കൊച്ചി: കപ്പല്‍ശാലാ ദുരന്തത്തിന് കാരണം വാതക ചോര്‍ച്ചയെന്ന് കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് സിഎംഡി മധു എസ്. നായര്‍. വാതക ചോര്‍ച്ച എങ്ങനെയുണ്ടായെന്ന് വ്യക്തമല്ല. വാട്ടര്‍ ടാങ്കിന്റെ ഒരുഭാഗത്ത് വാതകം നിറഞ്ഞതാണ് അപകടകാരണം. സംഭവത്തില്‍ സുരക്ഷാവീഴ്ചയുണ്ടോയെന്ന് ഇപ്പോള്‍ വ്യക്തമല്ല.
വിശദമായ അന്വേഷണത്തില്‍ മാത്രമേ ഇക്കാര്യം വിശദീകരിക്കാന്‍ കഴിയുകയുള്ളുവെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഡയറക്ടര്‍ ഓഫ് ഓപ്പറേഷന്‍സിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക. പൊട്ടിത്തെറിയുടെ വിശദാംശങ്ങള്‍ ഷിപ്പിങ് മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. മരിച്ചവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും സിഎംഡി അറിയിച്ചു.
പരിക്കേറ്റവരുടെ ചികിത്സാ ചെലവ് പൂര്‍ണമായും കപ്പല്‍ശാല വഹിക്കും. അപകടമുണ്ടായ ഒഎന്‍ജിസിയുടെ സാഗര്‍ഭൂഷണ്‍ എന്ന കപ്പല്‍ മുപ്പതു വര്‍ഷമായി കൊച്ചിയിലാണ് അറ്റകുറ്റപ്പണി നടത്തുന്നത്.
എല്ലാ മുന്‍കരുതലുകളും എടുത്ത ശേഷമാണ് ജീവനക്കാര്‍ ജോലി തുടങ്ങിയത്. അപകടം എങ്ങനെ സംഭവിച്ചുവെന്ന് വ്യക്തമായിട്ടില്ലെന്നും അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
















