കോഴിക്കോട്: പിണറായി വിജയന് മുഖ്യമന്ത്രിയായിരിക്കുന്ന സമയത്ത് സിപിഎം അക്രമികള്‍ക്കെതിരെ യാതൊരു നടപടിയുമുണ്ടാകില്ലെന്ന് മുന്‍ മന്ത്രി കെ.സുധാകരന്. മട്ടന്നൂരില്‍ കൊല്ലപ്പെട്ട ഷുഹൈബിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനിടയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയിലെത്തിയ സുധാകരന് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. ആഭ്യന്തരവകുപ്പും കൂടി പിണറായി കൈകാര്യം ചെയ്യുമ്പോള്‍ അത്ഭുതമൊന്നും പ്രതീക്ഷിക്കുന്നില്ല. പി.ജയരാജനറിയാതെ കണ്ണൂരില്‍ ഒരു കൊലപാതകവും നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: