Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

42ന്റെ നിറവില്‍ ഇടുക്കി അണക്കെട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2018, 02:45 am IST
in Kerala

ഇടുക്കി: നാല്പ്പത്തിരണ്ടു  വയസ്സ് പിന്നിടുമ്പോഴും വിസ്മയമായി ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ച് ഡാമായ ഇടുക്കി. 1976 ഫെബ്രുവരി 12നാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ജലസംഭരണി രാജ്യത്തിന് സമര്‍പ്പിച്ചത്. കോണ്‍ക്രീറ്റ് നിര്‍മ്മിത ഡാമിന് 168.9 മീറ്റര്‍ ഉയരമുണ്ട്. 

ഔദ്യോഗിക കണക്കനുസരിച്ച് 85 തൊഴിലാളികളുടെ ജീവന്‍ പണിക്കിടെ പൊലിഞ്ഞു. ജോലി തേടിയെത്തിയവര്‍ പിന്നീട് പ്രദേശത്ത് തന്നെ സ്ഥിര താമസമാക്കി. തുച്ഛമായ കൂലിക്കാണ് അന്ന് ജീവന്‍ പണയം വെച്ച് ആയിരക്കണക്കിന് തൊഴിലാളികള്‍ ജോലിയെടുത്തത്. ഉയരം കൊണ്ട് ഇന്ത്യയില്‍ രണ്ടാമത്തെയും ലോകത്ത് 36-ാമത്തേതുമാണ് ഇടുക്കി ഡാം. 

839 മീറ്റര്‍ ഉയരമുള്ള കുറവന്‍ മലയെയും, 925 മീറ്റര്‍ ഉയരമുള്ള കുറത്തിമലയെയും കൂട്ടിയിണക്കി 555 അടി ഉയരത്തിലാണ് അണക്കെട്ടിന്റെ പ്രാധാനഭാഗം നിര്‍മ്മിച്ചിരിക്കുന്നത്. ശിവനും പാര്‍വ്വതിയും ഇവിടെ താമസിച്ചതായും ഇതിലൂടെയാണ് മലകള്‍ക്ക് ഈ പേര് ലഭിച്ചതെന്നുമാണ് ഐതിഹ്യം. 60 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ച് കിടക്കുന്ന ജലസംഭരണിയാണ് ഡാമിനുള്ളത്. രണ്ടരലക്ഷം ഹെക്ടര്‍ വനമാണ് പദ്ധതിയ്‌ക്കായി മാറ്റി വച്ചിരിക്കുന്നത്. 

1919ല്‍ ഇറ്റലിക്കാരനായ ജേക്കബ് എന്ന എഞ്ചിനീയറാണ് ഇടുക്കിയില്‍ അണക്കെട്ടിന്റെ സാധ്യത ആദ്യം നിര്‍ദേശിച്ചത്. തിരുവിതാംകൂര്‍ സര്‍ക്കാര്‍ ആ നിര്‍ദേശം തള്ളി. 1922 ല്‍ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന ഡബ്ല്യൂ. ജെ. ജോണ്‍ വനങ്ങളില്‍ നായാട്ടിന് എത്തിയതോടെയാണ് ഇടുക്കിയെ കണ്ടെത്തുന്നത്. 

സഹായിയായി കൂടെയുണ്ടായിരുന്ന കരുവെള്ളായന്‍ കൊലുമ്പന്‍ എന്ന ആദിവാസിയാണ് കുറവന്‍-കുറത്തി മലയും ഇടയിലൂടെ ഒഴുകുന്ന പെരിയാറും കാണിച്ച് കൊടുക്കുന്നത്. പിന്നീട് തിരുവിതാംകൂര്‍ സര്‍ക്കാര്‍ നിയമിച്ചതനുസരിച്ച് ഇറ്റലിക്കാരായ എഞ്ചിനീയര്‍മാര്‍ 1937ല്‍ ഇവിടെയെത്തി പഠനം നടത്തി.

തിരുവിതാംകൂര്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറായിരുന്ന ജോസഫ് ജോണ്‍ 1947ല്‍ വിശദ റിപ്പോര്‍ട്ട് തയാറാക്കി. ഇതോടെയാണ് ഇടുക്കിയിലും ചെറുതോണിയിലും അണകെട്ടി മൂലമറ്റത്ത് വൈദ്യുതിനിലയം സ്ഥാപിക്കാമെന്ന തീരുമാനമുണ്ടായത്. നിരവധി പഠനങ്ങള്‍ക്കു ശേഷം 1961ല്‍ ഇടുക്കി പദ്ധതിയുടെ രൂപകല്‍പന പൂര്‍ത്തിയായി. ഇത് 1963ല്‍ പ്ലാനിങ് കമ്മീഷന്‍ അംഗീകരിച്ച ശേഷം പദ്ധതിയുടെ സാമ്പത്തിക ചുമതല കെഎസ്ഇബി ഏറ്റെടുത്തു. 1967ല്‍ പദ്ധതിക്ക് കാനഡ സഹായം വാഗ്ദാനം നല്‍കി ഇരു രാജ്യങ്ങളും കാരാറില്‍ ഒപ്പിട്ടു.

1968ല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ആദ്യമായി വനം വെട്ടിത്തെളിച്ച് റോഡും പാലങ്ങളും നിര്‍മിച്ചു. ഇടുക്കി, ചെറുതോണി, കുളമാവ് എന്നീ മൂന്ന് അണക്കെട്ടുകളാണ് പദ്ധതിയ്‌ക്കുള്ളത്. പരമാവധി സംഭരണ ശേഷിയെത്തിയാല്‍ 2300 ദശലക്ഷം യൂണിറ്റ് വൈദ്യുതി വരെ വാര്‍ഷിക ഉത്പാദനം ഇവിടെ നിന്ന് മാത്രം സാധ്യമാകും. നിലവില്‍ സംഭരണ ശേഷിയുടെ 58 ശതമാനം വെള്ളമാണ് അണക്കെട്ടിലാകെയുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)
Kerala

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

India

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

Kerala

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

Kerala

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

പുതിയ വാര്‍ത്തകള്‍

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

അര്‍ജന്‍റീന 3-2ന് മുന്നില്‍; കളിമാറ്റിയത് മെസ്സിയുടെ ഗോള്‍, പിന്നാലെ മൂന്നാമത്തെ ഗോള്‍ നേടി എന്‍സോ ഫെര്‍ണാണ്ടസ്

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

മണ്ണിടിച്ചില്‍ ദുരന്തത്തില്‍ പൊതുമരാമത്ത് വകുപ്പിന് യാതൊരു പങ്കുമില്ലെന്ന സര്‍ക്കാര്‍ വാദം പച്ചക്കള്ളം- രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.