തിരുവനന്തപുരം: ബിനോയ് അവിടെ നിന്നോട്ടെയെന്നും നാട്ടില്‍ വന്നിട്ട് വലിയ അത്യാവശ്യമൊന്നുമില്ലെന്നും സഹോദരന്‍ ബിനിഷ്. 13 കോടി ബിനോയ് നല്‍കാനുണ്ടെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ഒരു കോടി 72 ലക്ഷം രൂപക്കുള്ള കേസ് മാത്രമാണുള്ളതെന്നും ബിനീഷ് വ്യക്തമാക്കി
ബിനോയ് കോടിയേരിക്ക് ദുബായില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ബിനീഷ് കോടിയേരി. ഒരു മില്യണ്‍ ദിര്‍ഹത്തിനുള്ള കേസ് മാത്രമെ ഉള്ളൂവെന്നാണ് ആദ്യമേ പറയുന്നത്. എന്നാല്‍ എല്ലാവരും ചേര്‍ന്ന് പറഞ്ഞ് പരത്തിയിരിക്കുന്നത് 13 കോടി രൂപ നല്‍കാനുണ്ടെന്നാണ്. താനും സഹോദരനും പ്രായപൂര്‍ത്തിയായ വ്യക്തികളാണ്. കുടുംബമുള്ളവരാണ്. തങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ നല്ലതായാലും ചീത്തയായാലും അതിന്റെ ഗുണം അനുഭവിക്കേണ്ടത് തങ്ങള്‍ തന്നെയാണ്.
അച്ഛന്‍ പാര്‍ട്ടി സെക്രട്ടറിയായി പോയതുകൊണ്ട് അദ്ദേഹത്തെ അതിലേക്ക് വലിച്ചിഴക്കേണ്ട കാര്യമില്ല. ഇതൊക്കെ കുറേക്കാലമായി നടക്കുന്നതാണ്. പറയുന്നവര്‍ ഇനിയും പറഞ്ഞോട്ടെയെന്നും ബിനീഷ് കോടിയേരി പറഞ്ഞു.
















