അരൂര്‍: പോലീസ് സ്റ്റേഷനില്‍ നിന്ന് ഓടി രക്ഷപ്പെട്ട ശേഷം പിടികൂടാന്‍ ശ്രമിച്ച കുത്തിയതോട് സിഐ സജീവിന്റെ കൈ കടിച്ച് പരിക്കേല്‍പ്പിച്ച കഞ്ചാവ് കേസ് പ്രതിയെ റിമാന്‍ഡ് ചെയ്തു. വളമംഗലം മുളയ്‌ക്കല്‍ ചിറയില്‍ അഖിലിനെ (26) ആണ് റിമാന്‍ഡ് ചെയ്തത്. ബുധനാഴ്‌ച്ചയാണ് കേസിനാസ്പദമായ സംഭവം. കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് വാറണ്ടുണ്ടായിരുന്ന ഇയാളെ കുത്തിയതോട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.എന്നാല്‍ സ്റ്റേഷനില്‍ നിന്ന് പോലീസിനെ വെട്ടിച്ച് കടന്ന ഇയാള്‍ കുത്തിയതോട് പാലത്തിന് സമീപത്തെ ബന്ധു വീട്ടില്‍ ഒളിച്ചിരുന്നു. പോലീസ് നടത്തിയ തെരച്ചിലിനിടെ രാത്രിയോടെ ഇയാളെ കണ്ടെത്തി.വീണ്ടും പിടികൂടാന്‍ ശ്രമിക്കുന്നതിനിടയിലാണ് സിഐയുടെ കൈ കടിച്ച് പരിക്കേല്‍പ്പിച്ചത്.
















