പീരുമേട്: ദേശീയ പതാകയെ അപമാനിച്ച് ക്രൈസ്തവ ദേവാലയം അധികൃതര്‍. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് ഏലപ്പാറ ടൗണിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ദേശീയപതാകയെ അവഹേളിച്ചത്.
പള്ളി കൊടിമരത്തില്‍ കൊടി ഉയര്‍ത്തിയത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പീരുമേട് പോലീസില്‍ വിവരം അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല. പോലീസ് സ്ഥലത്തെത്തുകയും ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്‌തെങ്കിലും നിയമപരമായാണ് തങ്ങള്‍ കൊടി ഉയര്‍ത്തിയതെന്നാണ് ഇവര്‍ മറുപടി പറഞ്ഞത.്
ദേശീയപതാക ഉയര്‍ത്തുന്നതിന് കൃത്യമായ മാനദണ്ഡങ്ങള്‍ നിലനില്‍ക്കെയാണ് ഇത്തരത്തില്‍ ഒരു സംഭവം നടന്നത്. ഒരു പാര്‍ട്ടിയുടെയോ, മതത്തിന്റെയോ കൊടിമരത്തില്‍ ദേശീയപതാക ഉയര്‍ത്താന്‍ പാടില്ലെന്നാണ് നിയമം.
















