കൊച്ചി: കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് സംഘ് (ബിഎംഎസ്) സംസ്ഥാന പഠനശിബിരം എറണാകുളം തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രത്തില്‍ തുടങ്ങി. ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു.
കെഎസ്ആര്‍ടിസി ജീവനക്കാരെയും പെന്‍ഷന്‍കാരെയും സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാറിനുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. രാജീവന്‍, കെ.എല്‍. രാജേഷ്, എസ്. അജയകുമാര്‍, ചന്ദ്രസേനന്‍ എന്നിവര്‍ ക്ലാസെടുത്തു. ശിബിരം ഇന്ന് സമാപിക്കും.
















