കണ്ണൂര്‍: സിപിഎമ്മിന്റെ രക്തദാഹത്തിന് അറുതി വന്നിട്ടില്ലെന്നതിന് തെളിവാണ് ഷുഹൈബിന്റെ കൊലപാതകമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി നടത്തുന്ന 24 മണിക്കൂര്‍ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരോളില്‍ ഇറങ്ങിയ പ്രതികള്‍ കൊലയാളി സംഘത്തില്‍ ഉണ്ട്. പാവപ്പെട്ടവന്റെ രക്തം ഊറ്റിക്കുടിക്കുന്ന പാര്‍ട്ടിയായി സിപിഎം മാറിയെന്നതിന് തെളിവാണ് യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയുടെ വധമെന്ന് ചെന്നിത്തല പറഞ്ഞു. മനസ് മരവിച്ച മുഖ്യമന്ത്രിയാണ് കേരളത്തില്‍.
ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 21 കൊലപാതകങ്ങളാണ് നടന്നത്. ഡിസിസി വൈസ് പ്രസിഡന്റ് വി.വി.പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു.
















