ന്യൂദല്‍ഹി: ദുബായിയിലെ സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരേ കേസുണ്ടെങ്കില്‍ അയാള്‍ തനിയെ തീര്‍ക്കുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍പിള്ള. കേസിനെ തുടര്‍ന്ന് ബിയോയിക്ക് ദുബായിക്ക് പുറത്തേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെയായിരുന്നു എസ്.ആര്‍.പിയുടെ പ്രതികരണം.
പാര്‍ട്ടിയോ നേതാക്കളോ ഉള്‍പ്പെട്ട ധനമിടപാട് കേസല്ലിത്. അതിനാല്‍ തന്നെ പാര്‍ട്ടി വിഷയം പരിശോധിക്കേണ്ട സാഹചര്യമില്ല. കേസ് നിലനില്‍ക്കുന്നുവെങ്കില്‍ കേസിലുള്‍പ്പെട്ടവര്‍ തനിയെ തീര്‍ക്കുമെന്നും എസ്.രാമചന്ദ്രന്‍പിള്ള വ്യക്തമാക്കി.
കോടിയേരിയുടെ മകനെതിരേ കേസ് നല്‍കിയ ദുബായിയിലെ ജാസ് ടൂറിസം കന്പനി സിപിഎം കേന്ദ്ര നേതൃത്വത്തിനും വിഷയത്തില്‍ പരാതി നല്‍കിയിരുന്നു. പരാതി ലഭിച്ചിട്ടുണ്ടെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കഴിഞ്ഞ ദിവസം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
















