുഖ ക്ഷേത്രങ്ങള്‍ക്ക് തുല്യമായി കരുതുന്ന ദക്ഷിണേന്ത്യയിലെ ആറുക്ഷേത്രങ്ങളില്‍ ഒന്നാണ് മായാവാരം. (തിരുവെങ്കാട്, ഛായാവനം, തിരുവൈയാര്‍, തിരുവാഞ്ചിയം, തിരുവിടൈ മരുതൂര്‍ എന്നിവയാണ് മറ്റ് അഞ്ച് ക്ഷേത്രങ്ങള്‍) വാസ്തുവിദ്യയുടെയും ശില്‍പകലയുടെയും വൈദഗ്‌ദ്ധ്യം വിളിച്ചോതുന്നു ക്ഷേത്രച്ചുമരുകളും ഗോപുരങ്ങളും മണ്ഡപങ്ങളും. ചോള രാജവംശകാലത്തെ ശിലാലിഖിതങ്ങളുമുണ്ട്.

ഗണപതി, നടരാജന്‍, ദക്ഷിണാമൂര്‍ത്തി, ശിവന്‍-ഉമ-ആലിംഗനമൂര്‍ത്തി, ലിംഗോദ്ഭവര്‍, ബ്രഹ്മാവ്, ഗംഗാ വിസര്‍ജ്ജനമൂര്‍ത്തി, ദുര്‍ഗാദേവി, ഭിക്ഷാടനര്‍ എന്നിവരുടെ രൂപങ്ങള്‍ ഭിത്തികളില്‍ കാണാം. കാവേരി നദിയില്‍ ഇവിടെയുള്ള വൃഷഭ തീര്‍ത്ഥം എന്ന സ്‌നാനഘട്ടം പ്രധാനപ്പെട്ട പുണ്യതീര്‍ത്ഥമത്രെ. തന്റെ മുഖ്യസഹായിയായ നന്ദിയുടെ ഗര്‍വും അഹംബോധവും പരിധി ലംഘിക്കുന്നതുകണ്ട് കോപാകുലനായ ശിവന്‍ ഇവിടെ കാവേരിയുടെ കരയില്‍വച്ച് പാതാളലോകത്തേക്ക് ചവുട്ടിത്താഴ്‌ത്തിയത്രെ.

അതുകൊണ്ടാണ് തീര്‍ത്ഥത്തിന്  വൃഷഭതീര്‍ത്ഥം എന്ന പേരുവന്നത്. തുലാമാസത്തിലെ കറുത്തവാവു ദിവസം ഇവിടെ പിതൃകര്‍മ്മങ്ങള്‍ ചെയ്യുന്നതിന് പ്രാധാന്യമുള്ളതുകൊണ്ട് തുലാഘട്ട് എന്നുംപറയുന്നു. തമിഴ്മാസമായ ഐപ്പശിയിലെ കറുത്തവാവു കൂടിയായ ഈ ദിവസം പുണ്യനദികളായ ഗംഗയും യമുനയും ഇവിടെ കാവേരിയില്‍ സംഗമിച്ച് വൃഷഭതീര്‍ത്ഥത്തില്‍ ചേരുന്നുവെന്നാണ് വിശ്വാസം. ഈ ദിവസം ഇവിടെനിന്ന് ശേഖരിക്കുന്ന ജലം കേടുവരാതെ എത്രകാലവും നില്‍ക്കും. തുലാസ്‌നാനത്തിന് ആയിരക്കണക്കിന് ഭക്തര്‍ ഇവിടെ എത്തുന്നു.

അഞ്ച് പ്രാകാരങ്ങളിലായുള്ള ക്ഷേത്രത്തിന്റെ കിഴക്കുവശത്തെ രാജഗോപുരത്തിന് 165 അടി ഉയരമുണ്ട്. തമിഴ്മാസമായ വൈകാശിയിലെ (മെയ്-ജൂണ്‍) ബ്രഹ്മോത്സവം വളരെ പ്രധാനമാണ്. തുലാം മാസത്തില്‍ എല്ലാ ദിവസവും ഭഗവാനെ കാവേരീ തീരത്തേയ്‌ക്ക് എഴുന്നള്ളിക്കാറുണ്ട്. ഉത്സവത്തിന്റെ ഏഴാം ദിവസം ആദിസഭയില്‍ ശിവനടനം നടത്തുന്നതും പതിവാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.