ആലപ്പുഴ: ബസ് ചാര്‍ജ് മിനിമം നിരക്കില്‍ ഒരു രൂപ മാത്രം വര്‍ദ്ധിപ്പിച്ചതും, വിദ്യാര്‍ത്ഥികളുടെ പുതിയ കണ്‍സഷന്‍ നിരക്കുകളും തികച്ചും അപര്യാപ്തമാണെന്ന് ബസ് ഉടമകള്‍. പുതിയ ചാര്‍ജ്ജ് വര്‍ദ്ധനവിന്റെ താല്‍ക്കാലിക ചെറിയഗുണം കെഎസ്ആര്‍ടിസിക്ക് മാത്രമായെന്ന് സ്വകാര്യബസ് ഉടമകളുടെ സംഘടനയായ കെബിടിഎ ഭാരവാഹികള്‍ പറയുന്നു.
ഇന്ന് ആരംഭിക്കുന്ന സര്‍വ്വീസ് നിര്‍ത്തിവച്ചുകൊണ്ടുള്ള അനിശ്ചിതകാല സമരത്തില്‍ പങ്കെടുക്കുന്നതിന് യോഗം ബസ് ഉടമകളെ ആഹ്വാനം ചെയ്തു. ജില്ലാപ്രസിഡന്റ് പി.ജെ. കുര്യന്‍ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി എസ്.എം. നാസര്‍, ഭാരവാഹികളായ ഷാജിലാല്‍, എന്‍. സലിം, നവാസ് പാറായില്‍, റിനുമോന്‍, മുഹമ്മദ് ഷെരീഫ് എന്നിവര്‍ പ്രസംഗിച്ചു.
















