Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പഞ്ചാബ് നാഷണൽ ബാങ്കിലെ തട്ടിപ്പ്; നീരവ് മോദിയുടെ സ്ഥാപനങ്ങളിൽ റെയ്ഡ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2018, 02:50 am IST
inIndia

ന്യൂദല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കിനെ തട്ടിച്ച 11,300 കോടി രൂപയുമായി നീരവും കുടുംബവും രാജ്യം വിട്ടു. നീരവ് ജനുവരി ഒന്നിനും സഹോദരന്‍ നിശാല്‍, നീരവിന്റെ ഭാര്യ ആമി ബിസിനസ് പങ്കാളി മേഹുല്‍ എന്നിവര്‍ ജനുവരി ആറിനും രാജ്യം വിട്ടെന്നാണ് സൂചന. പഞ്ചാബ് നാഷണല്‍ ബാങ്ക് അധികൃതര്‍ ഈ മാസം 29നാണ് പരാതി നല്‍കിയത്. അതിനു തൊട്ടു മുന്‍പ് മുന്‍പ് ഇവര്‍ മുങ്ങിയത് ബാങ്ക് അധികൃതരെ സംശയത്തിലാഴ്‌ത്തുന്നു. ഇവര്‍ക്കെതിരെ എന്‍ഫോഴ്‌മെന്റ് ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. നീരവ് ഇപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡിലുണ്ടെന്നാണ് സൂചന. 

ജനുവരി 23ന് നടന്ന, പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ലോക സാമ്പത്തിക ഫോറത്തിലും നീരവ് എത്തിയിരുന്നു. പക്ഷെ പ്രധാനമന്ത്രിയുടെ സംഘത്തിലായിരുന്നില്ല. ഇയാള്‍ തട്ടിപ്പു നടത്തിയെന്നും ആര്‍ക്കും അറിയില്ലായിരുന്നു. അപ്പോള്‍ പരാതിയും ഉണ്ടായിരുന്നില്ല. ജനുവരി 29ന് പിഎന്‍ബി അധികൃതര്‍ സിബിഐക്ക് പരാതി നല്‍കിയപ്പോഴാണ് വിവരം പുറത്തായത്. ഇയാളുടെ ഭാര്യ ആമിയും സഹോദരന്‍ നിശാലും ഇന്ത്യന്‍ പൗരന്മാരല്ല. നിശാല്‍ ബല്‍ജിയന്‍ പൗരനാണ്. ആമിക്ക് അമേരിക്കയിലാണ് പൗരത്വം.

പബാഞ്ച് നാഷണല്‍ ബാങ്കിലെ 11,300 കോടിയുടെ തട്ടിപ്പിലെ മുഖ്യപ്രതി നീരവ് മോദിയില്‍ നിന്ന് 5,100 കോടിയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് പിടിച്ചെടുത്തു. ഇയാളുമായി ബന്ധപ്പെട്ട 12 കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ വജ്രങ്ങളും ആഭരണങ്ങളും സ്വര്‍ണവുമാണ് പിടിച്ചെടുത്തത്. ഇതിനുപുറമെ ആറ് വസ്തുവകകളും കണ്ടുകെട്ടി. ഇവയ്‌ക്ക് മൊത്തം 5,100 കോടിക്കുമേല്‍ വില വരുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ അറിയിച്ചു. 

വജ്രവ്യാപാരി നീരവ് മോദി, ഭാര്യ ആമി, സഹോദരന്‍ നിശാല്‍, സുഹൃത്ത് മേഹുല്‍ ചിന്നുഭായ് ചോക്‌സി എന്നിവര്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കള്ളപ്പണം വെളുപ്പിക്കലിന് കേസ് എടുത്തു. അതിനു പിന്നാലെയാണ് നീരവുമായി ബന്ധപ്പെട്ട 12ലേറെ സ്ഥലങ്ങളില്‍ വ്യാപകമായ റെയ്ഡ് നടത്തിയത്.

കുര്‍ളയിലെ വസതി, കാലഘോഡയിലെ ആഭരണക്കട, ബാന്ദ്ര, ലോവര്‍ പരേല്‍ ഗുജറാത്തിലെ സൂററ്റ് എന്നിവിടങ്ങളിലെ കമ്പനികള്‍, ദല്‍ഹിയിലെ ചാണക്യപുരിയിലും ഡിഫന്‍സ് കോളനിയിലുമുള്ള വജ്ര ഷോറൂമുകള്‍ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു റെയ്ഡ്.

ആറു മാസം സാവകാശം ചോദിച്ചു

ന്യൂദല്‍ഹി: വായ്‌പ്പ മടക്കി നല്‍കാന്‍ നീരവ് മോദി പഞ്ചാബ് നാഷണല്‍ ബാങ്കിനോട് ആറു മാസത്തെ സാവകാശം ചോദിച്ചിരുന്നു. തന്റെ ബ്രാന്‍ഡ് വിറ്റും പണം നല്‍കുമെന്നായിരുന്നു അകവാശ വാദം.

നീരവിന്റെയും ബന്ധപ്പെട്ടവരുടേയും സ്ഥാപനങ്ങളില്‍ റെയ്ഡും പരിരോധനകളും തുടരുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചു. തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെത്താനാണ് ശ്രമം. ബാങ്കിങ്ങ് സംവിധാനം ദുരുപയോഗം ചെയ്തും വ്യാജരേഖകള്‍ചമച്ചും തട്ടിച്ചെടുത്ത പണം വിദേശത്താണ് ഇയാള്‍ നിക്ഷേപിച്ചിരിക്കുന്നതെന്നാണ് സൂചന. ഇയാളെ തട്ടിപ്പിന് സഹായിച്ച പിഎന്‍ബി ഡപ്യൂട്ടി മാനേജര്‍ ഗോകുല്‍നാഥ് ഷെട്ടി, പിഎന്‍ബി ഉദ്യോഗസ്ഥന്‍ മനോജ് ഖാരാട്ട് തുടങ്ങിയവര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. മെയിലാണ് ഷെട്ടി വിരമിച്ചത്. 

പ്രിയങ്കയും കേസ് നല്‍കി

ന്യൂദല്‍ഹി: ബോളിവുഡ് താരം പ്രിയങ്ക ചോപ്ര നീരവിനെതിരെ കേസ് കൊടുത്തു. നീരവിന്റെ വജ്ര്രബാന്‍ഡുകള്‍ക്ക് പ്രിയങ്കയാണ് മോഡല്‍. ഇതുമായി ബന്ധപ്പെട്ട പരസ്യങ്ങളില്‍ അഭിനയിച്ചതിന് നീരവ് പണം നല്‍കിയില്ലെന്നു കാട്ടിയാണ് പരാതി.

തട്ടിപ്പ് തുക ലാഭത്തിന്റെ എട്ടിരട്ടി

പിഎന്‍ബിക്ക് 2016-2017 ല്‍ 1325 കോടിയാണ് ലാഭം ലഭിച്ചത്. അതിന്റെ എട്ടിരട്ടിയിലേറെയാണ് തട്ടിപ്പ് തുക, 11,300 കോടി. ബാങ്കിന്റെ വിപണി മൂലധനത്തിന്റെ മൂന്നിലൊന്നിലേറെ (35,300 കോടി രൂപ)

ധനമന്ത്രാലയം റിപ്പോര്‍ട്ട് തേടി

ന്യൂദല്‍ഹി: നീരവ് മോദിയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട നിജസ്ഥിതി വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് നല്‍കാന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി എന്‍ഫോഴ്‌സ്മെന്റ് അധികൃതരോടാവശ്യപ്പെട്ടു.

ഉത്തരവാദിത്തം പിഎന്‍ബിക്കെന്ന് ആര്‍ബിഐ

ന്യൂദല്‍ഹി: പബാബ് നാഷണല്‍ ബാങ്കു വഴി നടന്ന 11,300 കോടി രൂപയുടെ തട്ടിപ്പിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ബാങ്കിനു തന്നെയെന്ന് ആര്‍ബിഐ. 

ബാങ്കിന്റെ ഗാരന്റിയുടെ ഉറപ്പിലാണ് മറ്റു ബാങ്കുകള്‍ നീരവിന് വായ്‌പ്പ നല്‍കിയത്. ഈ വായ്‌പ്പകളുടെ ഉത്തരവാദിത്തം പിഎന്‍ബിക്കു തന്നെയാണ്. മറ്റു ബാങ്കുകള്‍ക്ക് നഷ്ടപ്പെട്ട പണത്തിന്റെ ബാധ്യതയും പിഎന്‍ബിക്കു തന്നെ. ജീവനക്കാര്‍ വരുത്തുന്ന ബാധ്യതക്കും ബാങ്കു തന്നെയാണ് സമാധാനം പറയേണ്ടത്. ആര്‍ബിഐ വ്യക്തമാക്കി.

ഗീതാഞ്ജലിയും മുങ്ങി

ന്യൂദല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കിനൊപ്പം ഗീതാഞ്ജലി ജെംസ് എന്ന വജ്രാഭരണ സ്ഥാപനവും  മുങ്ങി. നീരവ് മോദിയുടെ  അമ്മാവന്‍ മെഹുല്‍ ചിനു ഭായ് ചോക്‌സിയുടയോണ് ഇന്ത്യയില്‍ വിപുലമായ ശൃംഖലയുള്ള ഗീതാഞ്ജലി ജെസ്. തട്ടിപ്പില്‍ ഇയാളും കുടുങ്ങിയിട്ടുണ്ട്. സണ്ണി ലിയോണ്‍ അടക്കമുള്ള പ്രമുഖരാണ് ഗീതാഞ്ജലിയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാര്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.