കോട്ടയം: തമിഴ് സൂപ്പര്‍താരം വിജയ്യുടെ പിതാവും സംവിധായകനും നടനും നിര്‍മാതവുമായ എസ്.എ.ചന്ദ്രശേഖരന് നാളെ കോട്ടയത്ത് എത്തും. വൈകിട്ട് 5ന് ഭാരത് ആശുപത്രിയില്‍ പുനര്‍ജനീ സൗഹൃദ സംഗമം അദ്ദേഹം ഉദ്ഘാടനം ചെയ്യും.ആശുപത്രിയില്‍ നട്ടെല്ല് ശസ്ത്രക്രിയയിലൂടെ രോഗമുക്തി നേടിയവരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന പരിപാടിയില്‍ പങ്കെടുക്കും. ഭാരത് ആശുപത്രിയും വിജയ് ഫാന്‍സ് അസോസിയേഷനും നടത്തുന്ന സൗജന്യ ശസ്ത്രക്രിയ പദ്ധതി പ്രഖ്യാപനവും അദ്ദേഹം നടത്തും. സൗജന്യ നട്ടെല്ല് രോഗനിര്‍ണയ ക്യാപും ഉണ്ടാകും. കഴിഞ്ഞ വര്‍ഷം കുമരകത്ത് വീഴ്ചയില്‍ പരിക്കേറ്റ എസ്.ഐ.ചന്ദ്രശേഖരന് ഭാരത് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: