Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

എല്ലാ വേദാന്തങ്ങളുടേയും സാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2018, 01:02 am IST
inSamskriti

മാണ്ഡൂക്യോപനിഷത്ത് 12 മന്ത്രങ്ങള്‍ മാത്രമുള്ള ഏറ്റവും ചെറിയ ഉപനിഷത്താണ്. അഥര്‍വ്വവേദ ശാഖയില്‍പ്പെട്ടതാണ് മാണ്ഡൂക്യോപനിഷത്ത്. ഇതിലെ മന്ത്രങ്ങളെ ദര്‍ശിച്ച മാണ്ഡൂക മഹര്‍ഷിയുടെ പേരില്‍നിന്നാണ് മാണ്ഡൂക്യം എന്ന് ഈ ഉപനിഷത്ത് പ്രസിദ്ധമായത്. ‘അയമാത്മാ ബ്രഹ്മ’ എന്ന മഹാവാക്യം ഇതിലാണ് വരുന്നത്.

ഭാഷ്യകാരന്‍ ജഗദ്ഗുരു ആദിശങ്കരാചാര്യ സ്വാമികള്‍ എല്ലാ വേദാന്തവിഷയങ്ങളുടെയും സാരസംഗ്രഹമാണ് മാണ്ഡൂക്യം എന്ന് വിശേഷിപ്പിച്ചിരിക്കുന്നു, ഇതിന്റെ ഭാഷ്യ ആരംഭത്തില്‍ തന്നെ. ‘മാണ്ഡൂക്യമേകമേവാലം മുമുക്ഷൂണാം വിമുക്തയേ’- മോക്ഷം ആഗ്രഹിക്കുന്നവര്‍ക്ക് മുക്തി കിട്ടുവാന്‍ മാണ്ഡൂക്യം മാത്രം മതിയെന്നാണ് മുക്തികോപനിഷത്ത് പറയുന്നത്. സര്‍വ്വം ബ്രഹ്മമാണെന്ന് വളരെ യുക്തിസഹമായി ഉറപ്പിക്കുന്നു മാണ്ഡൂക്യം. ചെറുതെങ്കിലും വളരെ ആഴമേറിയതാണ്. മാണ്ഡൂക്യം ശരിയായി മനസ്സിലാക്കാന്‍ ശാസ്ത്രജ്ഞാനം വേണം. അതിനാല്‍ ഗൗഡപാദാചാര്യര്‍ 4 പ്രകരണങ്ങളില്‍ 275 കാരികകളിലായി മാണ്ഡൂക്യത്തിന്റെ അര്‍ത്ഥത്തെ വിവരിച്ചിട്ടുണ്ട്. ഇത് ‘മാണ്ഡൂക്യ കാരിക’ എന്ന പേരില്‍ പ്രസിദ്ധമാണ്. ശങ്കരാചാര്യസ്വാമികള്‍ കാരികകള്‍ക്കും ഭാഷ്യമെഴുതി അര്‍ത്ഥം വിശദീകരിച്ചിട്ടുണ്ട്. ശങ്കരാചാര്യസ്വാമികള്‍ അദ്വൈതമത പ്രചാരണത്തിന്റെ അടിസ്ഥാനമാക്കി സ്വീകരിച്ചിരിക്കുന്നത് മാണ്ഡൂക്യ ഉപനിഷത്തിനേയും  കാരികകളെയുമാണ്. വേദാന്തത്തിലെ വളരെ പ്രധാനപ്പെട്ട അജാതവാദത്തെ പ്രഖ്യാപിക്കുന്ന ഉപനിഷത്തുകൂടിയാണ് മാണ്ഡൂക്യം. വാസ്തവത്തില്‍ ഏകമായ ബ്രഹ്മം മാത്രമേ ഉള്ളൂവെന്നും പ്രപഞ്ചം എന്നത്  ഭ്രമമാണെന്നും ഇവിടെ സ്ഥാപിക്കുന്നു.

നമ്മുടെ ജീവിതത്തിലെ മൂന്ന് അവസ്ഥകളായ ജാഗ്രത്ത്, സ്വപ്‌നം, സുഷുപ്തി എന്നിവയിലെ അനുഭവങ്ങളെ ആസ്പദമാക്കിയുള്ള ഗവേഷണ രീതിയാണ് മാണ്ഡൂക്യ ഉപനിഷത്തില്‍ പ്രധാനം. ഓരോന്നിലും ഉണ്ടാകുന്ന അനുഭവങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ച് പരീക്ഷിച്ചാണ് പരമസത്യത്തെ അന്വേഷിച്ച് കണ്ടെത്തുന്നത്. കഥകളോ ഉപകഥകളോ ഉപമകളോ സംവാദമോ ഒന്നുംതന്നെയില്ലാതെ വേദാന്തം നേരിട്ട് ചര്‍ച്ച ചെയ്യുകയാണിവിടെ. വളരെ കുറച്ച് മന്ത്രങ്ങളിലൂടെ ഗഹനമായ വിഷയം അവതരിപ്പിക്കുന്നതിനാല്‍ പഠനത്തിന് ചിലപ്പോള്‍ വിഷമം നേരിട്ടേക്കാം. എന്നാല്‍ ഗൗഡപാദകാരികയുടെ സഹായം അത് പരിഹരിക്കും.

സഗുണബ്രഹ്മം, നിര്‍ഗുണബ്രഹ്മം, ബ്രഹ്മപ്രതീകമായ ഓങ്കാരം എന്നിവയെ അഭേദമായി ആദ്യംതന്നെ പ്രസ്താവിക്കുന്നു. പിന്നെ ഇവ മൂന്നിനേയും പ്രത്യേകം വിവരിച്ച് ആത്മതത്വത്തെ വിശദമാക്കുന്നു. സഗുണരൂപത്തില്‍ വിളങ്ങുന്ന ഈശ്വരനും ജീവനും പ്രപഞ്ചവുമെല്ലാം ഏകമായ ഒന്നില്‍ ചെന്ന് ചേരുന്നതിനെ കാണിക്കാനായി ജാഗ്രത, സ്വപ്‌ന, സുഷുപ്തി അവസ്ഥകളെ വേണ്ട വിധത്തില്‍ വിശകലനം ചെയ്യുന്നുണ്ട്. മൂന്ന് അവസ്ഥകളിലും സാക്ഷിയായി നില്‍ക്കുന്ന നാലകം അവസ്ഥയെ തുരീയത്തെ പറയുന്നു. തുരീയം മാത്രമാണ് സത്യമെന്നും മറ്റ് മൂന്ന് അവസ്ഥകളും ഭ്രമംമൂലം ഉണ്ടായതെന്നും വ്യക്തമാക്കുന്നു. പ്രപഞ്ചത്തിന്റെ ഉപശമവും ശിവവും അദ്വൈതവുമായ ആത്മതത്വത്തെ ഇതിലൂടെ ഉപദേശിക്കുന്നു. ഒന്ന് മാത്രമായ ആ പരമസത്യത്തെ സാക്ഷാത്കരിച്ചാല്‍ പിന്നെ രണ്ടെന്ന തോന്നലിന് യാതൊരു സ്ഥാനവുമില്ല. ആത്മാവ് മാത്രമാണ് യഥാര്‍ത്ഥത്തില്‍ മൂല്യമുള്ളതെന്ന് അപ്പോള്‍ ഉറപ്പാകും.

ഉപാസകര്‍ക്കുവേണ്ടി ബ്രഹ്മപ്രതീകമായ ഓങ്കാരത്തെപ്പറ്റിയും വിശദീകരിക്കുന്നു. ജാഗ്രത്, സ്വപ്‌ന, സുഷുപ്തി അവസ്ഥകളെ ഓങ്കാരത്തിലെ അ, ഉ, മ് എന്ന മൂന്ന് മാത്രകളെക്കൊണ്ടും തുരീയത്തെ അമാത്ര എന്നറിയപ്പെടുന്ന നാലാമത്തെ മാത്രയായും പറഞ്ഞ് അവയെ ഏകരൂപമായി വിവരിക്കുന്നു. ഓങ്കാര ഉപാസനകൊണ്ട് പരമാത്മാവിനെ നേടാമെന്ന് സംശയമില്ലാതെ ഉപനിഷത്ത് പറയുന്നു.

ആഗമപ്രകരണം, വൈതഥ്യ പ്രകരണം, അദ്വൈത പ്രകരണം, അലാതശാന്തി പ്രകരണം എന്നിങ്ങനെ നാല് ഭാഗങ്ങളിലായാണ് ഗൗഡപാദര്‍ മാണ്ഡൂക്യകാരികയെ തിരിച്ചിട്ടുള്ളത്. മാണ്ഡൂക്യ പഠനം കൂടുതല്‍ എളുപ്പമാക്കാന്‍ കാരികയും ഇതിന് ആചാര്യസ്വാമികള്‍ എഴുതിയ ഭാഷ്യവും സഹായകമാകും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സുപ്രീം കോടതിയില്‍ മൂന്ന് ജഡ്ജിമാര്‍ കൂടി അധികാരമേറ്റു, അംഗസംഖ്യ 37 ആയി ഉയര്‍ന്നു

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

Kerala

കെഎസ്ആര്‍ടിസി കാര്‍ഗോ സേവനങ്ങള്‍ ബുധനാഴ്ച ആരംഭിക്കും

World

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരതയെ ആദരിച്ച് യുഎസ് പാർലമെൻ്റ് : പ്രതിനിധി സഭ പ്രമേയം പാസാക്കി

Kerala

വാഹനാപകടത്തില്‍ പരിക്കേറ്റയാളെ സഹായിക്കാനെത്തി സ്വര്‍ണമാല കവര്‍ന്ന പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

മെസിയുടെ പേരിലെ തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറി

‘ ഏതാണ്ട് മാട്ട സാധനം കുടിച്ചിട്ട് ആകാശവാണി ഓഫീസില്‍ ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടത്രേ ‘ ; യുവരാജ് ഗോകുൽ

കാർഗിൽ യുദ്ധത്തിൽ പാക് ബങ്കറുകളെ വിറപ്പിച്ച ഫൈറ്റർ പൈലറ്റ് : ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

രാഹുലിനെയും, പ്രിയങ്കയെയും പൊലീസ് കസ്റ്റഡിയിലെടുത്തു ; മോദിയ്‌ക്കും,അമിത് ഷായ്‌ക്കുമെതിരെ നടപടിയുണ്ടാകുമെന്ന് രാഹുൽ

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.