Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

വടക്കാഞ്ചേരിയില്‍ ഭൂചലനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2018, 02:00 am IST
inThrissur

വടക്കാഞ്ചേരി: വടക്കാഞ്ചേരി മേഖലയില്‍ ഭൂമിക്കടിയില്‍ നിന്നു വന്‍മുഴക്കം. ജനം പരിഭ്രാന്തരായി. ഇന്നലെ  രാവിലെ 6.18 നാണ് തെക്കുംകര, കുളത്താഴം, അടങ്ങളം, കല്ലമ്പാറ, കുറാഞ്ചേരി, അത്താണി, അമ്പലപുരം എന്നീ പ്രദേശങ്ങളില്‍ പത്ത് സെക്കന്റിലധികം നീണ്ടു നിന്ന വലിയ മുഴക്കം ഉണ്ടായത്. എന്നാല്‍ ഭൂചലനം അനുഭവപ്പെട്ടില്ല.

 ഇന്നലെ ഇരട്ടക്കുളങ്ങരയില്‍ ഒരു വീടിന്റെ ടൈലുകള്‍ പൊട്ടിത്തെറിച്ചിരുന്നു. പ്രദേശങ്ങളിലെ ജനങ്ങള്‍ ആശങ്കയിലാണ്. പാത്രങ്ങള്‍ കുലുങ്ങുകയും താഴെ വീഴുകയും ചെയ്തു. ഭൂചലനത്തില്‍ നിരവധി വീടുകള്‍ക്ക് വിള്ളലുകളുണ്ടായി. ഒടുകള്‍ ഇളകി വീണു. റിക്ടര്‍ സ്‌കെയിലില്‍ 2.07 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം പൂമല ഡാം പരിസരമാണെന്ന് പീച്ചി വനഗവേഷണ കേന്ദ്രത്തിലെ ഭൗമ ശാസ്ത്ര പഠന വിഭാഗം അറിയിച്ചു. ഭൂചലനമുണ്ടായ പ്രദേശങ്ങള്‍ തലപ്പിള്ളി താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.യു. റഫീക്കിന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘം സന്ദര്‍ശിച്ചു. ഭൂചലനത്തിലുണ്ടായ നാശനഷ്ടങ്ങളെ കുറിച്ച് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തതായി താലൂക്ക് അധികൃതര്‍ അറിയിച്ചു. 

     മേഖലയിലെ തുടര്‍ ഭൂചലനങ്ങള്‍ ഭീതി പരത്തുകയാണ്. ഭൂചലനത്തിന്റെ തീവ്രത വര്‍ദ്ധിക്കുമോയെന്ന് ആശങ്ക. തൊണ്ണൂറുകളുടെ ആദ്യത്തിലാണ് വടക്കാഞ്ചേരി മേഖലയില്‍ ഭൂചലനങ്ങള്‍ അനുഭവപ്പെട്ട് തുടങ്ങിയത്. ദേശമംഗലം, വരവൂര്‍ എന്നിവിടങ്ങളായിരുന്നു പ്രഭവകേന്ദ്രങ്ങള്‍. 1994ല്‍ ഡിസംബറില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. തുടര്‍ന്നുള്ള രണ്ട് പതിറ്റാണ്ടിനിടയില്‍ ഇരുനൂറില്‍പ്പരം ഭൂചലനങ്ങളാണ് മേഖലയില്‍ ഉണ്ടായിട്ടുള്ളത്. പലപ്പോഴും ഭൂമിക്കടിയില്‍ നിന്ന് ഇടിമുഴക്കം പോലെ ശബ്ദമുണ്ടായി. ഇതേ തുടര്‍ന്ന് നിരവധി പഠനങ്ങളും നടന്നു. ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ മേഖലയില്‍ പഠനം നടത്തി. 

ഭൂമിക്കടിയിലെ ദുര്‍ബ്ബല പ്രദേശമായതിനാലാണ് ഇവിടെ തുടര്‍ചലനങ്ങളുണ്ടായതെന്നായിരുന്നു പഠന റിപ്പോര്‍ട്ട്. ഭാരതപ്പുഴയും ഗതിമാറ്റവും ചലനങ്ങള്‍ക്ക് കാരണമാകുന്നതായി ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു.

 കഴിഞ്ഞ വര്‍ഷം നിരവധി തവണ മേഖലയില്‍ ഭൂചലനമുണ്ടായി. വീടുകളില്‍ പാത്രങ്ങള്‍ മറിഞ്ഞു വീഴുകയും ചുവരുകളില്‍ വിള്ളലുണ്ടാവുകയും ചെയ്തു. ഈ ചലനങ്ങളുടെ തീവ്രത വര്‍ദ്ധിക്കുമോ എന്നുള്ളതാണ് പ്രദേശവാസികളുടെ ആശങ്ക. ഭൂചലന മേഖലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏത് രീതിയിലാകണം തുടങ്ങിയ നിര്‍ദ്ദേശങ്ങളൊന്നും ഇവര്‍ക്ക് ലഭിച്ചിട്ടില്ല. ഭൂചലനത്തിന്റെ തുടര്‍ നിരീക്ഷണത്തിനായി ഇവിടെ സംവിധാനവുമില്ല. നിലവിലെ ചലനത്തിന്റെ തോത് അറിയാന്‍ പോലും പീച്ചിയിലെ ഭൂകമ്പമാപിനിയെയാണ് ആശ്രയിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

Kerala

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

India

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

Kerala

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

മംഗലാപുരത്തെ വേര്‍പെടുത്തല്‍: പ്രധാനമന്ത്രിക്കും റെയില്‍വെ മന്ത്രിക്കും കത്തയയ്‌ക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍

സ്പോണ്‍സര്‍ഷിപ്പ് ഒഴിവാക്കി, ശബരിമലയില്‍ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.