ഹിന്ദുക്കള്‍, ഏതുമതത്തിനേയും സംസ്‌കാരത്തേയും ഏതുകാലത്തും സന്തോഷപൂര്‍വ്വം സ്വീകരിച്ചാനയിച്ചിട്ടുണ്ട്. ആ മതവിഭാഗങ്ങളിലെ ജനങ്ങളെ സ്‌നേഹിച്ചിട്ടുമുണ്ട്. ഇനിയും അങ്ങനെയൊക്കെത്തന്നെയായിരിക്കുകയും ചെയ്യും.
ഇതാണ് യാഥാര്‍ത്ഥ്യമെന്നറിയാവുന്ന മറ്റുമതസ്ഥര്‍, ഹിന്ദുക്കള്‍ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ‘ആരാധനാശീലങ്ങളെ’ അധിക്ഷേപിക്കരുത്. വിശ്വസിക്കണമെന്നില്ല, പക്ഷേ, അവഹേളിക്കാതിരിക്കാമല്ലോ.
അറിഞ്ഞുകൊണ്ടും അറിയാതെയും സോഷ്യല്‍മീഡിയയിലും ടെലിവിഷന്‍ ചാനലുകളിലും പല പ്രസിദ്ധീകരണങ്ങളിലും ‘വിവരമുണ്ടെന്ന് നടിക്കുന്ന’ പല മാന്യന്മാരും, ഹിന്ദുക്കളുടെ വിശ്വാസങ്ങളെ നിസ്സാരമായി കണ്ട് അവഹേളിക്കുന്നത് പതിവായി കാണാറുണ്ട്.
അവരൊക്കെ ഒന്നോര്‍ക്കുക. ഇതൊക്കെ ഹൈന്ദവവിശ്വാസികളും, മറ്റുസമുദായങ്ങളിലെ നിഷ്പക്ഷമതികളായ സഹോദരങ്ങളും തിരിച്ചറിയുന്നുണ്ട്.
മറ്റു മതവിശ്വാസങ്ങളെ അവഗണിക്കാനോ കുറ്റപ്പെടുത്താനോ ‘ഒരു യഥാര്‍ത്ഥ ഹിന്ദു’ തയ്യാറാവുകയില്ല. തിരിച്ചും ഈ മാന്യത ഹിന്ദുക്കളും അര്‍ഹിക്കുന്നുണ്ടെന്നത് മറക്കാതിരിക്കുക.
ആരുടെയാണെങ്കിലും വിശ്വാസങ്ങളെ നമുക്കിഷ്ടമല്ലായെന്നതിനാല്‍ പുച്ഛിക്കുന്നത് ശരിയല്ല.
ഹൈന്ദവരുടെ കാര്യം വരുമ്പോള്‍ ഒരുവിധം എല്ലാ രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ക്കും അവരെ പിന്താങ്ങുന്നവര്‍ക്കും ഒരു തമാശ. എന്തും ഏതും എവിടെവെച്ചും എങ്ങനെയും പറയാമെന്നും, പ്രവര്‍ത്തിക്കാമെന്നുമുളള മനോഭാവം.
ഇങ്ങനെ ചെയ്യുന്നത് ഹിന്ദുമതവിശ്വാസികളെ നിസ്സാരരായി കാണുന്നതുകൊണ്ടാണെന്ന് സാമാന്യബോധമുളള ഏതൊരാള്‍ക്കും മനസ്സിലാവും. ഇങ്ങനെ അവഹേളിക്കുന്നത് അതിരുവിടുന്നുവെന്ന് മനസ്സിലാക്കുന്ന ഹിന്ദുമതവിശ്വാസികള്‍ തങ്ങളെ ഒരുതരത്തിലും അപമാനിക്കാത്തതും, സംരക്ഷിക്കുമെന്ന് പൂര്‍ണ്ണമായി വിശ്വസിക്കുകയും ചെയ്യുന്ന ഏതെങ്കിലും രാഷ്‌ട്രീയപാര്‍ട്ടിയുണ്ടെങ്കില്‍ അവരെ പിന്തുണക്കുന്നു. അത്രതന്നെ.
‘വര്‍ഗ്ഗീയത വര്‍ഗ്ഗീയത’ എന്ന് ഒന്നുമാലോചിക്കാതെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നവരും പുലമ്പുന്നവരും, ‘ഹിന്ദുക്കളെയും’ സംരക്ഷിക്കാന്‍ ഞങ്ങള്‍ മുന്‍പന്തിയിലുണ്ടെന്നുമാത്രം ഉറക്കെ പറയാന്‍ തയ്യാറല്ല.
സാക്ഷരകേരളത്തില്‍ ആര്‍ക്കും ആലോചിച്ചാല്‍ സംഗതി മനസ്സിലാവും. പക്ഷേ, ആലോചിക്കാനുളള ആര്‍ജ്ജവം കാണിക്കണമെന്നുമാത്രം.
രാജന്‍ വെങ്കിട്ടരാമന്‍ , എറണാകുളം
















