ന്യൂദല്‍ഹി: ഏഴു കോടിയുടെ കള്ളപ്പണം വെളുപ്പിച്ച കേസില്‍ ഹിമാചല്‍പ്രദേശ് മുന്‍മുഖ്യമന്ത്രി വീരഭദ്രസിങ്ങിനും ഭാര്യക്കും പ്രത്യേക കോടതിയുടെ സമന്‍സ്.
ഇരുവരും മറ്റു മൂന്നു പേരും മാര്‍ച്ച് 22ന് നേരിട്ട് ഹാജരാകാനാണ് പ്രത്യേക ജഡ്ജി സന്തോഷ് സ്‌നേഹി മാനിന്റെ ഉത്തരവ്. ഇവര്‍ക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റമുണ്ടെന്ന് കോടതി കണ്ടെത്തി.
കണക്കില്‍പ്പടാത്ത ഏഴു കോടി കാര്‍ഷിക വരുമാനത്തില്‍ പെടുത്തി 83കാരനായ സിങ്ങും ഭാര്യ 62 കാരി പ്രതിഭാ സിങ്ങും ക്രമക്കേട് കാണിച്ചുവെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ കണ്ടെത്തല്‍.
















