Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2018, 02:30 am IST
inEducation

ചുരുങ്ങിയ ഫീസ് നിരക്കില്‍ ഗുണമേന്മയോടുകൂടിയ മെഡിക്കല്‍ വിദ്യാഭ്യാസത്തിന് അവസരം നല്‍കുന്ന സ്ഥാപനമാണ് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് അഥവാ ‘എയിംസ്.’ കേന്ദ്രസര്‍ക്കാരിന് കീഴിലാണിത്.

എയിംസിന്റെ ന്യൂദല്‍ഹി, ഭോപ്പാല്‍, ഭുവനേശ്വര്‍, പാറ്റ്‌ന, റായ്‌പൂര്‍, ഗുണ്ടൂര്‍ (ആന്ധ്രാപ്രദേശ്), നാഗ്പൂര്‍ (മഹാരാഷ്‌ട്ര), ഋഷികേശ്, ജോധ്പൂര്‍ എന്നീ ക്യാമ്പസുകളിലായി ഇക്കൊല്ലം ഓഗസ്റ്റിലാരംഭിക്കുന്ന എംബിബിഎസ് കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷ മേയ് 26, 27 തീയതികളില്‍ ദേശീയതലത്തില്‍ നടക്കും. ആകെ 807 സീറ്റുകളിലാണ് പ്രവേശനം.

പ്രവേശനപരീക്ഷയില്‍ പങ്കെടുക്കുന്നതിന് ഇനിപറയുന്ന യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പന്ത്രണ്ടാം ക്ലാസ്/തത്തുല്യ ബോര്‍ഡ് പരീക്ഷയില്‍ ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് മൊത്തം 60 % മാര്‍ക്കില്‍ കുറയാതെ നേടി വിജയിച്ചിരിക്കണം. എസ്‌സി/എസ്ടി/അസ്ഥി സംബന്ധമായ വൈകല്യമുള്ളവര്‍ക്കും (ഒപിഎച്ച്) യോഗ്യതാപരീക്ഷക്ക് 50 % മാര്‍ക്ക് മതിയാകും. ഇക്കൊല്ലം ഫൈനല്‍ യോഗ്യതാപരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. 31.12.2018 ല്‍ പ്രായം 17 വയസ് തികയണം.

അപേക്ഷാഫീസായി ജനറല്‍, ഒബിസി വിഭാഗങ്ങളിലുള്ളവര്‍ 1500 രൂപ അടയ്‌ക്കണം. എസ്‌സി/എസ്ടിക്കാര്‍ക്ക് 1200 രൂപ മതി. ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ്/നെറ്റ്ബാങ്കിംഗ് മുഖാന്തരം അപേക്ഷാഫീസ് അടയ്‌ക്കാവുന്നതാണ്. ഭിന്നശേഷിക്കാര്‍ക്ക് ഫീസില്ല.

www.aiimsexams.org ല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ പ്രോസ്‌പെക്ടസ് വെബ്‌സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. 2018 മാര്‍ച്ച് 5 വരെ അപേക്ഷ സ്വീകരിക്കും. സൗകര്യപ്രദമായ ടെസ്റ്റ് സെന്ററുകള്‍ ലഭിക്കുന്നതിന് കാലേക്കൂട്ടി അപേക്ഷിക്കുന്നതാണ് നല്ലത്.

കമ്പ്യൂട്ടര്‍ അധിഷ്ഠിത ഓണ്‍ലൈന്‍ എന്‍ട്രന്‍സ് ടെസ്റ്റ് ഓരോ ദിവസവും രണ്ട് ഷിഫ്റ്റുകളിലായി രാവിലെ 9 മുതല്‍ 12.30 വരെയും 3 മുതല്‍ 6.30 വരെയും നടത്തുന്നതാണ്. ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയില്‍ ഒറ്റ പേപ്പറാണ് പരീക്ഷക്കുള്ളത്. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ജനറല്‍ നോളഡ്ജ്/ആപ്ടിട്യൂഡ് ആന്റ് ലോജിക്കല്‍ തിങ്കിംഗ് മേഖലകളിലായി 200 ചോദ്യങ്ങളുണ്ടാവും. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ ചോദ്യപേപ്പര്‍ ലഭിക്കും. കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കണ്ണൂര്‍, കാസര്‍കോഡ് പരീക്ഷാകേന്ദ്രങ്ങളായി അനുവദിച്ചിട്ടുണ്ട്.

ടെസ്റ്റില്‍ യോഗ്യത നേടുന്നതിന് ഇക്കൊല്ലത്തെ കട്ട് ഓഫ് മാര്‍ക്ക്- ജനറല്‍ കാറ്റഗറി- 50 %, ഒബിസി-എന്‍സിഎല്‍- 45 %, എസ്‌സി/എസ്ടി-40% എന്നിങ്ങനെയാണ് നിശ്ചയിച്ചിട്ടുള്ളത്.

എയിംസ് ന്യൂദല്‍ഹിയില്‍ 107 സീറ്റുകളുണ്ട്. ഗുണ്ടൂരിലും നാഗ്പൂരിലുമുള്ള എയിംസുകളില്‍ 50 സീറ്റുകള്‍ വീതം. മറ്റ് ക്യാമ്പസുകളില്‍ 100 സീറ്റുകള്‍ വീതമുണ്ട്. എംബിബിഎസ് കോഴ്‌സിന് 1350 രൂപയാണ് വാര്‍ഷിക ട്യൂഷന്‍ഫീസ്. വിശദവിവരങ്ങളടങ്ങിയ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്‍ www.aiimsexams.org- ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

പഴയ ഒരു രൂപയുണ്ടോ കയ്യിൽ ? കൊടുത്താൽ ഒന്നര ലക്ഷം വരെ ; ചെയ്യേണ്ടത് ഇത്ര മാത്രം

Thiruvananthapuram

പോലീസിന്റെയും എക്‌സൈസിന്റെയും കണ്ണുവെട്ടിച്ച് ലഹരി മാഫിയ; പാലോട് നിരോധിത പുകയില ഉല്‍പ്പന്നങ്ങളും എംഡിഎംഎയും വ്യാപകം

Thiruvananthapuram

ബൈക്ക് യാത്രക്കാരനെയും സുഹൃത്തിനെയും പാറക്കല്ല് കൊണ്ട് തലയ്‌ക്കടിച്ചു വീഴ്‌ത്തിയ രണ്ടംഗ സംഘം പിടിയില്‍

കൊല്‍ക്കത്തയില്‍ നടന്ന ചടങ്ങില്‍ ടെറിട്ടോറിയല്‍ ആര്‍മി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍(എഡിജി) മേജര്‍ ജനറല്‍ എസ്.എസ്. പാട്ടീലും(എവിഎസ്എം, വിഎസ്എം) ജെന്‍ റോബോട്ടിക്‌സ് സിഇഒയും സഹസ്ഥാപകനുമായ വിമല്‍ ഗോവിന്ദ് എം.കെ.യും ധാരണാപത്രം കൈമാറുന്നു
Kerala

പ്രതിരോധ-ദുരന്തനിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്‌സ് സഹകരിക്കും

Kerala

സി.പി.ഐയെ ക്ഷണിക്കേണ്ട ആവശ്യമില്ല , ദേശീയ ഉപാധ്യക്ഷനെ തള്ളി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹിന്ദുത്വഭീകരതയ്‌ക്കെതിരെ ആഞ്ഞടിക്കണ ശിവപ്രസാദിന് മുസ്ലീമെന്ന് മിണ്ടാന്‍ പേടി ; കയ്യും തലയും ഇല്ലാതെ നടന്നാല്‍ മോശമല്ലേ…. അതോണ്ടാവുമെന്ന് യുവരാജ്

ഐപിഎസ് ട്രെയിനിയെന്ന വ്യാജേന പെണ്‍കുട്ടിയെ വശീകരിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

മുഖ്യമന്ത്രി ദളിത്‌ ക്രൈസ്തവ സംവരണ പ്രസ്താവന പിൻവലിക്കണം : ബിജെപി പട്ടികജാതി മോർച്ച

ഇടുക്കിയുടെ ഹൃദയം പറിച്ചെടുക്കാന്‍ അനുവദിക്കില്ല: ജില്ല വിഭജന നീക്കത്തെ എതിര്‍ത്ത് മന്ത്രി മോന്‍സ് ജോസഫ്

മൊബൈൽ ഫോണുകളും, പെൻ ഡ്രൈവും , പണവും : ഭീകരൻ അഫ്താബ് അഹമ്മദ് അൻസാരിയുടെ സെല്ലിൽ വൻ സജ്ജീകരണങ്ങൾ , കണ്ടെത്തി അധികൃതർ 

ഗഗന്‍യാന്‌റെ ആദ്യ ആളില്ലാ ദൗത്യത്തിന് ഇനി മലയാളിയായ എസ് ആര്‍ ബിജു നേതൃത്വം നല്‍കും

തിട്ടൂരമൊന്നും മത പണ്ഡിതന്മാരോട് വേണ്ട ; ഇസ്ലാമിക നിയമപ്രകാരം സ്ത്രീപുരുഷന്മാർ എങ്ങനെ ജീവിക്കണമെന്ന് പറയാൻ മതപണ്ഡിതന്മാർക്ക് അവകാശമുണ്ട്

മനുസ്മൃതി നോക്കി സ്വാമിമാർ പറയുമ്പോൾ ഇനി വർഗീയതയെന്ന് പറഞ്ഞ് നിലവിളിക്കരുത് : ഓണം താത്തക്കുട്ടികൾ വിജയിപ്പിക്കുന്നതിന്റെ കാരണം ഇപ്പ പിടി കിട്ടിയോ

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.