തിരുവനന്തപുരം; പ്രമുഖ ടിവി സീരിയല്‍ താരം ഹരികുമാരന്‍ തമ്പി(56) അന്തരിച്ചു. വൃക്കരോഗത്തെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ഇന്നലെ രാത്രി എട്ടരയോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം.
കോമഡി വേഷങ്ങളില്‍ തിളങ്ങിയ തമ്പി ദളമര്‍മ്മരങ്ങള്‍ എന്ന സിനിമയിലും അഭിനയിച്ചു. കല്ല്യാണി കളവാണി എന്ന സീരിയലാണ് ശ്രദ്ധേയമായ ഒന്ന്.
















