ന്യൂദല്‍ഹി: ആസിഡ് ആക്രമണ ബാധിതര്‍, മാനസിക വൈകല്യമുള്ളവര്‍, ബുദ്ധിവൈകല്യമുള്ളവര്‍, ഓട്ടിസം എന്നീ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ജോലികളില്‍ സംവരണം നല്‍കുന്നു. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പേഴ്സണല്‍ ആന്റ് ട്രെയിനിംഗ് ആണ് ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. 2016ലെ റൈറ്റ് ഓഫ് പേഴ്സണ്‍സ് വിത്ത് ഡിസബിലിറ്റീസ് ആക്ട് പ്രകാരമാണ് ആസിഡ് ആക്രമണ ബാധിതരെയും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓരോ വിഭാഗത്തിലും ഒരു ശതമാനം വീതം സംവരണം നല്‍കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ആസിഡ് ആക്രമണത്തിന് ഇരയായവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അധികാരികള്‍ എല്ലായ്‌പ്പോഴും മുന്‍ഗണന നല്‍കാറുണ്ട്. 2017 സെപ്തംബറില്‍ ആസിഡ് ആക്രമണത്തിനിരയായ അഞ്ചു പേര്‍ക്കും ഒരു ട്രാന്‍സ്ജെന്‍ഡറിനും ജോലിക്ക് പ്രശ്നം നേരിട്ടപ്പോള്‍ ഹൈക്കോടതി ഇടപെടുകയും ഇവര്‍ക്ക് ജോലി ഉറപ്പാക്കുകയും ചെയ്തിരുന്നു.
















